ബിജെപിയുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യം? അമിത് ഷായെ പുകഴ്ത്തി മായാവതി, എസ്പിക്ക് വിമര്‍ശനം
ദില്ലി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ സാഹചര്യം മാറുകയാണെന്ന സൂചന നല്‍കി ബിഎസ്പി അധ്യക്ഷന്‍ മായാവതി. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി സഖ്യമുണ്ടാക്കിയേക്കാം എന്ന സൂചനയാണ് മായാവതി നല്‍കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ബിഎസ്പിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇതിനെ മായാവതി പുകഴ്ത്തി. . ബിഎസ്പിയുടെ പ്രസക്തി അംഗീകരിച്ചതില്‍ അമിത് ഷായ്ക്ക് മായാവതി നന്ദി പറയുകയും ചെയ്തു. ബിഎസ്പി ഇത്തവണ വലിയ സാന്നിധ്യമായി രംഗത്തില്ലാത്ത സാഹചര്യത്തിലാണ് അമിത് ഷാ ഇത്തരമൊരു പരാമര്‍ശം കൂടി നടത്തിയത്.

ബിഎസ്പിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. അവരത് നിലനിര്‍ത്തുന്നുണ്ട്. അവര്‍ക്ക് തീര്‍ച്ചയായും വോട്ട് കിട്ടും. എന്നാല്‍ അത് എത്ര സീറ്റില്‍ വിജയിക്കുന്നതിലേക്ക് മാറുമെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ക്കെന്തായാലും വോട്ടുകള്‍ കിട്ടും. ബിഎസ്പിക്ക് മുസ്ലീം വോട്ടുകളും ലഭിക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടിയുടെ പ്രാധാന്യം അംഗീകരിച്ചതില്‍ അമിത് ഷായോട് നന്ദിയുണ്ടെന്ന് മായാവതി പറഞ്ഞു. ദളിതുകളുടെ മാത്രമല്ല, മുസ്ലീങ്ങളുടെയും ഒബിസികളുടെയും മുന്നോക്ക സമുദായക്കാരുടെ വോട്ടുകള്‍ ഇത്തവണ ബിഎസ്പിക്ക് ലഭിക്കുമെന്നും മായാവതി വ്യക്തമാക്കി. ബിജെപിക്കെതിരെയുള്ള വിമര്‍ശനവും മായാവതി മയപ്പെടുത്തിയിരിക്കുകയാണ്.
അമിത് ഷാ പറഞ്ഞത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ മഹത്വത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തോട് മറ്റൊരു കാര്യം കൂടി പറയാനുണ്ട്. മൂന്ന് ഘട്ടമായി നടന്ന വോട്ടെടുപ്പില്‍ ബിഎസ്പിക്ക് ദളിതുകളുടെ മുസ്ലീങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. അത് മാത്രമല്ല മുന്നോക്ക വിഭാഗത്തിന്റെയും പിന്നോക്ക വിഭാഗത്തിന്റെയും വോട്ടുകള്‍ ബിഎസ്പിക്കാണ് ലഭിച്ചത്. ഇക്കാര്യം കൂടി അമിത് മനസ്സിലാക്കണം അതേസമയം ബിജെപി മുന്നൂറ് സീറ്റില്‍ കൂടുതല്‍ യുപിയില്‍ നേടുമോ എന്ന് പറയാനായിട്ടില്ല. അതിന് കാലം മറുപടി നല്‍കും. ഒരുപക്ഷേ ബിഎസ്പിയായിരിക്കും യുപിയില്‍ വിജയിക്കുക. എസ്പിയും ബിജെപിയും കരുതുന്നത് ചിലപ്പോള്‍ നടന്നില്ലെന്ന് വരുമെന്നും മായാവതി പറഞ്ഞു.
അതേസമയം എസ്പിക്കും അഖിലേഷ് യാദവിനും മായാവതി മറുപടി നല്‍കി. എസ്പി മുസ്ലീം വോട്ടര്‍മാരുടെ പിന്തുണ നേടുന്നു എന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തിലെ സാഹചര്യം വ്യത്യസ്തമാണ്. ന്യൂനപക്ഷങ്ങളും മുസ്ലീങ്ങളും എസ്പിയും പ്രവര്‍ത്തന ശൈലിയില്‍ അസംതൃപ്തരാണ്. ടിക്കറ്റ് വിതരണത്തില്‍ അവര്‍ പലരെയും അവഗണിച്ചു. ജാദവ വോട്ടുബാങ്കില്‍ അഖിലേഷ് കുതിപ്പ് നടത്തുമെന്നത് വെറും സ്വപ്‌നം മാത്രമാണ്. അഖിലേഷ് ആദ്യം സ്വന്തം സമുദായത്തില്‍ നിന്ന് വോട്ടുകള്‍ ഉറപ്പാക്കട്ടെയന്നും മായാവതി പറഞ്ഞു. അഖിലേഷ് വ്യാജ അംബേദ്കര്‍വാദിയാണ്. അഖിലേഷിന്റെ കാലത്ത് ജില്ലകളുടെയും പദ്ധതികളുടെയും പേര് വരെ മാറ്റി. തന്റെ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പേരുകളാണ് മാറ്റി.സര്‍ക്കാരുണ്ടാക്കാമെന്നത് അവരുടെ വിദൂര സ്വപ്‌നം മാത്രമാണെന്നും മായാവതി പറഞ്ഞു.












Click it and Unblock the Notifications