കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രാസ് ഹൈക്കോടതി വിധിയിലും കടുത്ത ജാതീയത, തോട്ടിപ്പണി ചെയ്യാത്ത ദളിത് ദമ്പതിമാര്‍ക്ക് പിഴയിട്ടു!

ദമ്പതിമാര്‍ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ജസ്റ്റിസ് ടി രാജ വിലയിരുത്തി

Google Oneindia Malayalam News

ചെന്നൈ: തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ച ദമ്പതിമാര്‍ക്ക് മദ്രാസ് ഹൈക്കോടതി വന്‍ തുക പിഴയിട്ടു. ഇന്ത്യയില്‍ തോട്ടിപ്പണി നിരോധിച്ചതാണെന്ന അറിവുണ്ടായിട്ടും ജഡ്ജി ഇപ്രകാരം വിധിച്ചത് കടുത്ത ജാതീയത ഉള്ളില്‍ കൊണ്ടുനടക്കുന്നത് കൊണ്ടാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട.

വിവിധ അഭിഭാഷകരും ഇതിനെതിരെ രംഗത്തെത്തിയത്. ഉന്നത കോടതികളില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാനൊരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. അതേസമയം ഹൈക്കോടതി വിധി പൊതുമധ്യത്തില്‍ നിന്ന് തന്നെ വിമര്‍ശനവിധേയമായിട്ടുണ്ട്.

തോട്ടിപ്പണി

തോട്ടിപ്പണി

അണ്ണാ സര്‍വകലാശാലയിലെ ഡീന്‍ ചിത്ര സെല്‍വിയുടെ വീട്ടിലെ തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ചതിനാണ് ദളിത് ദമ്പതികള്‍ക്ക് കോടതി പിഴയിട്ടത്. 25000 രൂപയാണ് പിഴ. ദമ്പതിമാര്‍ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ജസ്റ്റിസ് ടി രാജ വിലയിരുത്തി.

പരാതി

പരാതി

മഹാലക്ഷ്മി എന്ന സ്ത്രീയാണ് ചിത്രസെല്‍വിക്കെതിരെ പരാതി നല്‍കിയത്. ചിത്ര സെല്‍വി വീട്ടിലെ അടിവസ്ത്രം വരെ തങ്ങളെ കൊണ്ട് അലക്കിപ്പിക്കുന്നുവെന്നും കക്കൂസോ ഡ്രെയിനേജുകളോ വൃത്തിയാക്കുന്നതിന് സുരക്ഷയ്ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങളോ നല്‍കാറില്ലെന്നും മഹാലക്ഷ്മി ആരോപിച്ചു.

കക്കൂസ് വൃത്തിയാക്കല്‍

കക്കൂസ് വൃത്തിയാക്കല്‍

തോട്ടിപ്പണിക്കാര്‍ കക്കൂസ് വൃത്തിയാക്കലും അവര്‍ ജോലി ചെയ്യുന്ന വീട്ടിലെ കുടുംബാംഗങ്ങളുടെയും വസ്ത്രങ്ങള്‍ വൃത്തിയാക്കലുമാണ് ചെയ്യേണ്ടത്. അവര്‍ക്ക് ശമ്പളം നല്‍കുന്നതും അതിനാണ്. ഇതില്‍ അടിവസ്ത്രവും ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.

ജാതിപ്പേര്

ജാതിപ്പേര്

ഗുരുതരമായ മറ്റൊരു ആരോപണവും ചിത്രസെല്‍വിക്കെതിരെയുണ്ട്. ഇവര്‍ ദമ്പതിമാരെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും ഒരിക്കല്‍ പോലും തങ്ങളുടെ യഥാര്‍ത്ഥ പേര് വിളിക്കാറില്ലെന്നും മഹാലക്ഷ്മി ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കോടതി കാര്യ്മായി പരിഗണിച്ചില്ല. ഇത് കോടതിയുടെ സവര്‍ണ മനോഭാവത്തെ കാണിക്കുന്നതാണ് എന്നആണ് ആരോപണം.

നിരോധനം

നിരോധനം

തോട്ടിപ്പണി വളരെ അപകടം പിടിച്ച പണിയായതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നേരത്തെ തന്നെ നിരോധിച്ചതാണ്. കോടതി വിധിയും ഇക്കാര്യത്തിലുണ്ടായിരുന്നു. ഇത്തരം ജോലി ചെയ്യുന്നവര്‍ വേണ്ട സുരക്ഷക്രമീകരണങ്ങള്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യങ്ങളെല്ലാം തള്ളിക്കളയുന്നതായിരുന്നു.

സമയം നഷ്ടപ്പെടുത്തി

സമയം നഷ്ടപ്പെടുത്തി

ശുചീകരണ തൊഴിലാളിക്ക് താന്‍ നിര്‍ബന്ധിത തോട്ടിപ്പണിക്ക് വിധേയമാകുന്നുവെന്ന് പരാതിപ്പെടാന്‍ അവകാശമില്ലെന്ന് കോടതി വിശദീകരിച്ചു. എന്നിട്ടും പരാതിയുമായി കോടതിയിലെത്തിയത് തങ്ങളുടെ സമയം നഷ്ടപ്പെടുത്താനാണെന്നും ജഡ്ജി വിമര്‍ശിച്ചു.

തങ്ങളെ അവഗണിച്ചു

തങ്ങളെ അവഗണിച്ചു

ജഡ്ജി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചതെന്ന് മഹാലക്ഷ്മി പറഞ്ഞു. അതേസമയം നേരത്തെ മഹാലക്ഷ്മി താന്‍ അനുഭവിക്കുന്ന പീഡനം വീഡിയോയിലൂടെ പുറത്ത് വിട്ടിരുന്നു. ഇതിന് സഹായിച്ച ദിവ്യഭാരതി എന്ന സംവിധായികയ്ക്ക് ചിത്രസെല്‍വിയുടെ സമുദായത്തില്‍ നിന്ന് വധഭീഷണിയും നേരിടേണ്ടി വന്നിരുന്നു.

കാളനും കൂളനും അമ്പലത്തിൽ കയറിയാൽ ദേവി കോപിക്കും.. ദളിതനെ അടിച്ചമർത്തുന്ന വടയമ്പാടി മാതൃക!കാളനും കൂളനും അമ്പലത്തിൽ കയറിയാൽ ദേവി കോപിക്കും.. ദളിതനെ അടിച്ചമർത്തുന്ന വടയമ്പാടി മാതൃക!

ഉമ്മന്‍ചാണ്ടിയെ വിടാതെ സരിത; ഓടിയൊളിക്കാന്‍ ശ്രമം!! ഹൈക്കോടതിയില്‍ ഹര്‍ജി, നേതാക്കളുടെ ഇരഉമ്മന്‍ചാണ്ടിയെ വിടാതെ സരിത; ഓടിയൊളിക്കാന്‍ ശ്രമം!! ഹൈക്കോടതിയില്‍ ഹര്‍ജി, നേതാക്കളുടെ ഇര

ആചാരങ്ങളെ ബഹുമാനിക്കുന്ന ഹിന്ദു നായർ സ്ത്രീയാണ് ഞാൻ... കുത്തിയോട്ടം എന്താണെന്ന് വിവരിച്ച് ശ്രീലേഖ!ആചാരങ്ങളെ ബഹുമാനിക്കുന്ന ഹിന്ദു നായർ സ്ത്രീയാണ് ഞാൻ... കുത്തിയോട്ടം എന്താണെന്ന് വിവരിച്ച് ശ്രീലേഖ!

English summary
madras high courts considered opinion scavenger wash toilet clean inner clothes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X