Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കളത്തിലേ ഇല്ലാതെ മായാവതി, അഖിലേഷിന് അനുകൂല ഘടകം, ദളിത് വോട്ടുകള്‍ ഭിന്നിക്കില്ല

ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ കളത്തിലെങ്ങും ഇല്ലാതെ മായാവതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇളക്കി മറിച്ച് പ്രചാരണം നടത്തിയ ബിഎസ്പി ഇപ്പോള്‍ ബിജെപിയെ സഹായിക്കാനാണ് നില്‍ക്കുന്നതെന്ന ആരോപണം ശക്തമാണ്. അഖിലേഷ് യാദവും ബിജെപിയും തമ്മിലുള്ള പോരായി തിരഞ്ഞെടുപ്പ് മാറിയിട്ടും അതില്‍ ഇടപെടാന്‍ പോലും മായാവതി തയ്യാറായിട്ടില്ല.

പള്‍സര്‍ സുനിയുടെ കത്തില്‍ സിദ്ദിഖും, പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍, ദിലീപിനെ തല്ലിക്കൊല്ലും

തങ്ങള്‍ ചെറിയ പാര്‍ട്ടിയാണെന്ന് പറഞ്ഞിരിക്കുകയാണ് അവര്‍. അവരെ പോലെ പണം ചെലവാക്കാനില്ലെന്നും മായാവതി പറയുന്നു. എന്നാല്‍ മായാവതിയുടെയും ബിഎസ്പിയുടെയും അഭാവം തിരഞ്ഞെടുപ്പ് ഗോദയില്‍ നേട്ടമായി മാറുന്നത് അഖിലേഷ് യാദവാണ്. ഇത്തവണ ദളിതുകള്‍ക്ക് ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കൃത്യമായ ബോധമുണ്ട്.

1

ബിഎസ്പി വോട്ടുകള്‍ക്കായി അഖിലേഷും ബിജെപിയും ഒരുപോലെ രംഗത്തുണ്ട്. എന്തുകൊണ്ടാണ് മായാവതി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഇല്ലാത്തതെന്ന ചോദ്യം ശക്തമാണ്. ബൂത്ത് ലെവല്‍ പ്രവര്‍ത്തനം അടക്കം ബിസ്പി ശക്തമാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറയുന്നു. ജൂലായ് മുതല്‍ എല്ലാ ജില്ലയും സന്ദര്‍ശിച്ച് റാലികള്‍ നടത്തുന്നുണ്ടെന്നും മിശ്ര വ്യക്തമാക്കി. ഇരുപത് ശതമാനത്തിന് മുകളില്‍ വോട്ട് എല്ലാ സമയത്തും കിട്ടുന്ന പാര്‍ട്ടിയാണ് ബിഎസ്പി. ഈ വോട്ട് കിട്ടിയാല്‍ യുപി പുഷ്പം പോലെ പിടിക്കാന്‍ പറ്റുമെന്ന് ബിജെപിക്ക് അറിയാം. എന്നാല്‍ എസ്പിക്കാണ് ഈ വോട്ടില്‍ മുന്‍തൂക്കമുള്ളത്.

2

ബിഎസ്പിയെ കളത്തില്‍ കാണാനില്ലാത്ത സാഹചര്യത്തില്‍ അവരുടെ വോട്ടര്‍മാര്‍ ഏറ്റവും സുരക്ഷിതമായ പാര്‍ട്ടിയായി കാണുന്നത് എസ്പിയാണ്. അഖിലേഷ് യാദവ് വലിയ ഓഫറുകളാണ് യുപി ജനതയ്ക്ക് നല്‍കിയത്. തൊഴില്‍ നല്‍കുന്നതും, വനിതകള്‍ക്കുള്ള പ്രഖ്യാപനവും, സൗജന്യം വൈദ്യുതി എന്ന ഓഫറും അടക്കം വലിയ പിന്തുണ സ്ത്രീകള്‍ക്കും ദളിതര്‍ക്കുമിടയില്‍ എസ്പി നേടി കഴിഞ്ഞു. എന്നാല്‍ പാചകവാതക വിലയും ഇന്ധന വിലയും ബിജെപിയില്‍ നിന്ന് ബിഎസ്പിയുടെ വോട്ടര്‍മാരെ അകറ്റി നിര്‍ത്തുകയാണ്. നിലവില്‍ എസ്പിയെ ചെറിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്താന്‍ വരെ ബിഎസ്പിയുടെ വോട്ടുബാങ്കിന് സാധിക്കും.

3

2002ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിഎസ്പിക്ക് ലഭിച്ചത് 23 ശതമാനം വോട്ടാണ്. 2007ല്‍ ഇത് മുപ്പത് ശതമാനത്തിന് മുകളിലേക്ക് പോയി. 2012ല്‍ ഇത് 25.91 ശതമാനമായി കുറഞ്ഞു. എന്നാലും വല്ലാതെ കുറഞ്ഞിട്ടില്ല. 2017ല്‍ ബിജെപി തരംഗം തന്നെയുണ്ടായപ്പോള്‍ 22.23 ശതമാനം വോട്ട് അവര്‍ നേടിയിരുന്നു. എസ്പിക്ക് 21.82 ശതമാനം വോട്ടാണ് ആകെ ലഭിച്ചത്. അപ്പോ പ്രകടനം കൊണ്ട് മികച്ച് നിന്നത് ബിഎസ്പിയായിരുന്നു. പലയിടത്തും ഇഞ്ചോടിഞ്ച് പോരാടിയാണ് ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ തോറ്റത്. ഇത്തവണ ഈ വോട്ട് യുപി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. പത്ത് ശതമാനത്തിന് മുകളില്‍ വോട്ടുകള്‍ ബിഎസ്പി കൈവിടാനാണ് സാധ്യത.

4

അംബേദ്കറുടെ കടുത്ത അനുയായികളാണ് ബിഎസ്പിയുടെ വോട്ടുബാങ്കായ ദളിതുകള്‍. ഇവരെ എസ്പി നേതാക്കള്‍ നേരിട്ട് കാണുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം ബിഎസ്പിക്ക് യുപിയില്‍ തിരിച്ചടി നേരിട്ടിട്ടുണ്ട്. അഖിലേഷ് യാദവ് ഭീം ആര്‍മിയുടെ പിന്തുണ വരെ തേടിയിട്ടുണ്ട്. യുപിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സമാജ് വാദികളും അംബേദ്കര്‍വാദികളുമാണ് വേണ്ടതെന്ന് അഖിലേഷ് പറഞ്ഞു. 23 ശതമാനത്തോളം വോട്ട് ലഭിച്ചാല്‍ അവര്‍ സംസ്ഥാനത്ത് തരംഗമുണ്ടാക്കും. 2012ല്‍ എസ്പി ജയിച്ചത് ബിഎസ്പിയുടെ വോട്ട് ചോര്‍ത്തിയാണ്. 2017ല്‍ ബിജെപി ജയിച്ചതാവട്ടെ ബിഎസ്പിയുടെയും എസ്പിയുടെയും വോട്ടുകള്‍ ഒരുമിച്ച് ചോര്‍ത്തിയിട്ടാണ്.

5

2007ല്‍ 2006 സീറ്റ് നേടിയാണ് മായാവതി അധികാരത്തില്‍ വന്നത്. 2012ല്‍ അഖിലേഷിന്റെ പാര്‍ട്ടി 224 സീറ്റ് നേടി അധികാരം ഉറപ്പിച്ചു. ബിജെപിയുടെ വരവോടെയാണ് ബിഎസ്പിയുടെ തകര്‍ച്ച ഉറപ്പായത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബിഎസ്പിയെ തരിപ്പണമാക്കി കളഞ്ഞു. 2009ല്‍ 17.5 ശതമാനം മാത്രമായിരുന്നു അവരുടെ വോട്ട്. 2014ല്‍ ബിജെപിയുടെ വോട്ട് ശതമാനം 42.63 ശതമാനമായിട്ടാണ് കുതിച്ച് കയറിയത്. ബിഎസ്പിയുടേത് 19.77 ശതമാനമായി കുറഞ്ഞു. ബിഎസ്പിയുടെ വോട്ടില്‍ നിന്നാണ് ബിജെപി വോട്ട് നേടിയതെന്ന് ഉറപ്പായിരുന്നു. ദളിത് വോട്ടുകള്‍ ബിഎസ്പിയിലേക്ക് ഇപ്പോള്‍ പോകുന്നില്ല. അത് ആര്‍ക്കും നേടാനാവുന്നതാണ്. എന്നാല്‍ ഇവരുടെ പിന്തുണ ആര് നേടിയാലും അധികാരം ഉറപ്പാണ്.

ദിലീപ് 10 ലക്ഷം ഓഫര്‍ ചെയ്തു, ജാമ്യം കിട്ടിയപ്പോള്‍ വിളിച്ചു, ലാല്‍ ജോസും വന്നെന്ന് ശാന്തിവിള

Recommended Video

cmsvideo
    Karnataka extended weekend curfew | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+