കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി രാജിവെച്ചു, ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

അഹമ്മദാബാദ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ച നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മോദി രാജിക്കത്ത സംസ്ഥാന ഗവര്‍ണര്‍ കമല ബേനിബാളിന് നല്‍കി. ഗുജറാത്ത് മുഖ്യമന്ത്രിയായി പ്രത്യേക സെഷനില്‍ പങ്കെടുത്ത ശേഷമായിരുന്നു മോദിയുടെ രാജി.

ഗുജറാത്ത് മന്ത്രിസഭാംഗവും മോദി ക്യാംപംഗവുമായ ആനന്ദിബെന്‍ പട്ടേലാണ് മോദിയുടെ പിന്‍ഗാമി. പട്ടേലിന്റെ പേര് മോദി തന്നെയാണ് മുന്നോട്ട് വെച്ചത്. സംസ്ഥാന സര്‍ക്കാരിലെ റവന്യൂ വകുപ്പ് മന്ത്രിയാണ് 73 കാരിയായ ആനന്ദിബെന്‍ പട്ടേല്‍. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്. അമിത് ഷാ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

narendra-modi

ഗുജറാത്തിലെ മണിനഗറില്‍ നിന്നുള്ള എം എല്‍ എയായിരുന്നു. മോദി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വാരണാസി, വഡോദര എന്നീ മണ്ഡലങ്ങളില്‍ നിന്നും മോദി മത്സരിച്ച് ജയിച്ചിരുന്നു. ഇതില്‍ വഡോദരയിലെ എം പി സ്ഥാനം മോദി രാജിവെച്ചേക്കും. വാരണാസിയില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂദനന്‍ മിസ്ത്രിക്കും എതിരെ ലക്ഷക്കണക്കിന് വോട്ടുകള്‍ക്കാണ് മോദി വിജയിച്ചത്.

13 വര്‍ഷത്തിന് ശേഷമാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത്. 2001 ഒക്ടോബര്‍ 7 മുതല്‍ 2014 മെയ് 21 വരെയുള്ള 13 വര്‍ഷങ്ങള്‍ കൊണ്ട മോദി ഗുജറാത്തിനെ വികസനത്തിന്റെ പുതിയ പാതയിലേക്ക് നയിച്ചു. മോദിയുടെ ഗുജറാത്ത് വികസന മോഡല്‍ പ്രചാരണങ്ങളില്‍ നിറഞ്ഞപ്പോള്‍ ബി ജെ പിക്കും എന്‍ ഡി എയ്ക്കും കിട്ടിയത് ചരിത്ര വിജയം.

English summary
Narendra Modi resigns as Gujarat CM, Anandiben replace him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X