കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യ മുഖ്യമന്ത്രി ശരദ് പവാറോ സുപ്രിയ സുലയോ? പങ്കിടാന്‍ ശിവസേന, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രി പദം

  • By Aami Madhu
Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും അന്തിമ ധാരണയിലേക്ക്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് വേഗം കൂട്ടിയത്. ശരദ് പവാറിന്‍റെ എന്‍സിപിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

ഇതോടെ ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ ആദ്യം വിമുഖത കാണിച്ച സോണിയാ ഗാന്ധി സഖ്യത്തിന് പച്ചകൊടി കാണിച്ചതായാണ് റിപ്പോര്‍ട്ട്.മൂന്ന് കക്ഷികളും തമ്മിലുള്ള അന്തിമ ധാരണ ഇങ്ങനെ

നവംബര്‍ 22 ന്

നവംബര്‍ 22 ന്

ബുധനാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാര്‍-മോദി കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്.കര്‍ഷക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി സ്ഥാനം ഉള്‍പ്പെടെ ശരദ് പവാറിന് വാഗ്ദാനം ചെയ്തതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.ഇതോടെ ശിവസേന എംപി സഞജയ് റൗത്തുമായും കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.നവംബര്‍ 22 ന് അന്തിമ തിരുമാനമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ധാരണയായി

ധാരണയായി

അതിന് മുന്‍പ് വ്യാഴാഴ്ച വീണ്ടും കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ തമ്മില്‍ ദില്ലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മുംബൈയില്‍ എത്തി വെള്ളിയാഴ്ച ശിവസേനയുമായി അവസാന വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. നിലവില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച് ധാരണയായതാണ് വിവരം.

ആദ്യം എന്‍സിപിക്ക്

ആദ്യം എന്‍സിപിക്ക്

മുഖ്യമന്ത്രി പദം ശിവസേനയും എന്‍സിപിയും തമ്മില്‍ പങ്കിട്ടെടുക്കുകയെന്ന ഫോര്‍മുലയാണ് ഇപ്പോള്‍ ധാരയായിരിക്കുന്നത്.രണ്ടര വര്‍ഷം തുല്യമായി പങ്കിടാനാണ് തിരുമാനം. അതേസമയം ആദ്യ രണ്ടര വര്‍ഷം ആര്‍ക്ക് എന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ല. എന്‍സിപിക്കാകും ആദ്യ അവസരം ലഭിക്കുകയെന്ന് സൂചനയുണ്ട്.

സുപ്രിയ സുലയോ?

സുപ്രിയ സുലയോ?

എന്‍സിപി മുഖ്യമന്ത്രിയാണ് ആദ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ ഏറുന്നതെങ്കില്‍ അധ്യക്ഷന്‍ പവാറോ മകള്‍ സുപ്രിയ സൂലെയോ ആകും മുഖ്യമന്ത്രിയായേക്കുകയെന്നാണ് ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശിവസേനയില്‍ നിന്ന് ഉദ്ധവ് താക്കറെയാകും മുഖ്യമന്ത്രി.

രണ്ട് ഉപമുഖ്യമന്ത്രിമാര്‍

രണ്ട് ഉപമുഖ്യമന്ത്രിമാര്‍

രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടാകുക. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് ഒരു ഉപമുഖ്യമന്ത്രിയുണ്ടാകും. ശിവസേനയും എന്‍സിപിയും ഉപമുഖ്യമന്ത്രി പദവും പങ്കിട്ടെടുക്കുമോയെന്ന ധാരണയും കൈക്കൊണ്ടിട്ടില്ല. അതേസമയം സര്‍ക്കാരിന്‍റെ സ്ഥിരത ഉറപ്പാക്കാനുള്ള ചര്‍ച്ചകളും കൂടിക്കാഴചയില്‍ നടന്നു.

ഏകോപന സമിതി

ഏകോപന സമിതി

മൂന്ന് തട്ടിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് കൈകോര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ പലവിധ പ്രശ്നങ്ങളും സഖ്യം മുന്നില്‍ കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും. ശിവസേന തങ്ങളുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്ന കര്‍ശന നിര്‍ദ്ദേശവും കോണ്‍ഗ്രസും എന്‍സിപിയും മുന്നോട്ട് വെച്ചിട്ടുണ്ട്.

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്‍പ്

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിന് മുന്‍പ്

ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം തുടങ്ങുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് മൂന്ന് പാര്‍ട്ടികള്‍ക്കും ഉള്ളത്. മഹാരാഷ്ട്രയില്‍ സുസ്ഥിര സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ പ്രതികരിച്ചു.

ഐഡി കാര്‍ഡ് നിര്‍ബന്ധം

ഐഡി കാര്‍ഡ് നിര്‍ബന്ധം

അതിനിടെ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ എല്ലാ എംഎല്‍എമാരും ഐഡി കാര്‍ഡ് ഉള്‍പ്പെടെ കൈയ്യില്‍ കരുതണമെന്ന നിര്‍ദ്ദേശമാണ് ശിവസേന നല്‍കിയിരിക്കുന്നത്. എം‌എൽ‌എമാരെ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരിയുടെ മുമ്പാകെ ഹാജരാക്കേണ്ട സാഹചര്യം നേരിടാനാണ് ഇത്.

മുന്നറിയിപ്പുമായി ഹിന്ദു സംഘടന

മുന്നറിയിപ്പുമായി ഹിന്ദു സംഘടന

വെള്ളിയാഴ്ച ഉദ്ദവ് താക്കറെയുടെ വസതിയായ മദോശ്രീയിലാണ് എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് പുറമെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. അതേസമയം കോണ്‍ഗ്രസുമായോ എന്‍സിപിയുമായോ സഖ്യം ചേരാനുള്ള ശിവസേന,ബിജെപി നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഹിന്ദുത്വ കക്ഷികള്‍ രംഗത്തെത്തി.

ജനവിധിക്കെതിര്

ജനവിധിക്കെതിര്

288 അംഗ സഭയിൽ 161 സീറ്റുകൾ നേടിയ ബിജെപി- സേന സഖ്യം ഉടന്‍ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കണമെന്ന് സമസ്ത ഹിന്ദു അഗാദി പ്രസിഡന്റ് മിലിന്ദ് എക്ബോട്ടെ ആവശ്യപ്പെട്ടു. നിലവിലെ നീക്കം ജനവിധിക്കെതിരാണെന്നും ഏക്ബോട്ടെ പറഞ്ഞു.

കോണ്‍ഗ്രസിലും

അതിനിടെ ശിവസേനയുമായി കൈകോര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. ഉത്തർപ്രദേശിൽ ബിഎസ്പിയുമായി സഖ്യത്തിലെത്തി കോൺഗ്രസ് തെറ്റ് ചെയ്തു. പാര്‍ട്ടി അന്ന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അതേ തെറ്റാണ് മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത്. എന്ത് സമ്മര്‍ദ്ദത്തിന് പുറത്തും ശിവസേനയുമായി സഖ്യം ചേരരുതെന്നും സഞ്ജയ് നിരുപം പറഞ്ഞു

നിര്‍ണായക നീക്കം; ബിഎസ്​എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തുംനിര്‍ണായക നീക്കം; ബിഎസ്​എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും

വിമതരെ വീഴ്ത്തുമെന്ന് സിദ്ധരമായ്യ; മൈസൂരില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ 'DVK' തന്ത്രവുമായി ബിജെപിവിമതരെ വീഴ്ത്തുമെന്ന് സിദ്ധരമായ്യ; മൈസൂരില്‍ സിദ്ധരാമയ്യയെ വീഴ്ത്താന്‍ 'DVK' തന്ത്രവുമായി ബിജെപി

അഭയ കേസിൽ നിർണായക മൊഴി; മരണ കാരണം ആ മുറിവ്, മുങ്ങി മരണത്തിന്റെ ലക്ഷണമില്ല!!

English summary
Maharashtra CM post likely to be on rotational basis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X