Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുവാഹത്തി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഉദ്‌ഘാടനം ചെയ്‌ത്‌ മോദി; അദാനി ഗ്രൂപ്പിന്റെ നിശ്ചയദാർഢ്യം

ന്യൂഡൽഹി: ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ "ദി ബാംബൂ ഓർക്കിഡ്‌സ്" എന്ന പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്‌ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഡിജി യാത്ര സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഈ ടെർമിനൽ വടക്കുകിഴക്കൻ മേഖലയുടെ വ്യോമയാന സ്വപ്‌നങ്ങൾക്ക് കരുത്ത് പകരും.

ഡിസംബർ 20-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌ത ഈ ടെർമിനൽ, ഒരു വർഷത്തിനുള്ളിൽ ആശയം മുതൽ യാഥാർത്ഥ്യം വരെ പൂർത്തിയാക്കി എന്നതാണ് പ്രത്യേകത. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ വേഗതയുടെ തെളിവാണ്. കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് ഇത് നിർമ്മിച്ചത്.

guwahatiairportmodi

അസമിന്റെ 'കോപു ഫൂൽ' (ഫോക്‌സ്വാലി ഓർക്കിഡ്), ഭോലുക, അപാതനി മുള ഇനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് "ദി ബാംബൂ ഓർക്കിഡ്‌സ്" ടെർമിനലിന്റെ രൂപകൽപ്പന. പ്രാദേശിക സ്വത്വത്തിന് ഊന്നൽ നൽകി ആധുനിക കവാടമായി ഇത് വിഭാവനം ചെയ്യപ്പെട്ടു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത

പ്രകൃതിദത്ത വസ്‌തുക്കളും ധാരാളം പ്രകാശവും സമകാലിക രൂപകൽപ്പനയും ചേർന്ന ടെർമിനൽ, വടക്കുകിഴക്കൻ മേഖലയുടെ സാംസ്‌കാരികവും പാരിസ്ഥിതികവുമായ സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നു. ഏകദേശം 140 മെട്രിക് ടൺ പ്രാദേശിക മുള ഉപയോഗിച്ച് നിർമ്മിച്ച ഇത്, പ്രകൃതി-പ്രചോദിത വിമാനത്താവള വാസ്‌തുവിദ്യയുടെ മികച്ച ഉദാഹരണമാണ്.

ജർമ്മനിയിലെ മ്യൂണിക്കിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പിന്തുണച്ച തീവ്രമായ ഓപ്പറേഷണൽ റെഡിനസ് ആൻഡ് എയർപോർട്ട് ട്രാൻസ്‌ഫർ പ്രോഗ്രാം, ടെർമിനലിന്റെ ആദ്യ ദിനം മുതൽ സുരക്ഷിതവും തടസങ്ങളില്ലാത്തതുമായ പ്രവർത്തനം ഉറപ്പാക്കി. ഇവിടുത്തെ സംവിധാനങ്ങൾ, ജീവനക്കാർ, യാത്രക്കാരുടെ ഒഴുക്ക് എന്നിവയെല്ലാം ഏകോപിപ്പിച്ചു.

ഡിജി യാത്ര സൗകര്യങ്ങൾ, സ്‌മാർട്ട് ചെക്ക്-ഇൻ സംവിധാനങ്ങൾ, വിശാലമായ യാത്രക്കാരുടെ ഇടങ്ങൾ എന്നിവയുള്ള ഈ ടെർമിനലിന് 2032ഓടെ പ്രതിവർഷം 13.1 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കും. 2024-25 സാമ്പത്തിക വർഷത്തിൽ ഗുവാഹത്തി വിമാനത്താവളം 6.50 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്‌തിരുന്നു.

നിലവിൽ, ഗുവാഹത്തി ഇന്ത്യയിലെ പത്താമത്തെ തിരക്കേറിയ വിമാനത്താവളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രധാന കേന്ദ്രവുമാണ്. നിലവിൽ അനുവദിച്ച 5000 കോടിയുടെ ഈ വികസന പദ്ധതിയിൽ 1000 കോടി മെയിന്റനൻസ്, റിപ്പയർ ആൻഡ് ഓവർഹോൾ സൗകര്യങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു.

സംയോജിത ആഭ്യന്തര, അന്താരാഷ്ട്ര കാർഗോ സൗകര്യങ്ങൾ മേഖലയിലെ വ്യാപാരം, ലോജിസ്‌റ്റിക്‌സ്, തൊഴിലവസരങ്ങൾ എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും. ഗുവാഹത്തി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വികസിപ്പിച്ച ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ നയിക്കുന്നത് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ഉദ്ഘാടനത്തെ അസം, വടക്കുകിഴക്കൻ മേഖലകളിലെ 'വികാസ് കാ ഉത്സവ്' (വികസനത്തിന്റെ ഉത്സവം) എന്ന വലിയ മുന്നേറ്റത്തിന്റെ ഭാഗമായി വിശേഷിപ്പിച്ചു. 'ആക്റ്റ് ഈസ്‌റ്റ്' നയപ്രകാരം അസം ഇന്ത്യയുടെ കിഴക്കൻ കവാടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുളയിൽ അധിഷ്‌ഠിതമായ ഈ ടെർമിനൽ ശക്തി, സുസ്ഥിരത, 'വികസിത് ഭാരതം' കെട്ടിപ്പടുക്കുന്നതിൽ സംസ്ഥാനത്തിന്റെ പങ്ക് എന്നിവയുടെ പ്രതീകമാണെന്നും, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മുന്നേറുമ്പോൾ ഇതിന് വലിയ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും ഈ വേളയിൽ സംസാരിക്കുകയുണ്ടായി. 'പ്രാദേശിക സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിക്കൊണ്ട് ലോകോത്തര വിമാനത്താവള അടിസ്ഥാന സൗകര്യങ്ങൾ എത്ര വേഗത്തിൽ വികസിപ്പിക്കാമെന്ന് ഗുവാഹത്തി ടെർമിനൽ തെളിയിക്കുന്നു' എന്നായിരുന്നു ഗൗതം അദാനി ചടങ്ങിൽ പറഞ്ഞത്.

ഇത് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക മാത്രമല്ല, വടക്കുകിഴക്കൻ മേഖലയിൽ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കും, യാത്രക്കാർക്ക് തടസരഹിതമായ ആധുനിക യാത്രാനുഭവം നൽകും. രൂപകൽപ്പന മികവ്, എഞ്ചിനീയറിംഗ്, സമയബന്ധിതമായ നിർവ്വഹണം എന്നിവ സമന്വയിപ്പിച്ച അദാനി ഗ്രൂപ്പിന്റെ ഏകീകൃത സമീപനത്തിന്റെ ഉദാഹരണം കൂടിയാണിത്.

ഗുവാഹത്തിയിലെ ഈ നേട്ടം അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യവ്യാപകമായ വ്യോമയാന വികസനത്തിന്റെ ഭാഗം കൂടിയാണ്. ഡിസംബർ 25-ന് പ്രവർത്തനം ആരംഭിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

വേഗത, വ്യാപ്‌തി, പ്രവർത്തന സജ്ജീകരണം, രൂപകൽപ്പന മികവ് എന്നിവ ഒത്തുചേർന്ന് ഭാവിയിലേക്കുള്ള വളർച്ചാ കവാടങ്ങൾ ഒരുക്കുന്ന ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ മേഖലയെ ഈ വികസനങ്ങൾ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടൊരു മാറ്റം കൂടിയാണ് ഇപ്പോൾ ഗുവാഹത്തി വിമാനത്താവളത്തിൽ വരുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+