Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിന് വന്‍ തിരിച്ചടി, 7 ദിവസത്തെ കസ്റ്റഡി അനുവദിച്ച് കോടതി

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ മദ്യ അഴിമതി കേസില്‍ കസ്റ്റഡിയില്‍ വിട്ട് ദില്ലി റോസ് അവന്യൂ കോടതി. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. മൂന്നേമുക്കാല്‍ മണിക്കൂറോളമാണ് നേരത്തെ വാദം നീണ്ടത്. അറസ്റ്റിനെ ചോദ്യം ചെയ്തായിരുന്നു കെജ്രിവാള്‍ കോടതിയിലെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് കെജ്രിവാള്‍ അറസ്റ്റിലായത്. കെജ്രിവാളിനെ ഇഡി ഓഫീസിലേക്ക് മാറ്റുകയാണ്. പത്ത് ദിവസത്തെ കസ്റ്റഡിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. മാര്‍ച്ച് 28 വരെയാണ് കസ്റ്റഡി കാലാവധി.അതേസമയം തലസ്ഥാനമാകെ വലിയ ജാഗ്രതയിലാണ്. എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലുണ്ട്.

arvind-kejriwal-sent-to-custody

കേന്ദ്ര സേന ആംആദ്മി പാര്‍ട്ടി ആസ്ഥാനം വളഞ്ഞിരിക്കുകയാണ്. കെജ്രിവാളിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഡല്‍ഹിയുടെ മദ്യനയം മാറ്റിയതിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് ഗോവ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ഇഡി പറഞ്ഞു. നേരത്തെ അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കെജ്രിവാള്‍ പിന്‍വലിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കിയത്.

മദ്യ അഴിമതിയിലെ പ്രധാന സൂത്രധാരനാണ് കെജ്രിവാള്‍ എന്നാണ് ഇഡി കോടതിയില്‍ ആരോപിച്ചത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഗ്രൂപ്പിനും, മറ്റ് പ്രതികള്‍ക്കും ഇടയിലെ പ്രധാന ഇടനിലക്കാരനാണ് കെജ്രിവാള്‍ എന്ന് ഇഡി പറയുന്നു. എഎപി ഓഫീസര്‍ വിജയ് നായരും, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഇതിന്റെ ഭാഗമാണെന്ന് ഇഡി പറയുന്നു.

600 കോടിയില്‍ അധികം വരുന്നതാണ് ഈ അഴിമതി. നൂറ് കോടി ബിആര്‍എസ് നേതാവ് കെ കവിതയ്ക്കടക്കം നല്‍കിയെന്ന് കമ്പനി പറഞ്ഞിരുന്നു. തനിക്കെതിരെ യാതൊരു തെളിവും ഇഡിയുടെ കൈവശം ഇല്ലെന്നാണ് കെജ്രിവാള്‍ അവകാശപ്പെടുന്നത്. അഭിഷേക് മനു സിംഗ്വിയാണ് കെജ്രിവാളിനായി വാദിക്കുന്നത്.

വലിയ അഴിമതിയും തട്ടിപ്പും മദ്യ നയത്തിന്റെ കാര്യത്തില്‍ നടന്നതായി ശക്തമായ തെളിവുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ഗ്രൂപ്പില്‍ നിന്ന് നൂറ് കോടി കെജ്രിവാള്‍ പഞ്ചാബ് തിരഞ്ഞെടുപ്പിനായി ആവശ്യപ്പെട്ടുവെന്നും രാജു പറയുന്നു.

ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച 45 കോടി ഹവാല വഴി വന്നതാണെന്നാണ് വിലയിരുത്തല്‍. മദ്യനയം നടപ്പാക്കുന്നതില്‍ നേരിട്ട് പങ്കാളിയാണ് കെജ്രിവാള്‍. ദക്ഷിണേന്ത്യയിലെ കമ്പനിക്കായി വിട്ടുവീഴ്ച്ചകള്‍ വരുത്തി. എഎപിയുടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയാണ് നോക്കുന്നത്. ഹാജരാവാന്‍ ഒന്‍പത് തവണ ആവശ്യപ്പെട്ടപ്പോഴും കെജ്രിവാള്‍ എത്തിയില്ലെന്ന് രാജു ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+