മോദി പരാമര്‍ശം: രാഹുലിന് ആശ്വാസം, കീഴ്‌ക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി
പാട്‌ന: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണം എന്ന പാട്‌ന കോടതിയുടെ ഉത്തരവ് ബിഹാര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സൂറത്ത് കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ മെയ് 15 വരെ എല്ലാ കീഴ്‌ക്കോടതി നടപടികളും സ്റ്റേ ചെയ്തതായി രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ അറിയിച്ചു. നാളെ കേസ് പരിഗണിക്കുമ്പോള്‍ രാഹുല്‍ നേരിട്ട് ഹാജരാകണം എന്നായിരുന്നു കീഴ്‌ക്കോടതി പറഞ്ഞിരുന്നത്.
ഇതിന് എതിരെ രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. സൂറത്ത് കോടതിയില്‍ വിഷയം വിചാരണയിലായിരിക്കുമ്പോള്‍, അതേ വിഷയത്തില്‍ മറ്റൊരു കോടതിയില്‍ മറ്റൊരു വിചാരണ നടത്താന്‍ കഴിയില്ല എന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനായ വീരേന്ദ്ര റാത്തോഡ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

മാര്‍ച്ച് 23 ന് ആണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഇത് അദ്ദേഹത്തെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നതിന് കാരണമായി മാറി. എന്നാല്‍ ശിക്ഷ റദ്ദാക്കാനുള്ള രാഹുലിന്റെ അപ്പീല്‍ കോടതി നിരസിച്ചിരുന്നു. സൂറത്തിലെ സെഷന്‍സ് കോടതിയില്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ രാഹുല്‍ ഗാന്ധി കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശത്തിനെതിരേ ആണ് രാജ്യസഭാ എം പി കൂടിയായ സുശീല്‍ കുമാര്‍ മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഇതിലാണ് ഹൈക്കോടതിയുടെ നടപടി. ബെല്ലാരിയില്‍ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദത്തിന് ആധാരം. എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ
നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവരെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇതായിരുന്നു വിവാദമായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബി ജെ പി എം എല്‍ എ പൂര്‍ണേഷ് മോദി നല്‍കിയ മാനനഷ്ടക്കേസില്‍ ആണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിനെ രണ്ട് വര്‍ഷം തടവിന് വിധിച്ചത്.












Click it and Unblock the Notifications