Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്‌സ്പ മുതല്‍ തൊഴില്‍ വരെ; മണിപ്പൂരിലെ ജനങ്ങള്‍ക്ക് പരിഹാരം വേണ്ട വിഷയങ്ങള്‍ ഇവയാണ്

ഇംഫാല്‍: മണിപ്പൂരിലെ 60 നിയമസഭാ സീറ്റുകളില്‍ 38 സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യവും തൊഴില്‍ സാഹചര്യങ്ങളുമാണ് ഇത്തവണ സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. എല്ലാ തെരഞ്ഞെടുപ്പിലും അഫ്‌സ്പ മണിപ്പൂരില്‍ ഒരു വിഷയം തന്നെയാണ്. 'പ്രക്ഷുബ്ധമായ പ്രദേശങ്ങളില്‍' പ്രവര്‍ത്തിക്കുന്ന സുരക്ഷാ സേനയ്ക്ക് എവിടേയും തിരയാനും പിടിച്ചെടുക്കാനും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നല്‍കുന്ന അഫ്സ്പ റദ്ദാക്കണമെന്ന ആവശ്യം നാഗാലാന്റില്‍ ഡിസംബര്‍ മാസത്തില്‍ നടന്ന അക്രമത്തെത്തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സജീവമായി.

ഡിസംബര്‍ 4, ഡിസംബര്‍ 5 തീയതികളില്‍ നാഗാലാന്‍ഡിലെ മോണ്‍ ജില്ലയിലെ ഒട്ടിംഗില്‍ 14 സാധാരണക്കാരെ സൈനികര്‍ കൊലപ്പെടുത്തിയിരുന്നു. കല്‍ക്കരി ഖനിയില്‍ നിന്ന് മടങ്ങുകയായിരുന്ന സാധാരണക്കാരെ കലാപകാരികളായി സൈനികര്‍ തെറ്റിദ്ധരിച്ചതാണ് അക്രമത്തിന് കാരണമായത്. സെപ്തംബര്‍ മുതല്‍ മണിപ്പൂരിനെ 'പ്രക്ഷുബ്ധ പ്രദേശമായി' പ്രഖ്യാപിക്കുകയും ഇംഫാലിലെ മുനിസിപ്പല്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അഫ്‌സ്പ നിലവില്‍ വരികയും ചെയ്തു. 2017 മുതല്‍, മണിപ്പൂരില്‍ 1528 ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

1

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, ഏകദേശം 200 ഓളം മരണങ്ങള്‍ കൂടി നടന്നതായി സംശയിക്കുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ഇറോം ശര്‍മിള 16 വര്‍ഷമായി താഴ്‌വരയില്‍ നിരാഹാര സമരം നടത്തിയിരുന്നു. അഫ്‌സ്പ ഒരു വോട്ടെടുപ്പ് വിഷയമല്ലെങ്കില്‍, ഒന്നും ഒരു പ്രശ്‌നമല്ല. ബി ജെ പി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും തങ്ങളുടെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. ബി ജെ പിയുടെ പ്രകടനപത്രികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് തന്നെ വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു,' ഹ്യൂമന്‍ റൈറ്റ്സ് അലേര്‍ട്ട് (എച്ച്ആര്‍എ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബബ്ലൂ ലോയിറ്റോങ്ബാം പറയുന്നു.

2

2014ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പ് അഫ്സ്പ പിന്‍വലിക്കുമെന്ന് നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി അതേക്കുറിച്ച് മിണ്ടാത്തത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ കാര്യത്തിലും ഇതു സത്യമാണ്. അവര്‍ അധികാരത്തിലില്ലാത്തപ്പോള്‍ അഫ്സ്പ റദ്ദാക്കുമെന്ന് സംസാരിക്കുന്നു, എന്നാല്‍ അധികാരത്തിലിരിക്കുമ്പോള്‍ അത് മറക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്‌സ്പയോടൊപ്പം മണിപ്പൂരിലെ സജീവ പ്രശ്‌നമാണ് തൊഴിലില്ലായ്മ. കഴിഞ്ഞ വര്‍ഷം കേന്ദ്ര തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം മണിപ്പൂരിലെ തൊഴിലില്ലായ്മ നിരക്ക് 9.5% ആണ്.

3

കൊവിഡ് മഹാമാരി സംസ്ഥാനത്തെ തൊഴിലവസരങ്ങളെ കൂടുതല്‍ ബാധിച്ചു, നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ബിസിനസുകളില്‍ നഷ്ടം നേരിടുകയും ചെയ്തു. പ്രതിവര്‍ഷം 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എല്ലാ സര്‍ക്കാര്‍ ജോലികളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം നല്‍കുമെന്നും പ്രതിപക്ഷമായ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. എന്നാല്‍ ഭരണകക്ഷിയായ ബി ജെ പി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മൗനം പാലിച്ചു. രാഷ്ട്രീയ അസ്ഥിരതയാണ് മണിപ്പൂര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം.

4

സുരക്ഷാ പ്രശ്നങ്ങള്‍, മെയ്‌തേയ് സമുദായത്തിനുള്ള ഷെഡ്യൂള്‍ഡ് ഗോത്ര പദവി, മണിപ്പൂര്‍ (ഹില്‍ ഏരിയകള്‍) സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ബില്‍, 2021 എന്നിവ അവതരിപ്പിച്ച് പാസാക്കുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ പരാജയമായിരുന്നു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2017 മുതല്‍ എം എല്‍ എമാര്‍ നിരന്തരം കൂറുമാറുന്നതിനും സീറ്റ് രാജിവയ്ക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്യുന്നതും പോലുള്ള രാഷ്ട്രീയ അസ്ഥിരതയ്ക്ക് മണിപ്പൂര്‍ സാക്ഷ്യം വഹിച്ചു. 2017-ല്‍ സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയ സംസ്ഥാനത്തെ ആദ്യത്തെ ബി ജെ പി.യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, അതിന്റെ മുഴുവന്‍ സമയവും എം എല്‍ എമാരെ നിലനിര്‍ത്താനുള്ള കണക്കുകള്‍ കൈകാര്യം ചെയ്യുന്ന തിരക്കിലായിരുന്നു, ഇത് വികസനത്തെ ബാധിച്ചു.

5

ജനങ്ങള്‍ രോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്, ഭരണ വിരുദ്ധ തരംഗം ഇംഫാല്‍ താഴ്വരയിലും കുന്നുകളിലും ഭരണകക്ഷിക്കെതിരെ ആഞ്ഞടിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് അര്‍ഹമായ സ്ഥാനം കാണിച്ചുകൊടുത്ത് അതിനെ ഒരു പാഠം പഠിപ്പിക്കാനാണ് ജനങ്ങള്‍ ശ്രമിക്കുന്നതെന്ന് ജനതാദള്‍ (യുണൈറ്റഡ്) ദേശീയ ജനറല്‍ സെക്രട്ടറി അഫാഖ് അഹമ്മദ് ഖാന്‍ പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ തള്ളിയ മുഖ്യമന്ത്രി ബിരേന്‍ സിംഗ് ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഒരു പ്രധാന നേട്ടം ബന്ദ് ഉപരോധരഹിത മണിപ്പൂര്‍ ഉറപ്പാക്കുകയാണെന്ന് പ്രസ്താവിക്കുകയും ചെയ്തിരുന്നു.

6

ജനസംഖ്യയുടെ 57% അടങ്ങുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സമൂഹമായ മെയ്റ്റി, വര്‍ഷങ്ങളായി പട്ടികവര്‍ഗ്ഗ പദവി ആവശ്യപ്പെടുന്നു. ഇംഫാല്‍ താഴ്വരയിലെ 40 സീറ്റുകളില്‍ മെയ്‌തേയ് വോട്ടുകള്‍ പ്രാധാന്യമുള്ളതും അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിന് നിര്‍ണായകവുമാണ്. 1991-ല്‍ പ്രധാനമായും ഹിന്ദുവും മറ്റ് പിന്നോക്ക ജാതി (ഒബിസി) പദവി ലഭിച്ചതുമായ മെയ്‌തേയ് സമുദായം, എസ്ടി പദവി ജോലിയില്‍ സംവരണം ലഭിക്കുന്നതിനും സംസ്ഥാനത്തിന്റെ ഏകദേശം 8% വരുന്ന ഇംഫാല്‍ താഴ്വരയിലെ തങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

7

എസ്ടി പദവി ആവശ്യപ്പെടുന്നതിന്റെ അടിസ്ഥാന കാരണം സമുദായത്തിനുള്ള ഭൂമി സംവരണം ആണ്. മണിപ്പൂരില്‍ റെയില്‍ ശൃംഖല ആരംഭിക്കുകയും ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവോടെ നമ്മുടെ ജനങ്ങളുടെ കൂടുതല്‍ ഭൂമി ഏറ്റെടുക്കുകയോ വില്‍ക്കുകയോ ചെയ്യും, അത് ഞങ്ങളെ കൂടുതല്‍ ബാധിക്കും,' മണിപ്പൂരിലെ പട്ടികവര്‍ഗ ഡിമാന്‍ഡ് കമ്മിറ്റിയുടെ ഉപദേഷ്ടാവ് യാംബെം ലബ പറഞ്ഞു. ഈ വിഷയം പാര്‍ട്ടികളുടെ പ്രകടനപത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല.

8

ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള സംഘടനകളുടെ സമ്മര്‍ദ്ദം മൂലം മണിപ്പൂര്‍ (ഹില്‍ ഏരിയകള്‍) സ്വയംഭരണ ജില്ലാ കൗണ്‍സില്‍ ബില്‍, 2021 അവതരിപ്പിച്ച് പാസാക്കുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ പരാജയപ്പെട്ടത് സംസ്ഥാനത്തെ മലയോര ജില്ലകളിലെ ഗോത്രവര്‍ഗ സംഘടനകളെ ചൊടിപ്പിച്ചു. എന്നാല്‍ എഡിസിയുടെ അധികാരപരിധിയിലും അധികാരങ്ങളിലും വരുത്തിയ ഭേദഗതികള്‍ ആദ്യം പാര്‍ലമെന്റ് അംഗീകരിക്കേണ്ടതായതിനാല്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് ബിജെപി സര്‍ക്കാര്‍ വാദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+