കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടി, ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷനെ തെറിപ്പിച്ച് മായാവതി!!

Google Oneindia Malayalam News

ലഖ്‌നൗ: ബിഎസ്പിയില്‍ വമ്പന്‍ പൊളിച്ചെഴുത്തുമായി അധ്യക്ഷ മായാവതി. ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷനെ അടക്കം പുറത്താക്കിയിരിക്കുകയാണ് അവര്‍. ഉപതെരഞ്ഞെടുപ്പില്‍ ബിഎസ്പി തോറ്റ് തുന്നംപാടിയിരുന്നു. ഇതോടെയാണ് മായാവതി മാറ്റം ആരംഭിച്ചത്. സംസ്ഥാന അധ്യക്ഷന്‍ മുങ്കദ് അലിക്ക് പകരം ഭീം രാജ്ബറെ നിയമിച്ചിരിക്കുകയാണ് മായാവതി. മുസ്ലീം വോട്ടുകള്‍ ധാരാളമായി കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ ആ വോട്ടുബാങ്കില്‍ നിന്ന് മാറിയിരിക്കുകയാണ് മായാവതി. ഭീം രാജ്ബര്‍ ഒബിസി നേതാവാണ്. ദളിത് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് മായാവതി ലക്ഷ്യമിടുന്നത്.

1

പാര്‍ട്ടിയുടെ ജില്ലാ ഘടകങ്ങളിലും പൊളിച്ചെഴുത്തുണ്ട്. ലഖ്‌നൗ, മിര്‍സാപൂര്‍, പ്രയാഗ് രാജ്, മീററ്റ്, എന്നിവിടങ്ങളിലാണ് മാറ്റങ്ങള്‍. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മാറ്റമാണിത്. ലഖ്‌നൗവിന്റെ ചുമതലയുള്ള ഭീംറാവു അംബേദ്കറെ പ്രയാഗ് രാജ് മണ്ഡലിന്റെ ചുമതലയിലേക്ക് മാറ്റി. ലഖ്‌നൗവില്‍ അശോക് സിദ്ധാര്‍ത്ഥിനാണ് പകരം ചുമതല. റായ്ബറേലിയില്‍ ഹരീഷ് സൈലാനി, ബിഡി സുമന്‍, വിജയ് ഗൗതം എന്നിവര്‍ക്കും ചുമതല നല്‍കി. അതേസമയം ഇടവും വലവും പ്രതിസന്ധികള്‍ വര്‍ധിച്ച് വരുന്നതാണ് മായാവതിയെ മാറി ചിന്തിപ്പിച്ചത്. സമാജ് വാദി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസും ബിഎസ്പി കോട്ടകളില്‍ ശക്തി വര്‍ധിപ്പിച്ച് വരികയാണ്.

ബിഎസ്പി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ തിരിച്ചടികളാണ് നേരിടുന്നത്. അതേസമയം ദേശീയ തലത്തില്‍ ബിഎസ്പിയെ വ്യാപിപ്പിക്കാനുള്ള മായാവതിയുടെ നീക്കം സംഘടനയെ കൂടുതല്‍ ദുര്‍ബലമാക്കിയെന്നാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ ബിഎസ്പി കോണ്‍ഗ്രസിനും പിന്നിലായി പോയത് മായാവതിയെ ഞെട്ടിച്ചിരിക്കുകയാണ്. മായാവതിയുടെ സ്‌പേസ് പ്രിയങ്ക ഗാന്ധി കൊണ്ടുപോകാന്‍ തുടങ്ങിയിരിക്കുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടി പ്രവര്‍ത്തകരും ഒരുപോലെ പറയുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണ്.

മായാവതി ബിജെപി അനുകൂല നിലപാട് പലപ്പോഴും സ്വീകരിച്ചത് നേതൃത്വത്തെ മുസ്ലീങ്ങളില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. ദളിതുകള്‍ക്കിടയിലും മായാവതിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് തിരിച്ചുപിടിക്കാന്‍ മായാവതി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. നിരവധി നേതാക്കളാണ് എസ്പിയിലേക്കും കോണ്‍ഗ്രസിലേക്കുമായി പോയിരിക്കുന്നത്. മായാവതിയും ബിഎസ്പിയും ബിജെപിയുടെ ബി ടീമായി മാറിയെന്ന വിമര്‍ശനവും ശക്തമാണ്. അതേസമയം യുപിയില്‍ മായാവതി 2022ല്‍ അധികാരം പിടിച്ചില്ലെങ്കില്‍ അവരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും.

Recommended Video

cmsvideo
Vaccine Will Not Be Enough To Stop Pandemic: WHO Chief | Oneindia Malayalam

English summary
mayawati reshuffled bsp after bypoll lose, new president for uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X