വിദ്യാര്‍ത്ഥിനികള്‍ക്ക് ലവ് ഫോര്‍മുല, ഹരിയാനയില്‍ ഗണിതാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
കര്‍ണാല്‍: ഹരിയാനയിലെ കര്‍ണാലില്‍ വനിത കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ലവ് ഫോര്‍മുല പറഞ്ഞുകൊടുത്ത ഗണിതാധ്യാപകന് സസ്‌പെന്‍ഷന്‍. വിദ്യാര്‍ത്ഥിനികളിലൊരാള്‍ അധ്യാപകന്റെ ലവ് ഫോര്‍മുല ക്ലാസ് ഫോണില്‍ പകര്‍ത്തി പ്രിന്‍സിപ്പാളിന് മുന്നിലെത്തിച്ചതോടെ ഗണിതാധ്യാപകനായ ചരണ്‍ സിങിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അധ്യാപകന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മാപ്പ് എഴുതി നല്‍കിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കയായിരുന്നു.
പോരാട്ട വീര്യത്തിന്റെ ഒരേയൊരു വിഎസ്... സമരപുളകങ്ങള്‍ ഒടുങ്ങാത്ത വിപ്ലവ സൂര്യന്
ഗണിത ശാസ്ത്ര സൂത്രവാക്യങ്ങള്‍ക്ക് പകരം ബോര്‍ഡില്‍ പ്രണയ ഫോര്‍മുലകള്‍ എഴുതി വിശദീകരിക്കയാണ് അധ്യാപകന്‍. ഹിന്ദിയില്‍ സൂത്രവാക്യത്തിന്റെ ഓരോ വാക്കും അധ്യാപകന്‍ വിശദമാക്കുന്നുണ്ട്. ഒപ്പം ഭാര്യ ഭര്‍ത്താക്കന്മാരുടെ പ്രണയം പ്രായമാകുമ്പോള്‍ അവര്‍ സുഹൃത്തുക്കളാക്കുന്നത് എങ്ങനെ എന്നെല്ലാം വിശദീകരിക്കുന്നുണ്ട്. ഡെപ്യൂട്ടേഷനില്‍ ആറുമാസത്തേക്ക് വനിത കോളേജില്‍ അധ്യാപനത്തിനെത്തിയതായിരുന്നു അധ്യാപകന്‍.ഗണിത ക്ലാസിലെ ലവ് ഫോര്‍മുല കേട്ടിട്ട് പെണ്‍കുട്ടികള്‍ ചിരിക്കുന്നത് വീഡിയോയിലുണ്ട്.
കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപകന്‍ ലവ് ഫോര്‍മുല ക്ലാസെടുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ആളുകള്‍ വാഹനം, വീട് എന്നിവയ്‌ക്കൊപ്പം ഇടയ്ക്കിടെ ഭാര്യമാരെയും മാറ്റാറുണ്ടെന്നും ഇത് ഇരുവര്‍ക്കുമിടയിലെ ആകര്‍ഷണം കുറയുന്നതിനാലാണെന്നാണ് പറയുന്നത്. ഇതോടെ സംഭവം വിവാദമാകുകയും അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.