കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്ക് വന്‍തിരിച്ചടി; മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ പാര്‍ട്ടിവിട്ടു

Google Oneindia Malayalam News

രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തുകൊണ്ടിരിക്കെ രാഷ്ട്രീയ കൂടുമാറ്റങ്ങളും തുടരുകയാണ്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള കൂടുമാറ്റം സജീവമായി നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പാര്‍ട്ടികളിലേക്കാണ് പ്രധാനമായും കൂടുമാറ്റം നടക്കുന്നത്.

<strong>പിച്ചച്ചട്ടിയുമായി ഒരുത്തന്‍ അങ്ങോട്ട് വന്നിട്ടുണ്ട്; അഞ്ച് പൈസ കൊടുക്കരുതെന്ന് പ്രചരണം</strong>പിച്ചച്ചട്ടിയുമായി ഒരുത്തന്‍ അങ്ങോട്ട് വന്നിട്ടുണ്ട്; അഞ്ച് പൈസ കൊടുക്കരുതെന്ന് പ്രചരണം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാത്ത ഇടങ്ങളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ തുടരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് മുന്‍മുഖ്യമന്ത്രിയുടെ മകനും മുന്‍ എംഎല്‍എയുമായ മഹേന്ദ്രസിങ് വംഗേല പാര്‍ട്ടിവിട്ടത്.. വിശദാംശങ്ങള്‍ ഇങ്ങനെ..

മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിങ് വംഗേലയുടെ മകനുമായ മഹേന്ദ്രസിങ് വംഗേലയാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

പരിഗണന ലഭിച്ചില്ല

പരിഗണന ലഭിച്ചില്ല

രാഷ്ട്രീയപരമായ ഭിന്നതകാരണമല്ല, വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് മഹേന്ദ്രസിംഗ് വംഗേല വ്യക്തമാക്കിയെങ്കിലും ബിജെപിയില്‍ പ്രതീക്ഷിച്ച സ്ഥാനമാനങ്ങളോ പരിഗണനയോ ലഭിക്കാത്തതിനാലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടുവട്ടം

കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടുവട്ടം

കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടുവട്ടം എംഎല്‍എ ആയ മഹേന്ദ്രസിങ് ഗാന്ധിനഗറിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സുമായി അകന്ന ഇദ്ദേഹം ജൂലൈലിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

13 അംഗങ്ങളില്‍

13 അംഗങ്ങളില്‍

പിതാവായ ശങ്കര്‍സിംഗ് വംഗേലയ്‌ക്കൊപ്പം രാജ്യാസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത് പാര്‍ട്ടിയോട് തെറ്റിപ്പിരിഞ്ഞ 13 അംഗങ്ങളില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു.

വലിയ സ്വീകരണം

വലിയ സ്വീകരണം

ജൂലായില്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റേയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജീത്തു വഘാണിയുടേയും സാന്നിധ്യത്തിലായിരുന്നു മഹേന്ദ്രസിംഗ് ബിജെപിയില്‍ ചേര്‍ന്നത്. വലിയ സ്വീകരണമായിരുന്നു പാര്‍ട്ടി അണികള്‍ മഹേന്ദ്രസിംഗിന് ഒരുക്കിയത്.

വംഗേല പിന്തുണച്ചില്ല

വംഗേല പിന്തുണച്ചില്ല

മഹേന്ദ്രസിംഗ് ബിജപിയില്‍ ചേര്‍ന്നതിനെ ശങ്കര്‍സിംഗ് വംഗേല പിന്തുണച്ചിരുന്നില്ല. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല എന്ന് ശങ്കര്‍സിംഗ് വംഗേല കുറ്റപ്പെടുത്തിയിരുന്നു.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ശങ്കര്‍സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം എന്‍സിപിയില്‍ ചേരുമെന്ന് പ്രചരണങ്ങളേയും തള്ളിക്കളഞ്ഞു.

വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്

വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത്

കേന്ദ്രത്തിലും സ്ഥാനത്തും അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രിയായ ശങ്കര്‍ സിങ് വഗേല വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുന്നത് പാര്‍ട്ടിയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

മഹേന്ദ്രസിംഗും ഇനി അച്ഛനോടൊപ്പം

മഹേന്ദ്രസിംഗും ഇനി അച്ഛനോടൊപ്പം

ഗുജറാത്തില്‍ ധാരളം ബിജെപി വിരുദ്ധ പ്രാദേശിക കക്ഷികളുണ്ടെങ്കിലും ഇവര്‍ക്കൊന്നും കൃത്യമായ കൂട്ടായ്മ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ഏകോപനത്തിനായി മുന്‍കൈ എടുക്കണമെന്നാണ് അനുയായികളുടെ ആഗ്രഹമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മഹേന്ദ്രസിംഗും ഇനി അച്ഛനോടൊപ്പം ചേരാനാണ് സാധ്യത.

ഏത് പാര്‍ട്ടികളുമായി സഹകരിക്കും

ഏത് പാര്‍ട്ടികളുമായി സഹകരിക്കും

ബിജെപിക്കെതിരായി നിലനില്‍ക്കുന്ന ഏത് പാര്‍ട്ടികളുമായി ഞാന്‍ സഹകരിക്കും. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഞാന്‍ പോവില്ല.പ്രതിപക്ഷ കൂട്ടായ്മകളെ സഹകരിക്കും. എനിക്ക് അധികാരത്തോട് താല്‍പര്യമില്ല. ജനസംഗത്തിലൂടെ ബിജെപിയിലെത്തി ഗുജറാത്ത് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയായിരുന്നു വംഗേല.

ജനസംഘത്തിലൂടെ ബിജെപിയില്‍

ജനസംഘത്തിലൂടെ ബിജെപിയില്‍

ജനസംഘത്തിലൂടെ ബിജെപിയിലെത്തി ഗുജറാത്ത് രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയായിരുന്നു വംഗേല. 1996 ല്‍ പാര്‍ട്ടിയുമായി ഉടക്കി ബിജെപി വിട്ട വംഗേല രാഷ്ട്രീയ ജനതാ പാര്‍ട്ടി എന്ന പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസ് പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീട് യൂപിഎയുടെ ഭാഗമായി കേന്ദ്ര മന്ത്രിയുമായി.

രാജി

രാജി

പിന്നീട് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ്സിനെ ഏറെ പ്രതിരോധത്തിലാക്കികൊണ്ട് രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അനുയായികള്‍ക്കൊപ്പം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയായിരുന്നു വംഗേല. ഇതേ തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് വിജയിച്ചു കയറിയത്. ഈ വിഭാഗത്തില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ഭോലായ് ഗോഹില്‍ തിരികെ കോണ്‍ഗ്രസ്സില്‍ എത്തിയിരുന്നു.

English summary
mahendra singh vaghela son of former chief minister of gujarat shankar singh vaghela left bjp gujrat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X