Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി ജിന്നയെ പുകഴ്ത്തിയിട്ടുണ്ട്, മുസ്ലീം ലീഗുമായി ജനസംഘം സഖ്യമുണ്ടാക്കി; തുറന്നടിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രകടനപത്രികയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി ചരിത്രം ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മറുപടി നല്‍കിയത്.

ജനസംഘത്തിന്റെ സ്ഥാപകനും, ഹിന്ദു മഹാസഭയുടെ പ്രസിഡന്റുമായിരുന്ന ശ്യാമ പ്രസാദ് മുഖര്‍ജി ബംഗാള്‍, സിന്ധ്, നോര്‍ത്ത് വെസ്റ്റ് ഫ്രണ്ടിയര്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മുസ്ലീം ലീഗുമായി ചേര്‍ന്നാണ് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നതെന്നും ജയറാം രമേശ് തുറന്നടിച്ചു. എക്‌സിലൂടെയായിരുന്നു രമേശിന്റെ പ്രതികരണം. നേരത്തെ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്ലീം ലീഗിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടതാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.

jayaram-ramesh-congress

പ്രധാനമന്ത്രി പറയുന്നു മുസ്ലീം ലീഗിന്റെ നയങ്ങളാണ് കോണ്‍ഗ്രസ് കടമെടുത്തിരിക്കുന്നതെന്ന്. 1940, 1941, 1942 വര്‍ഷങ്ങളില്‍ ഏത് പാര്‍ട്ടിയാണ് മുസ്ലീം ലീഗുമായി ബംഗാളില്‍ സഖ്യമുണ്ടാക്കിയതെന്നും ജയറാം രമേശ് ചോദിച്ചു. ഹിന്ദു മഹാസഭയും മുസ്ലീം ലീഗും തമ്മിലായിരുന്നു സഖ്യമെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.

ശ്യാമപ്രസാദ് മുഖര്‍ജി ജിന്നയുടെ മുസ്ലീം ലീഗുമായി കരാര്‍ ഉണ്ടാക്കിയവരാണ്. കോണ്‍ഗ്രസ് അത്തരമൊരു കരാര്‍ ഒരിക്കലും ഉണ്ടാക്കിയിട്ടില്ല. മുസ്ലീം ലീഗും മുഹമ്മദ് അലി ജിന്നയുമാണ് ഇന്ത്യ വിഭജനം ആവശ്യപ്പെട്ടത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക രാഷ്ട്രം വേണമെന്നായിരുനനു ആവശ്യം.

അതേസമയം ബിജെപിയുടെ വമ്പന്‍ നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനിയും ജസ്വന്ത് സിന്‍ഹയും പാകിസ്താനില്‍ പോയി ജിന്നയെ പ്രശംസിച്ചതാണെന്നും ജയറാം രമേശ് സൂചിപ്പിച്ചു. നേരത്തെ സോണിയാ ഗാന്ധിയും മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നിച്ചിരുന്നു. രാജ്യത്തിന്റെ ജനാധിപത്യവും അഭിമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദി തകര്‍ക്കുകയാണ്.

വിവിധ തന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപിയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കുകയാണെന്നും സോണിയ പറഞ്ഞു. രാജസ്ഥാനിലെ റാലിക്കിടെയായിരുന്നു സോണിയയുടെ പരാമര്‍ശം. കഴിഞ്ഞ് പത്ത് വര്‍ഷം ഒരു സര്‍ക്കാര്‍ ഭരിച്ചു. അവര്‍ തൊഴിലില്ലായ്മയോ, വിലക്കയറ്റമോ, സാമ്പത്തിക പ്രതിസന്ധിയോ, തുല്യതയില്ലായ്‌മോ പരിഹരിക്കാന്‍ യാതൊന്നും ചെയ്തില്ലെന്നും സോണിയ ആരോപിച്ചു.

ഇന്ന് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം അപകടത്തിലാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍പ്പെടുകയാണ്. അതുപോലെ ഭരണഘടന മാറ്റിയെഴുതുന്നതിനായി ഗൂഢാലോചന നടക്കുന്നുണ്ട്. ഇതൊരു ഏകാധിപത്യമാണ്. അതിനെല്ലാം മറുപടി നമ്മള്‍ നല്‍കും. മോദി സ്വയം മഹാനാണന്ന് കരുതുകയാണ്. രാജ്യത്തെ അദ്ദേഹം നശിപ്പിക്കുകയാണ്.

എല്ലാ സംവിധാനത്തിലും ഭയമാണ് നിലനില്‍ക്കുന്നതെന്നും സോണിയ പറഞ്ഞു. രാജ്യം എന്നത് കുറച്ചാളുകളുടെ സമ്പത്തല്ല. അത് എല്ലാവര്‍ക്കും ഉള്ളതാണ്. നമ്മുടെ പൂര്‍വികര്‍ അതിനായി രക്തം ചിന്തിയവരാണ്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താന്‍ ബിജെപി പലതും ചെയ്യുന്നുണ്ടെന്നും സോണിയ പറഞ്ഞു. അതേസമയം നേതാക്കന്‍മാരില്‍ വെച്ച് ഏറ്റവും വലിയ നുണയനാണ് മോദിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+