ശ്രമിക് ട്രെയിനുകൾ റദ്ദാക്കി: രാജ്കോട്ടിൽ പോലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടി, വാഹനങ്ങൾ തകർത്തു
അഹമ്മദാബാദ്: ശ്രമിക് ട്രെയിൻ സർവീസ് റദ്ദാക്കിയ തീരുമാനത്തെതിരായ അതിഥി തൊഴിലാളികളുടെ പ്രതിഷേധം അക്രമത്തിലേക്ക്. ഗുജറാത്തിലെ രാജ്കോട്ടിൽ ഷപ്പാൽ- വരാവൽ ദേശീയ പാതയിലായിരുന്നു സംഭവം. ട്രെയിനുകൾ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ 500 ലധികം തൊഴിലാളികൾ രാജ്കോട്ട് റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടമായെത്തുകയയായിരുന്നു. ഇതോടെ പോലീസും തൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി.
വാഹനങ്ങൾ അടിച്ചുതകർത്ത തൊഴിലാളികൾ പോലീസിന് നേരെ കല്ലറിയുകയും ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. പോലീസ് വാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളാണ് സംഘർഷത്തിനിടെ തകർത്തത്. റെയിൽവേ സ്റ്റേഷന് സമീപത്തത്തിയ തൊഴിലാളികളെ പോലീസ് ലാത്തി വീശി ഓടിക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് നേരെ തൊഴിലാളികൾ കല്ലെറിയാൻ തുടങ്ങിയത്. ഇതോടെ ആൾക്കുട്ടത്തെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീർവാകതം പ്രയോഗിക്കുകയായിരുന്നു.

ബിഹാർ, യുപി സർക്കാരുകൾ അനുമതി നൽകാത്തതിനെ തുടർന്നാണ് ഗുജറാത്തിൽ നിന്ന് ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിൻ സർവീസ് സർക്കാർ നിർത്തിവെച്ചത്. അവസാന നിമിഷത്തിൽ ട്രെയിനുകൾ റദ്ദാക്കിയ വിവരം അറിഞ്ഞതോടെയാണ് തൊഴിലാളികൾ അക്രമാസക്തരായത്. സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയത്തിൽ സംഭവിച്ച പിഴവാണ് അതിഥി തൊഴിലാളി പ്രശ്നത്തിൽ കലാശിച്ചത്. ഇതോടെ അക്രമസംഭവങ്ങളിൽ 68 പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി രാജ്കോട്ട് റൂറൽ എസ്പി ബൽറാം മീണ വ്യക്തമാക്കി.












Click it and Unblock the Notifications