ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക്!! മുഹ്‌സിന്‍ റാസ ഇനി മുസ്ലിം ശബ്ദം

  • Written By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 46 അംഗ നിയമസഭ സത്യപ്രതിജ്ഞ അധികാരമേറ്റതോടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത് ഏക മുസ്ലിം പ്രതിനിധിയായ മുഹ്‌സിന്‍ റാസ ഇയോണാണ്. 43 മന്ത്രിമാരില്‍ ഒരാളായ മുഹ്‌സിന്‍ ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് രംഗപ്രവേശം നടത്തുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പുറമേ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ്മ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. 2.15ന് സ്മൃതി ഉപവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. യുപിയിലെ ബിജെപിയുടെ മുസ്ലിം മുഖമായ മുഹ്‌സിന്‍ ബിജെപിയുടെ വക്താവ് കൂടിയാണ്.

ഉത്തര്‍പ്രദേശിന്റെ 21ാമത് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവ്, മുലായം സിംഗ് യാദവ് എന്നിവരും പങ്കെടുത്തു. നിലവില്‍ നിയമസഭാംഗങ്ങളല്ലാത്ത ആദിത്യനാഥ്, കേശവ് പ്രസാദ് മൗര്യ എന്നിവര്‍ എംപി സ്ഥാനം രാജിവച്ച് ആറ് മാസത്തിനുള്ളില്‍ ജനവിധി തേടേണ്ടിവരും. ലക്‌നൗ മേയറായ ദിനേശ് ശര്‍മ്മ സ്ഥാനമൊഴിഞ്ഞ് ജനവിധി തേടും.

mohsinraza

403 അംഗ നിയമസഭയില്‍ നാലില്‍ ഭൂരിപക്ഷം ഉറപ്പിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ വിജയം. 312 സീറ്റുകളാണ് ബിജെപി നേടിയത്. ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിയായ യോഗി ആദിത്യ നാഥിനെ കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭാ കക്ഷി യോഗം ഐകകണ്‌ഠേനയാണ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിരുന്നു. ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം രണ്ട് നിശ്ചയിച്ച രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

English summary
Mohsin Raza is a spokesperson in BJP and is considered BJP's Muslim face in UP.
Please Wait while comments are loading...