എസ്പിയും ബിജെപിയും വിറയ്ക്കും, ഞെട്ടിക്കാന്‍ മായാവതിയുടെ തുറുപ്പുച്ചീട്ട്, ബിഎസ്പി ആകാശിനൊപ്പം
ദില്ലി: ബിഎസ്പിയുടെ കഥ കഴിഞ്ഞുവെന്ന് കരുതുന്നവരെ ഞെട്ടിക്കാന്‍ ഒരുങ്ങി മായാവതി. അണിയറയില്‍ രഹസ്യമായി സൂക്ഷിച്ച വജ്രായുധങ്ങള്‍ ഓരോന്നായി മായാവതി പുറത്തെടുക്കുകയാണ്. ഒപ്പം ബംഗാളില്‍ മമതാ ബാനര്‍ജി നടത്തിയത് പോലെയുള്ള അഴിച്ചുപണിയാണ് മായാവതിയുടെ മുന്നിലുള്ളത്. അഭിഷേക് ബാനര്‍ജിയുടെ പോലെ ബിഎസ്പിയില്‍ നിന്നുമൊരു നേതാവിനെയാണ് ഭാവി തലമുറയായി മായാവതി ഉയര്‍ത്തി കൊണ്ടുവരുന്നത്.
'സുന്ദരി'..ആരാധകരുടെ ഹൃദയം കീഴടക്കി ഋതു മന്ത്ര.. പുതിയ ചിത്രങ്ങൾ വൻ ഹിറ്റ്

ബിഎസ്പിക്ക് ഭാവിയില്ല എന്ന് ബിജെപി അടക്കമുള്ളവര്‍ പറയാന്‍ കാരണം മായാവതിക്ക് ഭാവി തലമുറയില്ലാത്തതായിരുന്നു. എന്നാല്‍ ഇത്രയും കാലം അതിനുള്ള ഒരുക്കത്തിലായിരുന്നു ബിഎസ്പി. പുതിയ തലമുറ ദളിത് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മായാവതി നേരിട്ടിറങ്ങുകയാണ്. മായാവതിയുടെ അനന്തരവന്‍ ആകാശ് ആനന്ദിനാണ് ചുമതല. ഇത്രയും നാള്‍ മായാവതി അണിയറയില്‍ ഒരുക്കി കൊണ്ടിരുന്ന തുറുപ്പുച്ചീട്ടാണ് ആകാശ്.

യുവ വോട്ടര്‍മാര്‍ ബിജെപിയിലേക്കും ഭീം ആര്‍മിയിലേക്കുമായി പോകുന്ന സാഹചര്യത്തിലാണ് മായാവതി പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖച്ഛായ അടിമുടി മാറ്റാനുള്ള നീക്കമാണ് ബിഎസ്പി നടത്തുന്നത്. ചന്ദ്രശേഖര്‍ ആസാദിനോട് ഏറ്റുമുട്ടുകയാണ് ആകാശ് ആനന്ദിനുള്ള ആദ്യ ടാര്‍ഗറ്റ്. ദളിത് വോട്ടുകള്‍ ഭിന്നിക്കുകയാണ് ആസാദിലൂടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിഎസ്പി കരുതുന്നു. എന്നാല്‍ ആസാദിനെ വീഴ്ത്തുക അത്ര എളുപ്പമാവില്ല.

ബിഎസ്പിയില്‍ നിന്ന് വിട്ടുപോയ യുവവോട്ടര്‍മാരെ തിരിച്ചുപിടിക്കുകയാണ് ആകാശ് ആനന്ദ് ലക്ഷ്യമിടുന്നത്. ദളിത് വിഷയത്തിനൊപ്പം ബ്രാഹ്മണ ഫോര്‍മുലയും ചേര്‍ത്താണ് ഇത്തവണത്തെ ബിഎസ്പി പോരാട്ടം. 2014-17 സമയത്തും 2019ലും വലിയ തോതില്‍ ദളിത് വോട്ടുകള്‍ ബിജെപിയിലേക്ക് പോയിരുന്നു. അതാണ് ഇപ്പോള്‍ ബിഎസ്പി തന്ത്രം മാറ്റാന്‍ കാരണം. ബിഎസ്പിയുടെ വോട്ട് ശതമാനം കുറഞ്ഞിട്ടില്ല എന്നതാണ് മായാവതിയെ ആശ്വസിപ്പിക്കുന്ന ഘടകം. ചന്ദ്രശേഖര്‍ ആസാദ് വെല്ലുവിളിയേ അല്ലെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറയുന്നു.

മായാവതിക്ക് ബംഗാള്‍ തിരഞ്ഞെടുപ്പ് വലിയ ആവേശമാണ് നല്‍കിയത്. അവിടെ മമത ജയിച്ചതിന് ഒരു കാരണം അഭിഷേക് ബാനര്‍ജിയുടെ സഹായവും പ്രവര്‍ത്തനവും കൊണ്ടായിരുന്നു. തൃണമൂല്‍ മോഡലില്‍ ബിഎസ്പിയെ മാറ്റാനാണ് മായാവതിയുടെ പ്ലാന്‍. അഭിഷേകിനെ പോലെ യുപിയില്‍ ആകാശ് ആനന്ദും ക്ലിക്കാവുമെന്ന് മായാവതി കരുതുന്നു. ആനന്ദിന് കീഴില്‍ യുവാക്കളുടെ വലിയൊരു നിരയാണ് ബിഎസ്പിയില്‍ ഉള്ളതെന്ന് സതീഷ് മിശ്ര പറയുന്നു.

ആകാശ് ആനന്ദ് ബിസിനസുകാരനായിരുന്നു. അവിടെ നിന്നാണ് ഈ വര്‍ഷം പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി ആകാശിനെ നിയമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും, അധികാര സ്ഥാനങ്ങളില്‍ ഇരിക്കില്ലെന്നും ആകാശ് പറഞ്ഞിരുന്നു. ബിഎസ്പിയുടെ ദേശീയ കോര്‍ഡിനേറ്ററായിട്ടാണ് ആകാശുള്ളത്. ഭീം ആര്‍മിയുടെ വരവാണ് മായാവതിയെ ആശങ്കപ്പെടുത്തുന്നത്. പശ്ചിമ യുപിയില്‍ നല്ലൊരു ശതമാനം ദളിത് വോട്ടുകള്‍ ഭീം ആര്‍മി കൊണ്ടുപോകുമെന്നാണ് മായാവതിയുടെ ഭയം. ഇവിടെ ദളിത് അവകാശങ്ങള്‍ക്കായി ആസാദ് പ്രവര്‍ത്തിക്കുന്നുമുണ്ട്. ദളിതുകളുടെ അവകാശം പിടിച്ചുവാങ്ങുമെന്നും ആസാദ് പറയുന്നു.
ഹോട്ട് ആന്റ ഗ്ലാമർ; വീണ്ടും ഞെട്ടിച്ച് സാക്ഷി അഗർവാൾ.. പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications