വിവാഹാഭ്യാര്‍ത്ഥന നിരസിച്ച പിതൃസഹോദര പുത്രിയെ വെട്ടികൊന്നു

  • Written By: Desk
Subscribe to Oneindia Malayalam

വിവാഹ അഭ്യര്‍ത്ഥ നിരസിച്ചതിന് പിതൃസഹോദരന്‍റെ മകളെ വെട്ടിക്കൊന്നു. തമിഴ്നാട് തിരുച്ചി കീരമംഗലത്താണ് സംഭവം. ശിവ സുബ്രഹ്മണ്യന്‍റെ മകള്‍ ഹേമലതയാണ് (28) കൊല്ലപ്പെട്ടത്. സത്യകുമാറെന്ന യുവാവാണ് ഹേമലതയെ വെട്ടിയത്. ഇത് തടയാനെത്തിയ ശിവ സുബ്രഹ്മണ്യനേയും ബന്ധുവായ വൈരവേലിനേയും വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹ നിശ്ചയം

വിവാഹ നിശ്ചയം

ഹേമലതയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതായിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് സത്യകുമാര്‍ ഹേമലതയെ വെട്ടികൊലപ്പെടുത്തിയത്.

സഹോദരന്‍

സഹോദരന്‍

ഹേമലതയുടെ അച്ഛന്‍റെ സഹോദരന്‍റെ മകനാണ് സത്യകുമാര്‍. ബിഎ പഠിച്ച് സ്വകാര്യ മൊബൈല്‍ കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. പലപ്പോഴായി ഹേമലതയോട് ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ സഹോദര സ്ഥാനീയനായതിനാല്‍ ഹേമലത ഇത് എതിര്‍ത്തു.

പിന്‍മാറിയില്ല

പിന്‍മാറിയില്ല

എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറാന്‍ സത്യകുമാര്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ പിണക്കത്തിലായി.

കഴുത്തില്‍ വെട്ടി

കഴുത്തില്‍ വെട്ടി

ഹേമലതയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ സത്യകുമാര്‍ വീട്ടിലെത്തി ഹേമലതയുടെ അച്ഛനുമായി വഴക്കുണ്ടാക്കി. വഴക്കിനിടെ ഇയാള്‍ ശിവകുമാറിനെ വെട്ടാന്‍ നോക്കുമ്പോള്‍ ഹേമലത തടഞ്ഞു. ഇതിനിടെയാണ് ഹേമലതയ്ക്കും വെട്ടേറ്റത്. ഹേമലതയ്ക്ക് കഴുത്തിലാണ് വെട്ടേറ്റത്

ബൈക്കില്‍ രക്ഷപ്പെട്ടു

ബൈക്കില്‍ രക്ഷപ്പെട്ടു

ബഹളം കേട്ട് ഓടിയെത്തിയ ബന്ധുവായ വൈരവേലിനേയും ഇയാള്‍ വെട്ടി വീഴ്ത്തി. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വെട്ടേറ്റ മൂവരേയും ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഹേമലത മരിക്കുകയായിരുന്നു. സത്യകുമാറിനായി തെരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

English summary
man killed sister for denaying marriage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്