Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രചാരണം കടുപ്പിക്കാന്‍ മെഗാ റാലി, പ്രകടനപത്രിക ഏപ്രില്‍ അഞ്ചിനെത്തുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഏപ്രില്‍ അഞ്ചിന് പുറത്തിറക്കുമെന്ന് കെസി വേണുഗോപാല്‍ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കുക. അതേസമയം ഏപ്രില്‍ ആറിന് കോണ്‍ഗ്രസ് രണ്ട് മഹാറാലികളും സംഘടിപ്പിക്കുന്നുണ്ട്.

ജയ്പൂരിലും ഹൈദരാബാദിലും കോണ്‍ഗ്രസ് റാലികള്‍ സംഘടിപ്പിക്കുന്നത്. ജയ്പൂരിലെ റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ദി, രാഹുല്‍ ഗാന്ദി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ്രപ്രകടനപത്രിക പുറത്തിറക്കുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. വലിയ പ്രഖ്യാപനങ്ങള്‍ പ്രകടനപത്രികയില്‍ ഉണ്ടാവുമെന്നാണ് സൂചന.

kc-venugopal

രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ നിന്ന് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ പ്രകടപത്രിക പുറത്തിറക്കുന്ന മെഗാ റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ക്ഷോധിഷ്ടിതമായ രാഷ്ട്രമാണ് ഞങ്ങളുടെ മുന്നിലുള്ളത്.

വികസന കാഴ്ച്ചപ്പാടാണ് ഇത്തവണയും ഞങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ അഞ്ച് വാഗ്ദാനങ്ങള്‍ വീതം കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമായി കോണ്‍ഗ്രസ് നേരത്തെ പുറത്തിറക്കിയിരുന്നു. അതില്‍ താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ ചില ഉറപ്പുകളും കോണ്‍ഗ്രസ് നല്‍കിയിരുന്നു.

രാജ്യത്താകെ എട്ട് കോടി ഗ്യാരന്റി കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് സൂചിപ്പിക്കുന്നു. ഘര്‍ ഘര്‍ ഗ്യാരണ്ടി ക്യാമ്പയിന്‍ കോണ്‍ഗ്രസ് ആരംഭിചിട്ടുണ്ട്. ജനങ്ങളോട് അഭിപ്രായം ചോദിച്ചിട്ടാണ് ഞങ്ങള്‍ പ്രകടന പത്രിക തയ്യാറാക്കിയത്. ആയിരക്കണക്കിന് നിര്‍ദേശങ്ങള്‍ ഇമെയില്‍ വഴിയും ഞങ്ങളുടെ ആവാസ് ഭാരത് കി വെബ്‌സൈറ്റ് വഴിയും ലഭിച്ചിട്ടുണ്ട്.

അതുകൊണ്ട് ജനങ്ങളുടെ ശബ്ദത്തെ അടയാളപ്പെടുത്തുന്നതായിരിക്കും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും ജയറാം രമേശ് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് അനുകൂലമല്ലാത്ത കേന്ദ്ര നിയമങ്ങള്‍ മാറ്റുമെന്നും, ദുരുപയോഗം തടയുമെന്നും കോണ്‍ഗ്രസ് നേരത്തെ ഉറപ്പു നല്‍കിയിരുന്നു.

ഭാരതീയ ന്യായ് സംഹിത അടക്കമുള്ള നിയമങ്ങള്‍ റദ്ദാക്കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. കിസാന്‍ ന്യായ് നേരത്തെ കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഇതില്‍ താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. നിയമപ്രകാരം താങ്ങുവില നല്‍കണമെന്ന് നിയമത്തില്‍ കൊണ്ടുവരുമെന്നായിരുന്നു വാഗ്ദാനം.

യുവാക്കള്‍ക്ക് അതുപോലെ നിശ്ചിത വരുമാനമായും, സ്ത്രീകള്‍ നാരീ ന്യായ് പദ്ധതിയും തൊഴിലാളികള്‍ക്കായി ശ്രമിക് ന്യായ് പദ്ധതിയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ആദിവാസികള്‍ക്കായി ആദിവാസി സങ്കല്‍പ്പും ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ഒബിസികള്‍ക്ക് സംവരണം നല്‍കുന്ന പ്രഖ്യാപനമെല്ലാം പുതിയ പ്രകടനപത്രികയില്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+