കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യ ദില്ലിയിലേക്ക്, 11 പേരുടെ പട്ടികയായി, അടിമുടി മാറ്റം, ഞെട്ടിച്ച പ്രഖ്യാപനങ്ങളുണ്ടാവും!!

Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം വൈകില്ലെന്ന് സൂചന. ജ്യോതിരാദിത്യ സിന്ധ്യ ഉടന്‍ ദില്ലിയിലെത്തും. അദ്ദേഹം ഇന്‍ഡോറില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെടാന്‍ നില്‍ക്കുകയാണ്. ജെഡിയു നേതാവ് ആര്‍സിപി സിംഗും ദില്ലിയിലെത്തി കഴിഞ്ഞു. ഇത്തവണ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തെ പറഞ്ഞുകേട്ടിരുന്ന പേരുകള്‍ പുറമേ ചില സര്‍പ്രൈസുകളും ഇത്തവണയുണ്ടാവും. വിശദവിവരങ്ങള്‍ വായിക്കാം.

സ്‌നേഹ പ്രകടനമാണ് ചുംബനം; രണ്ടുപേര്‍ ചുംബിക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍... ഇന്ന് ലോക ചുംബന ദിനം

1

സിന്ധ്യ ദില്ലിയിലെത്തുന്നതിന് മുമ്പേ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്നു. ഉജ്ജയിനിലെ മഹാകാളി ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ദില്ലിയിലേക്ക് വിമാനം കയറിയത്. ശുഭകാര്യം നടക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് കരുതുന്നത്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഉറച്ചെന്നാണ് സൂചന. സാധ്യതാപട്ടികയില്‍ ഉള്ളവരെ മുഴുവന്‍ ദില്ലിയിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട്.

2

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് നേരത്തെ തന്നെ മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചതാണ്. അതേസമയം പശുപതി പരസ് ദില്ലിയില്‍ നിന്ന് വിളി വന്നുവെന്ന് പരസ്യമായി പറഞ്ഞിട്ടില്ല. രഹസ്യങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കട്ടെയെന്നായിരുന്നു മറുപടി. അതേസമയം അമിത് ഷാ അദ്ദേഹത്തെ വിളിച്ച് ഇന്ന് വൈകീട്ടോട്ടെ ദില്ലിയിലെത്താന്‍ നിര്‍ദേശിച്ചെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ എല്‍ജെപിയില്‍ നിന്നുള്ള മന്ത്രിയായി പശുപതി പരസ് ഇടംപിടിക്കും.

3

തവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചതും കേന്ദ്രത്തിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു. കേന്ദ്ര സാമൂഹിക നീതി മന്ത്രിയായിരുന്നു തവര്‍ചന്ദ് ഗെലോട്ട്. 2024 ഏപ്രില്‍ വരെ തവര്‍ചന്ദിന് കാലാവധിയുണ്ടായിരുന്നു. ഇനി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടാത്ത ഒരാളെ മന്ത്രിയായി നിയമിക്കാന്‍ മോദിക്ക് സാധിക്കും. ഇയാളെ പിന്നീട് രാജ്യസഭയിലേക്ക് വിജയിപ്പിച്ചാല്‍ മതിയാവും. ദിനേഷ് ത്രിവേദി, ജിതിന്‍ പ്രസാദ എന്നിവര്‍ക്ക് ആ സാധ്യത നിലനില്‍ക്കുന്നുണ്ട്. രണ്ട് പേരും കൂറുമാറി ബിജെപിയില്‍ എത്തിയവരാണ്.

4

അപ്‌നാ ദളിലെ അനുപ്രിയ പട്ടേല്‍, പങ്കജ് ചൗധരി, റീത്ത ബഹുഗുണ ജോഷി, രാംശങ്കര്‍ കത്തേരിയ, വരുണ്‍ ഗാന്ധി, ലല്ലന്‍ സിംഗ്, രാഹുല്‍ കാസ്വാന്‍ എന്നിവര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. ഇതൊക്കെ സര്‍പ്രൈസുകളാണ്. അതേസമയം മുതിര്‍ന്ന ബിജെപി എംപി നാരായണ്‍ റാണെയും മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. റാണെയും ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ബിഎംസി തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് റാണെയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

5

നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്ന് ലല്ലന്‍ സിംഗ്, ആര്‍സിപി സിംഗ് എന്നിവരാണ് പരിഗണനയിലുള്ളത്. ഇവര്‍ ഇന്ന് രാവിലെ തന്നെ ദില്ലിയിലെത്തിയിട്ടുണ്ട്. ഈ രണ്ട് പേരെയും മന്ത്രിമാരാക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഒന്ന് ക്യാബിനറ്റ് പദവിയും മറ്റൊന്ന് സഹമന്ത്രിസ്ഥാനവുമായിരിക്കുമെന്ന് ബിജെപി ജെഡിയുവിനെ അറിയിച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ബിജെപിക്ക് ആഗ്രഹമുണ്ട്. പലതവണ ബിജെപിയെ രാജ്യസഭയില്‍ അടക്കം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി സഹായിച്ചിട്ടുണ്ട്.

6

വരുണ്‍ ഗാന്ധിയും മന്ത്രിസഭയിലുണ്ടാവുമെന്നാണ് സൂചന. അദ്ദേഹം ദില്ലിയില്‍ എത്തിയിട്ടുണ്ട്. 11 പേരാണ് ദില്ലിയില്‍ ഉള്ളതോ ഇന്ന് വൈകീട്ട് എത്തുന്നതോ ആയി ഉള്ളത്. അതേസമയം എല്ലാ വിഭാഗങ്ങള്‍ക്കും മോദി മന്ത്രിസഭയില്‍ പങ്കാളിത്തമുണ്ടാക്കാനാണ് ഇത്രയും ദിവസമെടുത്തത്. സോഷ്യല്‍ എഞ്ചിനീയറിംഗ് ഇതിലൂടെ സാധ്യമാകുമെന്നാണ് ബിജെപി കരുതുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെല്ലാം മന്ത്രിസഭയിലുണ്ടാവും. ജാട്ട് നേതാക്കളെ ഗവര്‍ണര്‍മാരായും നിയമിച്ചിട്ടുണ്ട്.

7

അതേസമയം നിലവിലുള്ള പല മന്ത്രിമാരും ചെറിയ ആശങ്കയിലാണ്. ഇതില്‍ എത്ര പേര്‍ പുറത്തുപോകുമെന്നതും അവ്യക്തമാണ്. ധനമന്ത്രിസ്ഥാനം നിര്‍മല സീതാരാമന് നഷ്ടമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ പകരമാര് എന്നതും ചോദ്യമാണ്. സിന്ധ്യക്ക് മികച്ച വകുപ്പ് തന്നെ ലഭിക്കുമോ എന്നതാണ് ചോദ്യം. നേരത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മികച്ച ട്രാക്ക് റെക്കോര്‍ഡില്ല എന്നതും സിന്ധ്യക്കുള്ള തിരിച്ചടിയാണ്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാരിലെ മോശം പെര്‍ഫോമന്‍സ് ഉള്ളവരെല്ലാം പുറത്തേക്ക് പോകുമെന്ന് ഉറപ്പാണ്. അതാണ് യോഗം പോലും പ്രധാനമന്ത്രി മാറ്റിവെക്കാന്‍ കാരണം.

പുതുപുത്തന്‍ മേക്കോവറുമായി നടി അനുശ്രീ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Recommended Video

cmsvideo
Request to central government to cut 6 crore tax on zolgensma medicine | Oneindia Malayam

English summary
modi govt cabinet expansion: jyotiraditya scindia and other probables will reach delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X