മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പദ്ധതി നേരത്തെ ഞങ്ങള്‍ ഉദ്ഘാടനം ചെയ്തതാണല്ലോ? പരിഹസിച്ച് മമത
കൊല്‍ക്കത്ത: ബംഗാളില്‍ പുതിയ രാഷ്ട്രീയ യുദ്ധത്തിന് തുടക്കമിട്ട് മമത ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പദ്ധതിയെ പരിഹസിച്ചിരിക്കുകയാണ് മമത. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഉദ്ഘാടനം ചെയ്തതാണെന്നും മമത പറഞ്ഞു. ചിത്തരഞ്ജന്‍ നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം ക്യാമ്പസിന്റെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്. ദില്ലിയില്‍ നിന്ന് വിര്‍ച്വലായിട്ടാണ് മോദി ഇത് ഉദ്ഘാടനം ചെയ്തത്. മമതയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതാണ് രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ചെയ്ത കാര്യമാണിതെന്ന് മമത പറയുന്നു.

ഞാന്‍ പരിപാടിക്ക് വരാന്‍ തീരുമാനിച്ചത് പ്രധാനമന്ത്രി ഉള്ളത് കൊണ്ടാണ്. അദ്ദേഹം വിര്‍ച്വലായി ഈ ഉദ്ഘാടനം നിര്‍ഹവിക്കുന്നുണ്ട്. ആരോഗ്യ മന്ത്രി രണ്ട് തവണ എന്നെ വിളിച്ചു. അതുകൊണ്ടാണ് കല്‍ക്കത്തയില്‍ നടക്കുന്ന ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്ക് ഇതില്‍ താല്‍പര്യമുണ്ടെന്നും മനസ്സിലായി. പക്ഷേ അദ്ദേഹത്തോട് ബഹുമാനപൂര്‍വം ഒരു കാര്യം പറയാനുണ്ട്. ഈ പദ്ധതി ബംഗാള്‍ സര്‍ക്കാരാണ് ആദ്യം ഉദ്ഘാടനം ചെയ്തത്. കൊവിഡിന്റെ സമയത്ത് ബംഗാളിന് ഒരു കൊവിഡ് സെന്റര്‍ വേണമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. അവിടെ ഒരു ദിവസം പോയപ്പോള്‍ സംസ്ഥാന സര്‍ക്കാരുമായി ആ ക്യാമ്പസ് ബന്ധിപ്പിച്ചിരിക്കുന്നത് കണ്ടു. അങ്ങനെയാണ് ഉദ്ഘാടനം ചെയ്തതെന്നും മമത പറഞ്ഞു.
ഈ പദ്ധതിക്കായി 25 ശതമാനം തുക മുടങ്ങുന്നതില്‍ സന്തോഷം മാത്രമാണ് ഉള്ളത്. 71 ശതമാനവും ഇതിന്റെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഈ ക്യാമ്പസ് പണിയാല്‍ പതിനൊന്ന് ഏക്കര്‍ ഭൂമി നല്‍കിയത് ബംഗാള്‍ സര്‍ക്കാരാണ്. ജനങ്ങളുടെ സേവനത്തിനായി കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ഇത് കൊണ്ടാണ് പറയുന്നത്. അതേസമയം വിര്‍ച്വല്‍ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൂടി പങ്കെടുക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മമത ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രോട്ടോക്കോള്‍ ലംഘനമെന്നാണ് മമത ഇതിനെ വിശേഷിപ്പിച്ചത്. ബംഗാള്‍ ബിജെപിയുമായി ഇപ്പോഴും നല്ല രസത്തില്‍ അല്ല മമത.
നേരത്തെ പ്രധാനമന്ത്രിക്കൊപ്പം മമത വേദി പങ്കിട്ടപ്പോള്‍ മമത പ്രസംഗം മതിയാക്കിയിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുഴക്കിയപ്പോഴായിരുന്നു മമതയുടെ ശക്തമായ പ്രതികരണം വന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ സംഭവം നടന്നത്. ഇതിന് ശേഷമായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. വളരെ ശക്തമായ പോരാട്ടമായിരുന്നു മമതയും കേന്ദ്രവും അതിന് ശേഷമുണ്ടായത്. തിരഞ്ഞെടുപ്പില്‍ മമത ബിജെപിയെ തകര്‍ത്ത് തരിപ്പണമാക്കുകയും ചെയ്തു. അതിന് ശേഷം ബിജെപിക്കെതിരെ ദേശീയ സഖ്യമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ് മമത ബാനര്‍ജി. ഗോവയിലും മേഘാലയയിലും ത്രിപുരയിലും അടക്കം തൃണമൂല്‍ മത്സരിക്കുന്നുണ്ട്.












Click it and Unblock the Notifications