• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നു; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നു എന്ന റിപ്പോര്‍ട്ട് ശരി വെച്ച് കേന്ദ്ര സര്‍ക്കാര്‍. പാംഗോങ് തടാകത്തില്‍ ഈ വര്‍ഷം ആദ്യം ചൈന നിര്‍മ്മിച്ച പാലത്തിന് തൊട്ടടുത്ത് തന്നെയായിട്ടാണ് രണ്ടാമത്തെ പാലം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈന അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശത്താണ് ചൈന ഇപ്പോള്‍ പാലം നിര്‍മിച്ചിരിക്കുന്നത് എന്നും ഇത്തരം പ്രവൃത്തികള്‍ ഒരു കാരണവശാലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല എന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കൂട്ടിച്ചേര്‍ത്തു. നേരത്തെ ചൈന പുതിയ പാലം നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് എന്ന് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചൈനയുമായി നയതന്ത്ര - സൈനിക തലത്തില്‍ ഉള്ള ചര്‍ച്ച നടത്തി വരികയാണ് എന്നും ഇത് തുടരും എന്നും അരിന്ദം ബാഗ്ചിവ്യക്തമാക്കിയിരുന്നു. പാംഗോങ് തടാക മേഖലയില്‍ ചൈന രണ്ടാമത്തെ പാലം നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ചൈനീസ് പട്ടാളത്തിന് കിഴക്കന്‍ ലഡാക്കിലേക്കുള്ള നീക്കം സുഗമമാക്കുന്നതിനായിട്ടാണ് ഈ പാലം എന്നാണ് വിലയിരുത്തല്‍.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് 20 കിലോ മീറ്റര്‍ ദൂരെയായിട്ടാണ് പാലം നിര്‍മിക്കുന്നത്. വിവിധ രാജ്യങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകന്‍ ഡാമിയന്‍ സൈമണാണ് ചൈനയുടെ പാല നിര്‍മാണത്തിന്റെ ഉപഗ്രഹചിത്രം ട്വീറ്റ് ചെയ്തത്. ഇക്കാര്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരും സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി, റോഡുകള്‍, പാലങ്ങള്‍ മുതലായവയുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അതിര്‍ത്തി അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ഗവണ്‍മെന്റ് 2014 മുതല്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട് എന്നും ബാഗ്ചി പറഞ്ഞു.

'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി'എഎംഎംഎ എന്നത് മാറ്റി 'അമ്മ' എന്നാക്കാന്‍ കൂടെ നിന്നവരാണ് ഞങ്ങള്‍, എന്നിട്ടിപ്പോള്‍..'; മാലാ പാര്‍വതി

ഇന്ത്യയുടെ തന്ത്രപരവും സുരക്ഷാപരവുമായ ആവശ്യകതകള്‍ നിറവേറ്റുന്നതിന് മാത്രമല്ല, ഈ പ്രദേശങ്ങളുടെ സാമ്പത്തിക വികസനം സുഗമമാക്കുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ദേശീയ സുരക്ഷയില്‍ ഒരു വിട്ടു വീഴ്ചയും സാധ്യമല്ല എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തീര്‍ച്ചയായും രാജ്യത്തെ സംരക്ഷിച്ചേ മതിയാകൂ എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

  English summary
  MEA confirsm that China is building second bridge on Pangong Tso
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X