ജനറിക് മരുന്നുകള്‍ മതി;തട്ടിപ്പെങ്കില്‍ കുടുങ്ങും,മോദി പൊടിയിട്ടത് മരുന്ന് കമ്പനികളുടെ കഞ്ഞിയില്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിയ്ക്കുന്നതിന് പകരം ജനറിന് മരുന്നുകള്‍ കുറിയ്ക്കണമെന്നത് നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി . രാജ്യത്തെ ഡോക്ടര്‍മാര്‍ക്കാണ്‌ പ്രധാനമന്ത്രിയുടെ നിര്‍ദേശം. കേന്ദ്രത്തിന്റെ നിര്‍ദേശം ഡോക്ടര്‍മാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ചട്ടം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാര്‍ക്ക് പുറമേ ഫാര്‍മസിസ്റ്റുകളും നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്.

രാജ്യത്ത് പ്രധാനമരുന്നുകള്‍ക്ക് സര്‍ക്കാര്‍ വിലനിശ്ചയിച്ചിട്ടും ജനറിക് മരുന്നുകള്‍ക്ക് പകരം ഡോക്ടര്‍മാര്‍ വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിച്ച് നല്‍കുന്ന പ്രവണതാണ് ഇപ്പോഴുള്ളത്. ഇത് തടയുന്നതിനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേത്.

 ചട്ടം ലംഘിച്ചാല്‍

ചട്ടം ലംഘിച്ചാല്‍

നിര്‍ദേശം മറികടന്ന് ജനറിക് മരുന്നുകള്‍ക്ക് പകരം ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിച്ചു നല്‍കുന്ന ഡോക്ടര്‍മാരുടെ ലൈസന്‍സ് കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് റദ്ദാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുന്നതിനായി വിവിധ നിയമങ്ങള്‍ക്കുള്ള പ്രമേയം കൊണ്ടുവരുന്നതിനും നീക്കം നടക്കുന്നുണ്ട്.

മരുന്നു വിലയില്‍ നിയന്ത്രണം

മരുന്നു വിലയില്‍ നിയന്ത്രണം

എഴുന്നൂറോളം പ്രധാനപ്പെട്ട മരുന്നുകള്‍ക്ക് നിശ്ചിത വില തീരുമാനിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. സൂറത്തില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക പ്രഖ്യാപനം. നേരത്തെ ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്‌റ്റെന്റുകളുടെ വിലയും കേന്ദ്രത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കുത്തനെ കുറച്ചിരുന്നു. സാധാണക്കാര്‍ക്കും മധ്യവര്‍ഗ്ഗത്തിനും ഭീഷണിയാവുന്ന ചികിത്സാ ചെലവ് കുറയ്ക്കുന്നതിനാണ് നീക്കം.

 കമ്മീഷന്‍ കുറയും

കമ്മീഷന്‍ കുറയും

ബ്രാന്‍ഡഡ് മരുന്നുകള്‍ കുറിയ്ക്കുന്നതിന് വേണ്ടി കമ്പനികള്‍ സമ്മര്‍ദ്ധം ചെലുത്തുന്ന നയത്തിന് തിരിച്ചടിയാണ് കേന്ദ്രത്തിന്റെ നീക്കം. മരുന്ന് കമ്പനികളില്‍ നിന്ന് പണം കൈപ്പറ്റി വിലകൂടിയ മരുന്നുകള്‍ മാത്രം കുറിച്ചുനല്‍കുന്ന ഡോക്ടര്‍മാരുടെ നീക്കത്തിനും ഇത് തിരിച്ചടിയാവും.

 മരുന്ന് കമ്പനികള്‍ ശത്രുപക്ഷത്ത്

മരുന്ന് കമ്പനികള്‍ ശത്രുപക്ഷത്ത്

ജനറിക് മരുന്നുകള്‍ മാത്രം കുറിപ്പടിയില്‍ എഴുതണമെന്ന് നിര്‍ബന്ധമാക്കുമെന്നും മരുന്നുകമ്പനികളുടെ കോപം കണക്കിലെടുക്കിലെടുക്കില്ലെന്നും മോദി വ്യക്തമാക്കി. ചികിത്സകള്‍ മൂലം കുടുംബങ്ങളുടെ അടിത്തറയിളകുന്ന പ്രവണതകള്‍ക്ക് കടിഞ്ഞാണിടാനാണ് നീക്കമെന്നും മോദി പറഞ്ഞു.

 നിയമം ഒക്ടോബറില്‍!!

നിയമം ഒക്ടോബറില്‍!!

ജനറിക് മരുന്നുകള്‍ സംബന്ധിച്ചുള്ള ഉത്തരവ് ഒക്ടോബറില്‍ പുറത്തിറക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിയമത്തിന് കീഴില്‍ ജനറിക് മരുന്നുകള്‍ മാത്രമേ കുറിപ്പടിയില്‍ എഴുതാവൂ എന്നും ചട്ടമുണ്ടായിരിക്കും.

മരുന്നുകള്‍ തിരിച്ചറിയുന്നതെങ്ങനെ

മരുന്നുകള്‍ തിരിച്ചറിയുന്നതെങ്ങനെ

ജനങ്ങള്‍ക്ക് ജനറിക് മരുന്നുകളും ബ്രാന്‍ഡഡ് മരുന്നുകളും തിരിച്ചറിയുന്നതിന് പാക്കറ്റുകളുടെ പുറത്ത് ഇവ പ്രത്യേകം രേഖപ്പെടുത്താനുള്ള നീക്കങ്ങളും നടത്തും. ചട്ടം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമേ ലൈസന്‍സും റദ്ദാക്കും.

English summary
Moving to give teeth to PM Narendra Modi's announcement that doctors will need to prescribe generic drugs rather than more expensive branded ones, the government will come out with a mandatory code on marketing practices to ensure doctors and pharmacists follow the rule.
Please Wait while comments are loading...