കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂഇയര്‍ രാവില്‍ ആണുങ്ങള്‍ അഴിഞ്ഞാടി!! പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ കണക്ക് കേട്ടാൽ ഞെട്ടും!!

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ തെരുവില്‍ അഴിഞ്ഞാടി പുരുഷന്മാര്‍..ബംഗളുരുവില്‍ പെണ്‍കുട്ടികള്‍ മാനവും കൊണ്ടോടി.

Google Oneindia Malayalam News

ബംഗളുരു:സ്ത്രീകള്‍ക്ക് ഏറെ സ്വാതന്ത്ര്യവും സുരക്ഷയുമുള്ള നഗരമായാണ് ബംഗളുരു കണക്കാക്കപ്പെടുന്നത്. എന്നാല്‍ ഇത്തവണ പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ഈ നഗരത്തിലെ പെണ്‍കുട്ടികള്‍ക്കുണ്ടായ അനുഭവം അതിഭീകരമാണ്.

പുതുവര്‍ഷ ആഘോഷങ്ങളുടെ മറവില്‍ ബംഗളുരുവില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വി
ടുന്ന റിപ്പോര്‍ട്ടുകള്‍. അതും പൊലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നതെന്നതാണ് ഞെട്ടിക്കുന്ന വിവരം.

കൂട്ടപീഡനം

ബാംഗ്ലൂര്‍ മിറര്‍ ആണ് ഈ കൂട്ടപീഡന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. വാര്‍ത്ത പ്രകാരം ബംഗളുരുവിലെ ഏറ്റവും തിരക്കുള്ള തെരുവുകളായ എംജി റോഡിലും ബ്രിഗേഡ് റോഡിലും പുതുവര്‍ഷം ആഘോഷിക്കാന്‍ ഇറങ്ങിയ പെണ്‍കുട്ടികളാണ് സാമൂഹ്യവിരുദ്ധരുടെ പീഡനങ്ങള്‍ക്കിരയായത്.

പൊലീസ് നോക്കി നിന്നു

അതിശക്തമായ പൊലീസ് നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശങ്ങള്‍. എന്നാല്‍ പൊലീസുകാരുടെ എണ്ണത്തെ കവച്ചുവെയ്ക്കുന്നതായിരുന്നു ഇവിടുത്തെ പുതുവര്‍ഷദിനത്തിലെ ജനത്തിരക്ക്. പൊതുമധ്യത്തില്‍ പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നത് നോക്കിനില്‍ക്കുകയായിരുന്നു പൊലീസുകാര്‍ എന്ന് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണുങ്ങൾ അഴിഞ്ഞാടി

ശാരീരികമായും മാനസികമായും പെണ്‍കുട്ടികള്‍ക്ക് ഏറെ അപമാനം സഹിക്കേണ്ടതായി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ടതിനിടയിലും ഇരുട്ടിലും പെണ്‍കുട്ടികളുടെ ദേഹത്ത് കയറിപ്പിടിച്ചും അശ്ലീലം പറഞ്ഞും ആണുങ്ങള്‍ അഴിഞ്ഞാടുകയായിരുന്നു.

ഒന്നും ചെയ്യാനാവാതെ

ആയിരത്തഞ്ഞൂറോളം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരുന്നത്. നഗരത്തില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് നേരത്തെ ബംഗളുരു പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസ് സേന തികച്ചും നിസ്സഹായരാകുന്ന കാഴ്ചയാണ് നഗരത്തില്‍ കണ്ടത്.

ആർക്കും പരാതിയില്ല..

പീഡനം സംബന്ധിച്ച് ഔദ്യോഗികമായ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്നാണ് ബംഗളുരു പൊലീസ് പറയുന്നത്. കണ്ടുനിന്നവരുടെ വാക്കുകളും ചില ഫോട്ടോകളും മാത്രമാണ് പൊലീസിന് മുന്നിലുള്ളത്. എന്നാല്‍ മദ്യപിച്ച് വണ്ടിയോടിച്ചതുമായി ബന്ധപ്പെട്ട് നാനൂറോളം കേസുകളാണ് അന്നേ ദിവസം നഗരത്തില്‍ രജിസ്‌ററര്‍ ചെയ്യപ്പെട്ടത്.

പുലരും വരെ ആഘോഷം

പുലര്‍ച്ചെ രണ്ട് മണിവരെയായിരുന്നു ഇവിടെ പുതുവത്സര ആഘോഷങ്ങള്‍ക്ക് സമയം അനുവദിച്ചിരുന്നത്. എല്ലാ വര്‍ഷവും അനുവദിക്കാറുള്ളതിലും കൂടുതല്‍ സമയം ഇത്തവണ അനുവദിച്ചത് മദ്യമടക്കം വില്‍ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദം മൂലമാണെന്ന് ആരോപണമുയരുന്നുണ്ട്.

English summary
New Year's eve in Bengaluru witnesses mass molestation of women. Women were harrassed in police presence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X