Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം തിരിച്ചടയ്ക്കാനില്ല.... 16 കാരിയായ മകളെ വിവാഹം ചെയ്തു കൊടുത്തു!! ഞെട്ടിപ്പിക്കുന്ന സംഭവം!!

മകളെ കടക്കാരന്റെ മകന് വിവാഹം ചെയ്ത് നല്‍കി മാതാപിതാക്കള്‍

ഹൈദരാബാദ്: ബാലവിവാഹങ്ങള്‍ രാജ്യത്തെമ്പാടും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയമം ശക്തമാക്കിയിട്ടും ഇതൊക്കെ സാധാരണ സംഭവം പോലെയാണ് നടക്കുന്നത്. ഇപ്പോഴിതാ ഇതിനെയൊക്കെ ഞെട്ടിക്കുന്ന സംഭവം ഹൈദരാബാദില്‍ നടന്നിരിക്കുകയാണ്. കടം വാങ്ങിയ പണം തിരിച്ച് നല്‍കാനില്ലാത്തതിനാല്‍ സ്വന്തം മകളെ കടം വാങ്ങിയ ഭൂവുടമയുടെ മകന് വിവാഹം ചെയ്ത് നല്‍കിയിരിക്കുകയാണ് ഒരു കുടുംബം.

പോലീസ് അറിഞ്ഞ് വന്നതോടെയാണ് ഈ സംഭവം വമ്പന്‍ വിവാദമായത്. അവസാന നിമിഷം ഇവര്‍ വിവാഹ ചടങ്ങുകള്‍ തടയുകയും ചെയ്തു. അതല്ലെങ്കില്‍ പെണ്‍കുട്ടി ഇയാളോടൊപ്പം ജീവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുമായിരുന്നു. പോലീസ് ഈ വിഷയം ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്.

വാടക നല്‍കിയില്ല

വാടക നല്‍കിയില്ല

ഒഡീഷയില്‍ നിന്ന് ഹൈദരാബാദിലേക്ക് താമസം മാറിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഭേദപ്പെട്ട ജീവിതത്തിനാണ് ഇവര്‍ ആന്ധ്രയിലേക്ക് വന്നതെന്ന് പറയുന്നത്. ഒഡീഷയിലെ ബലാസോറിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചത്. ഇവര്‍ മൂന്നു കുട്ടികളെയും കൊണ്ട് നാലുവര്‍ഷം മുമ്പാണ് താമസം മാറിയത്. ഇവര്‍ ചെന്നയ്യ ഗുപ്ത എന്ന വ്യക്തിയുടെ വീട്ടില്‍ താമസിക്കുകയും ഇയാള്‍ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ വാടക കുറച്ചുമാസങ്ങളായി നല്‍കിയിരുന്നില്ല.

കടം പെരുകി

കടം പെരുകി

ചെന്നയ്യ ഗുപ്തയില്‍ നിന്ന് വാങ്ങിയ പണവും താമസിക്കുന്ന സ്ഥലത്തിന്റെ വാടകയും പെരുകി വന്നതോടെ ഇയാള്‍ ഇവരോട് നിരന്തരം ദേഷ്യപ്പെടുമായിരുന്നു. എന്നാല്‍ ഒരു ദിവസം ഇയാള്‍ പറഞ്ഞു കടത്തിന് പകരം ഇവരുടെ മകളെ തന്റെ മകനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാമെന്ന്്. എന്നാല്‍ ഇതിനെ എതിര്‍ത്തെങ്കിലും സാഹചര്യം ആലോചിച്ചപ്പോള്‍ മകളെ വിവാഹം ചെയ്ത് നല്‍കാന്‍ സമ്മതിക്കുകയായിരുന്നു. അതേസമയം ഇവര്‍ നേരത്തെ തന്നെ പ്രായപൂര്‍ത്തിയാവാത്ത മകളെ വിവാഹം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചിരുന്നതായി പോലീസ് പറയുന്നു.

വികലാംഗനായ വരന്‍

വികലാംഗനായ വരന്‍

ചെന്നയ്യ ഗുപ്തയുടെ മകന്‍ രമേഷ് ഗുപ്ത വികലാംഗനാണ്. ഇയാള്‍ക്ക് ശരിക്ക് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കില്ല. പിതാവ് ഉണ്ടാക്കിയ മെക്കാനിക്ക് ഷോപ്പ് രമേഷാണ് നോക്കി നടത്തുന്നത്. 36 വയസുള്ള രമേഷിനെ കൊണ്ടാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്യിക്കാന്‍ മാതാപിതാക്കള്‍ മുതിര്‍ന്നത്. മകനെ നോക്കാന്‍ ഒരാള്‍ളെ വേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ടാണ് പെണ്‍കുട്ടിയെ തന്നെ തെരഞ്ഞെടുത്തതെന്ന് ചെന്നയ്യ ഗുപ്ത പറയുന്നു. ഒന്നുകില്‍ തന്റെ മകനെ വിവാഹം ചെയ്യുക അതല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുക എന്നതാണ് വഴിയെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് താന്‍ പറഞ്ഞിരുന്നതായി ചെന്നയ്യ ഗുപ്ത പറഞ്ഞു.

പഠിക്കാന്‍ മിടുക്കി

പഠിക്കാന്‍ മിടുക്കി

പഠനത്തില്‍ മിടുക്കിയാണ് പെണ്‍കുട്ടിയെന്നാണ് അധ്യാപകര്‍ സൂചിപ്പികകുന്നത്. അടുത്തിടെ കുട്ടി പത്താം ക്ലാസ് പരീക്ഷ മികച്ച മാര്‍ക്കോടെ പാസായത്. എന്നിട്ടും കുട്ടിയെ വിവാഹം ചെയ്ത് കൊടുത്തത് ഗുരുതര കുറ്റമാണെന്ന് പോലീസ് പറയുന്നു. അതേസമയം സാമ്പത്തികാവസ്ഥ മോശമായതിനാല്‍ പെണ്‍കുട്ടിയെ പഠിപ്പിക്കുക എന്നത് അസാധ്യമായ കാര്യമായത് കൊണ്ടാണ് വിവാഹം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാവ് ഊര്‍മിള പറയുന്നു. എന്നാല്‍ സംഭവത്തില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെന്നാണ് സൂചന.

പെണ്‍കുട്ടിയുടെ സമ്മതം

പെണ്‍കുട്ടിയുടെ സമ്മതം

തങ്ങള്‍ ഹൈദരാബാദിലെത്തിയത് മുതല്‍ ചെന്നയ്യ ഗുപ്ത തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഊര്‍മിള പറഞ്ഞു. പെണ്‍കുട്ടി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളെ രമേഷിന് വിവാഹം ചെയ്ത് നല്‍കാമെന്ന് ഉറപ്പ് കൊടുത്തിരുന്നു. ഇതിനോട് പെണ്‍കുട്ടി സമ്മതം അറിയിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് വിവാഹ നടപടികളുമായി മുന്നോട്ട് പോയത്. അതേസമയം മകളെ വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമത്തില്‍ വേദനിച്ച് പിതാവ് ശ്രീകാന്ത് വീടുവിട്ട് ഇറങ്ങിപ്പോയെന്നും ഊര്‍മിള പറഞ്ഞു.

ചടങ്ങ് തടഞ്ഞു

ചടങ്ങ് തടഞ്ഞു

വിവാഹ ചടങ്ങിനിടെ നാട്ടുകാര്‍ ക്ഷേത്രത്തിലെത്തി പ്രശ്‌നമുണ്ടാക്കിയതോടെ ഇത് വലിയ വിവാദമായത്. പെണ്‍കുട്ടിയെ പോലീസ് ശിശു സംരക്ഷസേനയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം രഹസ്യ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ചെന്നയ്യ ഗുപ്ത അദ്ദേഹത്തിന്റെ ഭാര്യ രമേശ് എന്നിവര്‍ക്കെതിരെ പോലീസ് ശൈശവ വിവാഹ നിരോധന നിയമം പ്രകാരം കേസെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+