മങ്കിപോക്‌സ്: തുറമുഖങ്ങളിലും എയര്‍പോര്‍ട്ടിലും എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കണം: കേന്ദ്രം
ന്യൂദല്‍ഹി: കേരളത്തില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന വേണം എന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച രണ്ട് മങ്കിപോക്‌സ് കേസുകളും കേരളത്തിലാണ്. ഇന്ന് കണ്ണൂര്‍ സ്വദേശിക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

കേരളത്തില്‍ ആദ്യ മങ്കിപോക്‌സ് കേസ് കണ്ടെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് തിങ്കളാഴ്ച രണ്ടാമത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 13നാണ് കേരളത്തില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. യു എ ഇയില്‍ നിന്ന് വന്ന 35 കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യു എ ഇയില്‍ ആയിരിക്കുമ്പോള്‍ പോസിറ്റീവായ രോഗിയുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്നെത്തിയതാണ് കണ്ണൂര്‍ സ്വദേശി. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗ ബാധിതനായ 31 കാരന്റെ നില തൃപ്തികരം ആണ് എന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.
കഴിഞ്ഞ മേയ് 13 നാണ് ദുബായില്‍ നിന്ന് ഇദ്ദേഹം എത്തിയത്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് മങ്കിപോക്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് എന്ന് വീണാ ജോര്‍ജ് അറിയിച്ചു.
ചിക്കന്‍പോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെയും നിരീക്ഷിച്ച് അവര്‍ക്ക് മങ്കി പോക്സ് ഇല്ല എന്ന് ഉറപ്പ് വരുത്തും എന്ന് വീണ ജോര്‍ജ് അറിയിച്ചു. എയര്‍പോര്‍ട്ടില്‍ നിരീക്ഷണം ശക്തമാക്കും എന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അധികൃതരുമായി ചര്‍ച്ച നടത്തും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യും. അതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. രോഗികളേയും സംശയിക്കുന്നവരേയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ കനിവ് 108 ആംബുലന്‍സും സജ്ജമാണ് എന്ന് വീണ ജോര്‍ജ് വ്യക്തമാക്കി.












Click it and Unblock the Notifications