യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റേത്, എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്ന് സ്പീക്കര്‍
മുംബൈ: അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ത്ഥ എന്‍സിപിയെന്ന് മഹാരാഷ്ട്ര സ്പീക്കര്‍. എന്‍സിപിയിലെ പിളര്‍പ്പില്‍ അജിത് പവാറിന് അനുകൂലമായിട്ടാണ് നിയമസഭാ സ്പീക്കറുടെ വിധിയുണ്ടായത്. എംഎല്‍എമാരുടെ അയോഗ്യതാ പ്രശ്‌നത്തില്‍ അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ പറഞ്ഞു.
നിയമസഭയിലെ അംഗബലത്തെ ഉയര്‍ത്തി കാണിച്ചാണ് അജിത് പവാര്‍ പക്ഷം ശരത് പവാര്‍ പക്ഷത്തെ പിന്നിലാക്കി. എന്‍സിപിയില്‍ വന്‍ ഭൂരിപക്ഷം തന്നെ അജിത് പവാര്‍ പക്ഷത്തിനുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ഹര്‍ജികള്‍ സ്പീക്കര്‍ തള്ളി.

പത്താം അനുച്ഛേദനം ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത്. അത് നിയമത്തിന്റെ വലിയ ലംഘനമാണ്. നിയമവിരുദ്ധവുമാണെന്നും നര്‍വേക്കര്‍ പറഞ്ഞു. ഇതോടെ ശരത് പവാര്‍ വിഭാഗം പ്രതിസന്ധിയിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനും അജിത് പവാറിന് അനുകൂലൂമായ വിധി നല്‍കിയത് ശരത് പവാര്‍ വിഭാഗത്തെ നേതാക്കളെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.
41 വിമത എംഎല്‍എമാരെയും അയോഗ്യരാക്കണമെന്നും ശരത് പവാര്‍ വിഭാഗം ആശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെ അതേ പടി നിലനിര്‍ത്തുന്ന വിധിയാണ് സ്പീക്കറില്‍ നിന്നുണ്ടായത്. ശിവസേനയിലേതിന് സമാനമായിരുന്നു അജിത് പവാറിന്റെ വിമത നീക്കവും. അവരെ അയോഗ്യരാക്കാനാവില്ല. അജിത് പവാര്‍ വിഭാഗമാണ് യഥാര്‍ഥ എന്‍സിപി. 41 എംഎല്‍എമാര്‍ ഉള്ളത് കൊണ്ട് അവര്‍ക്ക് ഭൂരിപക്ഷമുണ്ട്. ഇത് തര്‍ക്കമില്ലാത്ത കാര്യമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
എന്‍സിപി പിളര്‍പ്പുമായി ബന്ധപ്പെട്ട് ജനുവരിയില്‍ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സ്പീക്കറോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം വിധി പറഞ്ഞത്. അജിത് പക്ഷവും ശരത് പവാര്‍ പക്ഷവും പരസ്പരം പരാതി നല്‍കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടി ഘടകങ്ങളുടെയും വിപ്പില്‍ വ്യക്തത വരുത്തുന്നതിനും സ്പീക്കറുടെ തീരുമാനം നിര്‍ണായകമായിരുന്നു.
അതേസമയം പിളരുന്നതിന് മുമ്പ് എന്‍സിപിക്ക് 53 എംഎല്‍എമാരുണ്ടായിരുന്നു. പിളര്‍ന്നതോടെ 41 പേര്‍ അജിത് പവാറിനൊപ്പം നില്‍ക്കുകയായിരുന്നു. ശരത് പവാറിനൊപ്പം പന്ത്രണ്ട് എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. പാര്‍ട്ടിയിലെ എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി ശരത് പവാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ പാര്‍ട്ടിയും പേരും ചിഹ്നവുമെല്ലാം അജിത് പവാറിന് സ്വന്തമായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിലും അജിത്തിന് ഇത് മുന്‍തൂക്കം നല്‍കും. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരത്ചന്ദ്ര പവാര്‍ എന്നാക്കി ശരത് പവാര്‍ വിഭാഗത്തെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ജനാധിപത്യത്തെ കശാപ്പ് ചെയ്തിരിക്കുകയാണെന്നും എന്‍സിപി കുറ്റപ്പെടുത്തി.












Click it and Unblock the Notifications