മമത ബാനര്‍ജിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; തൃണമൂല്‍ അധ്യക്ഷയ്ക്ക് തലയ്ക്ക് പരുക്ക്
ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. മമതയുടെ തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. കൊല്‍ക്കത്തയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. സാധാരണ മമത ഹെലികോപ്ടറിലാണ് സഞ്ചരിക്കാറുള്ളത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മമത കാറില്‍ സഞ്ചരിക്കുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
മമത കാറിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നത്. അപകടം നടന്ന സമയത്ത് മമതയുടെ തല കാറിന്റെ വിന്‍ഡ്‌സ്‌ക്രീനില്‍ ഇടിക്കുകയായിരുന്നു. മമത അപകടത്തിന് ശേഷം കൊല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ അവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയയാക്കും. പുര്‍ബ ബര്‍ദമാനിലേക്കാണ് മമതയ്ക്ക് പോകേണ്ടിയിരുന്നത്. ഇവിടെ വെച്ച് നടക്കുന്ന യോഗത്തിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

യാത്രയ്ക്കിടെ ഒരു കാര്‍ കുറുകെ വന്നുവെന്നും, തന്റെ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയിരുന്നില്ലെങ്കില്‍ മരിച്ചുപോകുമായിരുന്നുവെന്നും മമത പറഞ്ഞു. പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ട് എന്റെ തല ഡാഷ് ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. അങ്ങനെയാണ് പരുക്കേറ്റത്. ജനങ്ങളുടെ പ്രാര്‍ത്ഥനയാല്‍ താന്‍ സുരക്ഷിതയാണെന്നും മമത പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ എനിക്ക് നല്ല തലവേദനയുണ്ട്. രക്തം പുറത്തേക്ക് വന്നിട്ടുണ്ട്. ഇതില്‍ വേണ്ട നടപടികള്‍ നിയമപ്രകാരം എടുക്കും. ആശുപത്രിയിലേക്ക് പോകേണ്ടതില്ല. പക്ഷേ ചെറിയ ജലദോഷമുണ്ട്. അതുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയാണെന്നും മമത പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ ആനന്ദ ബോസുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് മമത മാധ്യമങ്ങളെ കണ്ടത്. മമതയ്ക്ക് അപകടമുണ്ടായതായി അറിഞ്ഞു. അവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്ന് ജയറാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്ര നാളെ ബംഗാളില്‍ പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications