കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ വികാരാധീനനായി മോദി

Google Oneindia Malayalam News

ദില്ലി: ജനാധിപത്യത്തിന്റെ ശ്രീകോവിലിന്റെ പടവുകള്‍ തൊട്ടുവണങ്ങി നരേന്ദ്ര മോദി ആദ്യമായി പാര്‍ലമെന്റിലെത്തി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും നല്‍കിയ സ്‌നേഹത്തിനും നന്ദി പറഞ്ഞ് മോദി പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവായി. പദവിയല്ല, ഉത്തരവാദിത്തമാണ് വലുത്. ഇന്ത്യ എന്റെ അമ്മയാണ്. അതുപോലെ തന്നെ പാര്‍ട്ടിയും. അദ്വാനിയും വാജ്‌പേയിയും പോലുളള മുതിര്‍ന്ന നേതാക്കളെയും മോദി നന്ദി അറിയിച്ചു.

രാജ്യത്തെ ഏറ്റവും കക്ഷിയുടെ നേതാവായി നരേന്ദ്ര മോദി പാര്‍ലമെന്റിലെ കന്നി പ്രവേശനം ഗംഭീരമാക്കി. പാര്‍ട്ടിയിലെ ഭീഷ്മാചാര്യന്‍ എല്‍ കെ അദ്വാനിയാണ് മോദിയുടെ പേര് നേതൃസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷിയും വെങ്കയ്യ നായിഡുവും പിന്താങ്ങി. പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജ് മോദിയെ അഭിനന്ദിച്ചു.

modi

അത്യന്തം വികാരാധീനനായാണ് ലാല്‍ കൃഷ്ണ അദ്വാനി എന്ന പാര്‍ട്ടി ഉരുക്കുമനുഷ്യന്‍ പാര്‍ലമെന്റില്‍ മോദിയെ നേതാവായി സ്വീകരിച്ചത്. പ്രശസ്തനും ജനകീയനുമായ നേതാവാണ് നരേന്ദ്ര മോദിയെന്ന് അദ്വാനി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗും മോദിയെ അനുമോദിച്ച് സംസാരിച്ചു. ബി ജെ പിക്കും രാജ്യത്തിനും ഇത് ചരിത്ര നിമിഷമാണ്.

എന്‍ ഡി എ അധ്യക്ഷ സ്ഥാനവും കൂടി ഏറ്റെടുത്താണ് 63 കാരനായ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. 543 അംഗ സഭയില്‍ ബി ജെ പിക്ക് 282 ഉം എന്‍ ഡി എയ്ക്ക് 336 സീറ്റുകളുമുണ്ട്. രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായ പാര്‍ട്ടിയായ കോണ്‍ഗ്രസിന് വെറും 44 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്.

പാര്‍ലമെന്റില്‍ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മോദി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ സന്ദര്‍ശിച്ച ശേഷം മന്ത്രിസഭ രൂപീകരണത്തിനുള്ള നടപടികള്‍ തുടങ്ങും. മെയ് 21 ബുധനാഴ്ചയാണ് മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുക. മോദി മന്ത്രിസഭയിലെ പ്രധാന സ്ഥാനങ്ങളെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണ്.

English summary
Narendra Modi elected as BJP parliamentary party leader. L K Advani proposed Modi's name.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X