പ്രിയങ്കയുടെ വനിതാ മാനിഫെസ്റ്റോയ്ക്ക് മമതയുടെ മറുപടി, 5000 രൂപ ഗൃഹലക്ഷ്മി പദ്ധതിയില്‍ സ്ത്രീകള്‍ക്ക്
ദില്ലി: തൃണൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ പ്ലാനിന്റെ വേഗം വര്‍ധിക്കുന്നു. നിര്‍ണായകമായ പുതിയൊരു പ്രഖ്യാപനമാണ് പുതിയതായി തൃണമൂല്‍ നടത്തിയിരുന്നു. ബംഗാല്‍ മോഡലിലുള്ള പ്രവര്‍ത്തനമാണ് ഗോവയിലും തൃണമൂല്‍ നടത്താന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ വിജയിച്ച മാതൃകയാണ് അതിന് ഏറ്റവും നല്ലത്. സംസ്ഥാത്ത് ഗൃഹലക്ഷ്മി പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് തൃണമൂല്‍. ബംഗാളിലെ ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതിയുടെ പകര്‍പ്പാണ് ഈ പദ്ധതി. സ്ത്രീകള്‍ക്ക് നല്ലൊരു തുക ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിക്കും. അതാണ് പ്രിയങ്ക ഗാന്ധിക്ക് മറുപടിയായി കോണ്‍ഗ്രസ് നല്‍കിയിരുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് സീറ്റ് സംവരണം അടക്കം മമത സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ചിരുന്നു.

യുപിയിലെന്ന പോലെ ഗോവയിലും സ്ത്രീകള്‍ക്കായുള്ള പദ്ധതികളായിരുന്നു പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ചത്. ബിജെപിയെ ഇത് പ്രതിരോധത്തിലാക്കിയിരുന്നു. നേരത്തെ സ്ത്രീ സുരക്ഷ അടക്കമുള്ള വിഷയങ്ങളില്‍ ഗോവയിലെ ബിജെപി സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട്. ഈ സാഹചര്യം മുതലെടുക്കുകയായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം. അത് പൊളിക്കാന്‍ കൂടിയാണ് മമതയുടെ പ്ലാന്‍. സംസ്ഥാനത്തെ എല്ലാ സ്ത്രീകള്‍ക്കും 5000 രൂപ ഒരു മാസം നല്‍കുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി പദ്ധതി മൂന്നര ലക്ഷം കുടുംബങ്ങള്‍ക്കാണ് ഗോവയില്‍ ഇത് നല്‍കുക. രണ്ടായിരം കോടിയുടെ അധിക ചെലവാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാവുക. സംസ്ഥാന ബജറ്റില്‍ എട്ട് ശതമാനത്തോളം വരും ഇത്.
ഗോവയിലെ ജനങ്ങളെ ആകെ മാറ്റിമറിക്കുന്ന പദ്ധതിയാണ് ഗൃഹലക്ഷ്മി പദ്ധിതയെന്ന് തൃണമൂല്‍ എംപി മഹുവ മൊയിത്ര പറഞ്ഞു. ബംഗാളില്‍ ഈ പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത് സ്ത്രീകള്‍ക്ക് നേരിട്ട് ധനസഹായം നല്‍കുന്ന പദ്ധതിയാണ്. ഗോവയിലെ എല്ലാ വീടുകളിലെയും ഗൃഹനാഥയ്ക്ക് ഈ പണം ലഭിക്കും. ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ ആളുകളായി നിങ്ങള്‍ ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നതായി മാറേണ്ടതില്ലെന്നും മൊയിത്ര പറഞ്ഞു. നേരത്തെ ഈ വര്‍ഷത്തെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ലക്ഷ്മീര്‍ ഭണ്ഡാര്‍ പദ്ധതി മമത പ്രഖ്യാപിച്ചത്. മമത മൂന്നാം വട്ടവും ജയിച്ച് രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇത് നടപ്പാക്കുകയും ചെയ്തു.
ഇതിലൂടെ മാസം 500 മുതല്‍ ആയിരം രൂപ വരെ ഗൃഹനാഥയ്ക്ക് മാസത്തില്‍ ലഭിക്കും. ജനറല്‍ കാറ്റഗറിയില്‍ ഇത് മാസത്തില്‍ 500 രൂപയാണ്. സംവരണ വിഭാഗത്തില്‍ അത് ആയിരം രൂപയായി ഉയരും. എന്നാല്‍ ഗോവ യിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് തൃണമൂലെന്ന് ബിജെപി തുറന്നടിച്ചു. എന്താണ് ചെയ്യുന്നതെന്ന് മമതയ്ക്ക് പോലും അറിയില്ലെന്നും ബിജെപി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ മതിയായ സാമ്പത്തിക കരുത്ത് ആവശ്യമാണ്. ഒപ്പം നിയമ കുരുക്കുകളെയും മറികടക്കണം. ബംഗാളില്‍ ഇത് നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതാണ്. അങ്ങനെയാണ് മറ്റൊരിടത്ത് നടത്തി വിജയിപ്പിക്കുകയെന്നും ബിജെപിയുടെ ദേശീയ സെക്രട്ടറി അനുപം ഹസ്ര പറഞ്ഞു. ഇത് ജനങ്ങളെ വിഡ്ഡികളാക്കലാണ്. തൃണമൂലില്‍ നിന്ന് ഇത് മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ഹസ്ര പറഞ്ഞു.












Click it and Unblock the Notifications