Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖ്‌നൗവില്‍ ഈസ്റ്റില്‍ കാറ്റ് മാറിവീശുമോ? ബിജെപിക്ക് നിര്‍ണായകം, എസ്പിക്ക് അനുകൂലം ഈ ഘടകങ്ങള്‍

ദില്ലി: ബിജെപി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കുന്നത് ലഖ്‌നൗവിലേക്കാണ്. പ്രധാന കാരണം ലഖ്‌നൗ പിടിക്കേണ്ടത് ബിജെപിക്ക് അഭിമാന പ്രശ്‌നമാണ്. പല മണ്ഡലങ്ങളിലും ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലഖ്‌നൗ ഈസ്റ്റിലും സമാന സാഹചര്യമാണെന്ന് സമാജ് വാദി പാര്‍ട്ടി പറയുന്നു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ലഖ്‌നൗ ഈസ്റ്റ് ബിജെപിയുടെ കോട്ടയാണ്. 2012ല്‍ എസ്പിക്ക് ഭൂരിപക്ഷം കിട്ടി അധികാരത്തിലേറിയിട്ടും ഈ സീറ്റ് പിടിക്കാന്‍ സാധിച്ചിരുന്നില്ല. ബിജെപിയുടെ ആധിപത്യം അത്രത്തോളം ശക്തമായിരുന്നു. ഇത്തവണ അനുരാഗ് ബാദുരിയയെയാണ് എസ്പി കളത്തിലിറക്കിയത്. പാര്‍ട്ടി വക്താവാണ് അദ്ദേഹം.

1

അതേസമയം ബിജെപി പക്ഷേ ആത്മവിശ്വാസത്തിലാണ് സിറ്റിംഗ് എംഎല്‍എ അശുതോഷ് ടണ്ഡനെ തന്നെ ഇവിടെ മത്സരിക്കാന്‍ ഇറക്കി. യോഗി സര്‍ക്കാരിലെ മന്ത്രി കൂടിയാണ് അദ്ദേഹം. ടണ്ഡനും ബാദുരിയയും തമ്മില്‍ മണ്ഡലത്തില്‍ വലിയ പോര് തന്നെ നടക്കുന്നുണ്ട്. 2017ലെ തരംഗത്തില്‍ ബാദുരിയയെ അശുതോഷ് ടണ്ഡന്‍ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. 70000 വോട്ടിനാണഅ ബാദുരിയ തോറ്റത്. പക്ഷേ അന്ന് ചില പ്രശ്‌നങ്ങള്‍ എസ്പി സഖ്യത്തിലുണ്ടായിരുന്നു. എസ്പിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യമുണ്ടാക്കിയെങ്കിലും ബാദുരിയ മത്സരിച്ചത് കോണ്‍ഗ്രസ് ചിഹ്നത്തിലായിരുന്നു. ഇത് വലിയ തിരിച്ചടിയാവുകയും ചെയ്തു.

ബിഎസ്പി ഇത്തവണ ആശിഷ് കുമാര്‍ സിന്‍ഹയെയാണ് ലഖ്‌നൗ ഈസ്റ്റില്‍ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് മനോജ് തിവാരിക്കും ആംആദ്മി പാര്‍ട്ടി അലോക് സിംഗിനും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഈ സീറ്റില്‍ എസ്പിയും ബിജെപിയും തമ്മിലാണ് പോരാട്ടം. ലഖ്‌നൗ ഈസ്റ്റ് ബിജെപി ആദ്യമായി വിജയിക്കുന്നത് 1991ലാണ്. ഭഗവതി പ്രസാദ് ശുക്ലയാണ് മത്സരിച്ചത്. രാമക്ഷേത്ര പ്രക്ഷോഭം ശക്തമായ സമയത്ത് നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. ബിജെപി ഇവിടെ വന്‍ വിജയം തന്നെ നേടി. എന്നാല്‍ അത് കൊണ്ടൊന്നും ജൈത്ര യാത്ര അവസാനിച്ചില്ല. ബിജെപിയുടെ വിദ്യാസാഗര്‍ ഗുപ്ത അടുത്ത മൂന്ന് തവണയും മണ്ഡലത്തില്‍ വിജയം നേടി. 2012ല്‍ കല്‍രാജ് മിശ്ര മണ്ഡലം വീണ്ടും മണ്ഡലം പിടിച്ചു.

കല്‍രാജ് മിശ്ര പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതോടെ ഈ സീറ്റ് ഒഴിവ് വന്നു. അതാണ് അശുതോഷ് ടണ്ഡന്‍ വിജയിച്ചത്. ബിജെപി നേതാവ് ലാല്‍ജി ടണ്ഡന്‍ മകന്‍ കൂടിയാണ് അദ്ദേഹം. ഉപതിരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹം മണ്ഡലം പിടിച്ചത്. 2017ല്‍ ടണ്ഡന്‍ വീണ്ടും മത്സരിച്ചു. ബാദുരിയയെ പരാജയപ്പെടുത്തുകയും ചെയ്തു. ഇത്തവണ ബിജെപി കോട്ട പൊളിഞ്ഞ് വീഴുമെന്ന് ബാദുരിയ പറയുന്നു. മണ്ഡലത്തിന് വേണ്ടി ടണ്ഡന്‍ യാതൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സമയത്ത് അശുതോഷ് ടണ്ഡനെ മണ്ഡലത്തില്‍ കാണാന്‍ പോലുമില്ലായിരുന്നു. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും അത് ഉണ്ടായില്ല. വിലക്കയറ്റവും അതിരൂക്ഷമാണെന്ന് ബാദുരിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+