കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ അന്ത്യനിമിഷം വന്‍ ട്വിസ്റ്റ്; ബിജെപിക്ക് ഇരുട്ടടി, എസ്ബിഎസ്പി പ്രിയങ്കയുമായി ചര്‍ച്ചയ്ക്ക്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ 2014 ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് വോട്ടെടുപ്പ് തുടങ്ങിയ വേളയില്‍ തിരിച്ചടി. ആദ്യഘട്ടം കഴിഞ്ഞിരിക്കെയാണ് സഖ്യകക്ഷി ബിജെപിയുമായി ഉടക്കിയിരിക്കുന്നത്. ബിജെപി മുന്നോട്ട് വച്ച ഒരു സീറ്റില്‍ മല്‍സരിക്കേണ്ടതില്ലെന്ന് എസ്ബിഎസ്പി തീരുമാനിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏകാധിപത്യ നിലപാടാണ് എസ്ബിഎസ്പിയെ പിന്നോട്ട് വലിക്കുന്നത്.

പിന്നാക്ക വിഭാഗത്തിനിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എസ്ബിഎസ്പി. ഇവര്‍ വോട്ടെടുപ്പ് തുടങ്ങിയ ഘട്ടത്തില്‍ വേറിട്ട് പോകുന്നത് ബിജെപിക്ക് തിരിച്ചടിയാകും. മാത്രമല്ല, 25 സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയേക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കിയത്. ഇവരെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃയോഗം അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് എസ്ബിഎസ്പി നേതാവ് പറഞ്ഞത്. മറ്റു പാര്‍ട്ടികളുമായുള്ള സഖ്യസാധ്യതയും നേതാവ് തള്ളിയില്ല.....

 ബിജെപിയുടെ സഖ്യകക്ഷി

ബിജെപിയുടെ സഖ്യകക്ഷി

സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) ബിജെപിയുമായി ഏറെ കാലമായി സഖ്യത്തിലുള്ള പാര്‍ട്ടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയത് ഇവരുടെ കൂടി പിന്തുണയോടെ ആയിരുന്നു. യോഗി സര്‍ക്കാരില്‍ മന്ത്രിയാണ് എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ബാര്‍.

ഒരു സീറ്റ് വിട്ടുനല്‍കി

ഒരു സീറ്റ് വിട്ടുനല്‍കി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മതിയായ പരിഗണന വേണമെന്നാണ് എസ്ബിഎസ്പിയുടെ ആവശ്യം. എന്നാല്‍ സീറ്റ് നല്‍കാന്‍ ബിജെപി മടിച്ചു. ശക്തമായ വാദങ്ങള്‍ക്ക് ശേഷം ഒരു സീറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചു.

 മല്‍സരിക്കാന്‍ തങ്ങളില്ല

മല്‍സരിക്കാന്‍ തങ്ങളില്ല

ഘോസി പാര്‍ലമെന്റ് മണ്ഡലമാണ് എസ്ബിഎസ്പിക്ക് ബിജെപി വിട്ടുകൊടുത്തത്. എന്നാല്‍ ഈ സീറ്റില്‍ മല്‍സരിക്കാന്‍ തങ്ങളില്ലെന്ന് ഓംപ്രകാശ് രാജ്ബാര്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് സീറ്റ് വേണമെന്ന് എസ്ബിഎസ്പി ആവശ്യപ്പെട്ടിരുന്നു.

 അനുനയിപ്പിക്കാന്‍ ശ്രമം

അനുനയിപ്പിക്കാന്‍ ശ്രമം

മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി ജെപി നദ്ദയുമാണ് ഓംപ്രകാശ് രാജ്ബാറിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുമെന്ന് രാജ്ബാര്‍ ബിജെപി നേതാക്കളെ അറിയിച്ചു.

മന്ത്രിപദവി രാജിവെക്കാന്‍ തയ്യാര്‍

മന്ത്രിപദവി രാജിവെക്കാന്‍ തയ്യാര്‍

യോഗി സര്‍ക്കാരിലെ മന്ത്രിപദവി രാജിവെക്കാന്‍ തയ്യാറാമെന്ന് രാജ്ബാര്‍ അറിയിച്ചുവെന്നാണ് വിവരം. രാജി സമര്‍പ്പിക്കാന്‍ സമയം അനുവദിക്കാന്‍ യോഗിയോട് രാജ്ബാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജി സമര്‍പ്പിക്കരുത് എന്നാണ് യോഗി പ്രതികരിച്ചത്.

ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രി

ഞായറാഴ്ച രാത്രിയാണ് കടുത്ത തീരുമാനം എടുക്കാന്‍ എസ്ബിഎസ്പി ധാരണയായത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി തിങ്കളാഴ്ച നേതൃയോഗം ചേരുന്നുണ്ട്. യോഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

25 സീറ്റില്‍ തനിച്ച് മല്‍സരിക്കും

25 സീറ്റില്‍ തനിച്ച് മല്‍സരിക്കും

പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം നിലനിര്‍ത്തണമോ എന്ന കാര്യമാണ് യോഗം ചര്‍ച്ച ചെയ്യുക. മറ്റു പാര്‍ട്ടികളുമായി സഖ്യസാധ്യതയും എസ്ബിഎസ്പി ആലോചിക്കുന്നുണ്ട്. സഖ്യം സാധ്യമായില്ലെങ്കില്‍ 25 സീറ്റില്‍ തനിച്ച് മല്‍സരിക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ ബിജെപി വോട്ട് ചിതറും.

 നേതാവിന്റെ പ്രതികരണം

നേതാവിന്റെ പ്രതികരണം

ലഖ്‌നൗവില്‍ ചേരുന്ന എസ്ബിഎസ്പി നേതൃയോഗം നിര്‍ണായക തീരുമാനമെടുക്കുമെന്ന എസ്ബിഎസ്പി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ബാര്‍ പറഞ്ഞു. പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന്റെ തീരുമാന പ്രകാരം മുന്നോട്ട് പോകുമെന്നും അരുണ്‍ രാാജ്ബാര്‍ പറഞ്ഞു.

 ബിജെപിക്ക് അമിത പ്രതീക്ഷ

ബിജെപിക്ക് അമിത പ്രതീക്ഷ

ഓം പ്രകാശ് രാജ്ബാറിന്റെ മകനാണ് അരുണ്‍ രാജ്ബാര്‍. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് ബിജെപിക്ക് അമിത പ്രതീക്ഷയാണെന്ന് അരുണ്‍ പറഞ്ഞു. എല്ലാം തിരഞ്ഞെടുപ്പിന് ശേഷം മനസിലാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നിഷാദ് പാര്‍ട്ടിയേക്കാള്‍ ശക്തര്‍

നിഷാദ് പാര്‍ട്ടിയേക്കാള്‍ ശക്തര്‍

നിഷാദ് പാര്‍ട്ടിയെ ബിജെപി അടുത്തിടെ സഖ്യത്തിലെടുത്തിരുന്നു. നിഷാദ് പാര്‍ട്ടിയെക്കാള്‍ ശക്തരാണ് തങ്ങളെന്ന് എസ്ബിഎസ്പി നേതാവ് അരുണ്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നിഷാദ് പാര്‍ട്ടിക്കും എസ്ബിഎസ്പിക്കും ലഭിച്ച വോട്ടുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അരുണ്‍ പറഞ്ഞു.

 പ്രിയങ്കയുമായി ചര്‍ച്ച നടത്തിയേക്കും

പ്രിയങ്കയുമായി ചര്‍ച്ച നടത്തിയേക്കും

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി എസ്ബിഎസ്പി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. പ്രിയങ്കാ ഗാന്ധിയുമായി ഇനി ചര്‍ച്ച നടത്തുമെന്നാണ് എസ്ബിഎസ്പി നേതാക്കള്‍ നല്‍കുന്ന വിവരം. എസ്പി-ബിഎസ്പി സഖ്യത്തില്‍ പുതിയ പാര്‍ട്ടിയെ ഉള്‍പ്പെടുത്താന്‍ ഇനി സാധ്യതയില്ല.

കൂടുതല്‍ സീറ്റ് ചോദിച്ചാല്‍

കൂടുതല്‍ സീറ്റ് ചോദിച്ചാല്‍

എസ്ബിഎസ്പി കോണ്‍ഗ്രസിനൊപ്പം നിന്നാല്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യും. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് എസ്ബിഎസ്പി. എന്നാല്‍ ഇവര്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസുമായും സഖ്യം സാധ്യമാകാന്‍ ഇടയില്ല. ലഖ്‌നൗവില്‍ ഞായറാഴ്ച നടക്കുന്ന എസ്ബിഎസ്പിയുടെ യോഗത്തിന്റെ തീരുമാനമാണ് ഇനി പ്രധാനം.

മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു; ഒരുമാസത്തിനിടെ വന്‍ മാറ്റം, സിവോട്ടര്‍ വിവരങ്ങള്‍മോദി സര്‍ക്കാരിന്റെ ജനപ്രീതി ഇടിഞ്ഞുതാഴ്ന്നു; ഒരുമാസത്തിനിടെ വന്‍ മാറ്റം, സിവോട്ടര്‍ വിവരങ്ങള്‍

കൂടുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍

English summary
SBSP chief spurns BJP's offer to contest from Ghosi Lok Sabha seat on its symbol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X