ബിജെപിക്ക് പിഴച്ചു? അവസരം മുതലെടുത്ത് കര്‍ണാടകയില്‍ അടിച്ചു കയറി കോണ്‍ഗ്രസ്
ബെംഗളൂരു: കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇത്രയധികം രാഷ്ട്രീയ നീക്കങ്ങള്‍ നടന്ന സംസ്ഥാനം കര്‍ണാടക അല്ലാതെ ഇന്ത്യയില്‍ വേറെയുണ്ടാവില്ല. 2018 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മറകടന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരം പിടിച്ച നാള്‍ മുതല്‍ തന്നെ കര്‍ണാടക രാഷ്ട്രീയം സംഭവബഹുലമായി തുടരുകയാണ്. സഖ്യ സര്‍ക്കാറിനെ വിമതരെ കൂട്ടുപിടിച്ച് ഒന്നരവര്‍ഷം തികയുന്നതിന് മുമ്പ് തന്നെ ബിജെപി വീഴത്തി.
ബിഎസ് യദ്യൂരപ്പയായിരുന്നു മുഖ്യമന്ത്രി. ഇപ്പോഴിതാ അവിടുന്ന് കൃത്യം രണ്ട് വര്‍ഷം തികയുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യദ്യൂരപ്പയും പടിയറങ്ങിയിരിക്കുകയാണ്. മുന്‍ നീക്കങ്ങളിലെല്ലാം വിജയം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും യദ്യൂരപ്പയെ മാറ്റി നിര്‍ത്തിയ നീക്കത്തില്‍ ബിജെപിക്ക് കൈപൊള്ളുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യദ്യൂരപ്പയെ മാറ്റുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നും പുറത്ത് നിന്നും ഉണ്ടായിരുന്നു. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള പ്രബലനായ യഡ്ഡിയെ മാറ്റുന്നതിനെതിരെ സമുദായ നേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വന്നതോടെയാണ് ലിംഗായത്ത് ഇതരനെ യഡ്ഡിക്ക് പകരം മുഖ്യമന്ത്രിയാക്കാനുള്ള ചര്‍ച്ചകള്‍ തന്നെ ബിജെപി അവസാനിപ്പിച്ചത്.

യഡ്ഡിക്ക് പകരം ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ബസവരാജ് ബൊമ്മ മുഖ്യമന്ത്രിയായെങ്കിലും പാര്‍ട്ടിയിലും ലിംഗായത്തുകള്‍ക്കിടയിലും ഉണ്ടായ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. 2023 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയെ സംബന്ധിച്ച് എറെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ ആസ്വാരസ്യങ്ങള്‍.

മറുവശത്ത് കോണ്‍ഗ്രസ് ആവട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബിജെപിയിലെ ഈ അസ്വാരസ്യങ്ങള്‍ വരും തിരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. മാത്രവുമല്ല ബിജെപിയും ജെഡിഎസിലും അസംതൃപ്തരായ നേതാക്കളേയും പ്രവര്‍ത്തകരേയും പാര്‍ട്ടിയില്‍ എത്തിക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി സിഎം ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ എത്തിയിരുന്നു. ഇപ്പോള്‍ വന്നവര്‍ മാത്രമല്ല, തുടര്‍ന്നുള്ള ദിവസങ്ങളിലും കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ നിന്നും ജെഡിഎസില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തുമെന്നാണ് ശിവമോഗ ജില്ലയില്‍ നല്‍കിയ സ്വീകരണത്തിനിടെ മധു ബംഗാരപ്പ പറഞ്ഞത്.

ജില്ലാ തലത്തിലുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാനുള്ള താല്‍പര്യം തന്നോട് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസിലേക്ക് വന്നത് അവര്‍ക്ക് വലിയ ആവേശമായി. അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. എത്രയും പെട്ടെന്ന് തന്നെ പല പ്രമുഖരും കോണ്‍ഗ്രസിലേ വരുമെന്നും മധു ബംഗാരപ്പ പറഞ്ഞു.

കോൺഗ്രസ് അധികാരത്തിൽ വരികയം ബിജെപി സർക്കാരിന് ആളുകൾ മറുപടി നല്കുകയും ചെയ്യും. മുതിർന്ന നേതാവ് കഗോഡു തിമ്മപ്പ ഉൾപ്പെടെയുള്ള എല്ലാ കോൺഗ്രസ് നേതാക്കളോടൊപ്പം ഞങ്ങൾ ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തും. പാവപ്പെട്ടവരെ രക്ഷിക്കാൻ കഴിയുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടി കോൺഗ്രസാണെന്നും മധു ബംഗാരപ്പ പറഞ്ഞു.

എന്റെ പിതാവ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കർഷക സമൂഹത്തിനായി നിരവധി പദ്ധതികളും ആനുകൂല്യങ്ങളും അവതരിപ്പിച്ചു. നിലവിലെ ബിജെപി സർക്കാർ ഈ ജനപ്രിയ പരിപാടികൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. കർഷകരോടുള്ള ഈ ക്രൂരതയ്‌ക്കെതിരെ ഞാൻ പോരാടും. കോണ്‍ഗ്രസിലേക്ക് കടന്ന് വരുന്ന നേതാക്കളുടെ പേര് കേള്‍ക്കുമ്പോള്‍ അവര്‍ ഞെട്ടുമെന്നും ബംഗാരപ്പ പറഞ്ഞു.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications