Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റിന്റെ അവസാന ദിനം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കും? പ്രതിപക്ഷത്തിന് അതൃപ്തി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പകുതി അംഗീകരിക്കുമെന്ന് സൂചന. ഓഗസ്റ്റ് പതിനൊന്നിന് ചര്‍ച്ച ചെയ്യാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇത് വര്‍ഷകാല സെഷന്റെ അവസാന ദിനമാണ്. എന്നാല്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ അതൃപ്തരാണ്. പാര്‍ലമെന്റിലെ ബഹളം ഇതോടെ ഉടന്‍ അവസാനിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന ദിനത്തില്‍ ചര്‍ച്ച വെച്ചാല്‍ അത് വേഗം തീര്‍ക്കാമെന്ന ധാരണയിലാണ് കേന്ദ്രം.

തുടര്‍ ചര്‍ച്ചകള്‍ നടക്കാന്‍ ഉടന്‍ സമയമില്ലാത്തതും കേന്ദ്രം മുന്നില്‍ കാണുന്ന ഗുണമാണ്. എന്നാല്‍ ഈ തിയതിയില്‍ ചര്‍ച്ച നടത്താന്‍ പറ്റില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പ്രതിപക്ഷം സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളിയ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രി ചര്‍ച്ചയുടെ കാര്യത്തില്‍ പ്രതികരിക്കുമെന്നാണ് സൂചന. എന്നാല്‍ സാധ്യത വളരെ കുറവാണ്.

manipur-protest

ഓഗസ്റ്റ് പതിനൊന്ന് വെള്ളിയാഴ്ച്ചയാണ്. അന്ന് പാര്‍ലമെന്റ് പകുതി ദിവസം മാത്രമേ പ്രവര്‍ത്തിക്കൂ. ഡല്‍ഹി സര്‍വീസസ് ബില്‍ തിങ്കളാഴ്ച്ച രാജ്യസഭയിലെത്തും. അതുപോലെ ചൊവ്വാഴ്ച്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കും. ബുധനും, വ്യാഴവും, അതിന്റെ തുടര്‍ച്ചകളുണ്ടാവും. ഇതോടെ പാര്‍ലമെന്റ് അങ്ങേയറ്റത്തെ തിരക്കിലായിരിക്കും.പാര്‍ലമെന്റ് തിരക്ക് കാരണം മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുക. ഇവിടെ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ ഇല്ലെന്ന് തന്നെ പറയാം.

സമയം കുറവാണെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ ഒതുക്കാം. അതല്ലെങ്കില്‍ വര്‍ഷകാല സെഷന്റെ സമയം ഇനിയും നീട്ടേണ്ടി വരും. അതൊരിക്കലും സംഭവിക്കാന്‍ സാധ്യത. റൂള്‍ 167 പ്രകാരം ചര്‍ച്ചകള്‍ നടക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒത്തുതീര്‍പ്പ് പ്രകാരം റൂള്‍ 276 പ്രകാരമുള്ള ചര്‍ച്ചകള്‍ നടത്തിയാല്‍ മതിയെന്നും പ്രതിപക്ഷം പറയുന്നു. എന്നാല്‍ ചട്ടം 176 പ്രകാരം ചര്‍ച്ചകള്‍ നടത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

പാര്‍ലമെന്റിന്റെ നടപടികള്‍ എല്ലാം നിര്‍ത്തിവെച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ദീര്‍ഘകാലമായി പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വനേര ചര്‍ച്ചകള്‍ക്കാണ് സര്‍ക്കാര്‍ സമ്മതം അറിയിച്ചിരിക്കുന്നത്. ഇതിലൂടെ നിയമനിര്‍മാണങ്ങള്‍ തടസ്സപ്പെടില്ലെന്നും സര്‍ക്കാര്‍ പറയുന്നു. ചട്ടം 167 പ്രകാരമുള്ള ചര്‍ച്ചകളില്‍ മന്ത്രിയുടെ പ്രതികരണം ആവശ്യമാണ്. വോട്ടിംഗും വേണ്ടി വരും.

ഇതിന്റെ സമയം എത്രയാണെന്ന് ചെയര്‍മാന് തീരുമാനിക്കാം. അതേസമയം വ്യാഴാഴ്ച്ച സര്‍ക്കാരിന്റെ തീരുമാനത്തോട് പിന്തുണയറിയിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന കേന്ദ്രത്തിന്റെ വാദത്തിന് പിന്തുണ ലഭിക്കുന്നു എന്ന് കണ്ടാണ് പ്രതിപക്ഷം നിലപാട് മാറ്റിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+