ഡിഎംകെ അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ സ്റ്റാലിൻ, പാർട്ടി തലപ്പത്ത് തുടർച്ചയായ രണ്ടാം തവണ
ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ എംകെ സ്റ്റാലിന്‍. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഞായറാഴ്ച ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ഏകകണ്‌ഠേനെയാണ് സ്റ്റാലിനെ തിരഞ്ഞെടുത്തത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ ഒഴികെ മറ്റാരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല.
വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ എംകെ സ്റ്റാലിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഡിഎംകെയുടെ പതിനഞ്ചാമത് തിരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്റ്റാലിന്‍ നന്ദി അറിയിച്ചു. പാര്‍ട്ടിയാണ് ഏത് വ്യക്തിയേക്കാളും വലുത്. മൂല്യങ്ങളാണ് വലുത്. അക്കാര്യം മനസ്സില്‍ വെച്ച് വേണം പ്രവര്‍ത്തിക്കാനെന്ന് യോഗത്തില്‍ സംസാരിക്കവേ സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെ എംപിയായ കനിമൊഴിയെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി തിരഞ്ഞെടുത്തു. സുബ്ബുലക്ഷ്മി ജഗദീശന് പകരമാണ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി കനിമൊഴി കരുണാനിധി എത്തുന്നത്. എ രാജ, കെ പൊന്‍മുടി, അന്തിയൂര്‍ സെല്‍വരാജ്, പെരിയസാമി എന്നിവരാണ് ഡിഎംകെയുടെ മറ്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിമാര്‍. മുതിര്‍ന്ന നേതാക്കളായ ദുരൈമുരുഗനെ ജനറല്‍ സെക്രട്ടറിയായും ടിആര്‍ ബാലുവിനെ പാര്‍ട്ടി ട്രഷറര്‍ ആയും ഏകകണ്‌ഠേനെ തിരഞ്ഞെടുത്തു. ഇരുനേതാക്കളും തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
Best Tips for Interview: ഇന്റര്‍വ്യൂ എളുപ്പത്തില്‍ പാസാകണോ? ഇതാ 5 പോംവഴികള്‍
എം കരുണാനിധിയുടെ ഇളയമകന്‍ 69കാരനായ എംകെ സ്റ്റാലിന്‍ ഡിഎംകെയുടെ ട്രഷറര്‍, യുവജന വിഭാഗം സെക്രട്ടറി അടക്കമുളള പദവികള്‍ പാര്‍ട്ടിയില്‍ നേരത്തെ വഹിച്ചിട്ടുളളതാണ്. 2018ല്‍ കരുണാനിധിയുടെ മരണത്തിന് പിന്നാലെയാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഐക്യകണ്‌ഠേനെ തിരഞ്ഞെടുക്കപ്പെട്ടത്. കരുണാനിധിക്ക് ശേഷം ഡിഎംകെ അധ്യക്ഷനാകുന്ന രണ്ടാമത്തെ ആളാണ് സ്റ്റാലിന്‍. 1969ല്‍ അധ്യക്ഷ പദവി രൂപീകരിച്ചതിന് ശേഷം ആദ്യമായി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് കരുണാനിധി ആയിരുന്നു. പിന്നീട് മരണം വരെ കരുണാനിധി അധ്യക്ഷനായി തുടര്‍ന്നു. 1949ലാണ ്ഡിഎംകെ രൂപീകരിക്കപ്പെട്ടത്. അക്കാലത്ത് പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി പദവി ആയിരുന്നു ഉണ്ടായിരുന്നത്. ഡിഎംകെ സ്ഥാപക നേതാവ് സിഎന്‍ അണ്ണാദുരൈ 1969ല്‍ മരണപ്പെട്ടതിന് ശേഷമാണ് പാര്‍ട്ടി അധ്യക്ഷ പദവിക്ക് രൂപം നല്‍കപ്പെട്ടത്.












Click it and Unblock the Notifications