കൊതിപ്പിച്ച് കടന്ന് കളഞ്ഞ് മഴ, കാലവര്‍ഷം എത്തിയിട്ടും കാണാനില്ല; തകര്‍ത്ത് പെയ്തത് 10 ദിവസം മാത്രം
തിരുവനന്തപുരം: ജൂണില്‍ സാധാരണ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നും മഴ തകര്ത്തുമെന്നാണ് പറയാറുള്ളത്. എന്നാല്‍ ജൂണ്‍ മാസം പകുതി പിന്നിട്ടിട്ടും മഴ പെയ്താലായി എന്ന് മാത്രമാണ് അവസ്ഥ. അത് മാത്രമല്ല പലയിടത്തും കൊടും ചൂട് തിരിച്ചെത്തിയിരിക്കുകയാണ്.
അതേസമയം ജൂണ്‍ മാസത്തില്‍ ഉത്തരേന്ത്യയിലും ഉത്തരപശ്ചിമേന്ത്യയിലും കൊടുംചൂടാണ് അനുഭവപ്പെട്ടിരിക്കുന്നത്.പലയിടങ്ങളിലും ഉഷ്ണതരംഗങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ഈ കാലയളവില്‍ മഴ പെയ്തിലും ഉത്തേരന്ത്യയില്‍ 45-47 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുകയായിരുന്നു. എന്നാല്‍ കാലവര്‍ഷം എത്തിയെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ സജീവമായിട്ടില്ല.

ഇന്ത്യക്ക് വാര്‍ഷികമായി കിട്ടുന്ന മൊത്തം മഴയുടെ 70 ശതമാനവും ജൂണ്‍-സെപ്റ്റംബര്‍ മാസത്തില്‍ വരുന്ന കാലവര്‍ഷത്തിലൂടെ ലഭിക്കുന്നത്. കേരളത്തില്‍ ജൂണ്‍ ഒന്നോടെ എത്തിയ ശേഷം ഇത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് ചെയ്യാറുള്ളത്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, സമീപപ്രദേശങ്ങളിലെല്ലാം ജൂണ്‍ അവസാനത്തോടെയാണ് എത്താറുള്ളത്. ജൂലായ് പതിനഞ്ചോടെ രാജ്യത്താകെ കാലവര്‍ഷം സജീവമാകാറുണ്ട്.
അതേസമയം സമയത്ത് തന്നെ വന്നാലോ ഇനി നേരത്തെ വന്നാലോ മഴ എല്ലായിടത്തും ശക്തിപ്പെടുമെന്ന് പറയാനാവില്ല. ഇനി കാലവര്‍ഷം വൈകിയാല്‍ മഴ കുറയുമെന്ന് പറയാനാവില്ല. മഴ എത്രത്തോളം ലഭിക്കുമെന്നത് പല കാര്യങ്ങളെ ആശ്രയിച്ചാണ് ഉണ്ടാവുക. അതുകൊണ്ട് ഓരോ കാലവര്‍ഷവും വ്യത്യസ്തമായിരിക്കും.
ഇത്തവണ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിന് പ്രധാന കാരണം വൈകാതെ രൂപപ്പെടുമെന്ന് കരുതുന്ന എല്‍നിനോ പ്രതിഭാസമാണ്. ഇന്ത്യയിലെ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുന്ന കാര്യമാണിത്. അതേസമയം ജൂണ്‍ മാസത്തില്‍ വരേണ്ട മഴ ഇത്തവണ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. കേരള തീരത്ത് മെയ് മുപ്പതിനാണ് മഴയെത്തിയത്.
ആറ് ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, അരുണാചല്‍ പ്രദേശ്, ത്രിപുരയിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും എത്തി. വളരെ അപൂര്‍വമായി സംഭവിക്കുന്നതാണിത്. മെയ് മുപ്പതിന് ശേഷം കേരളത്തില്‍ അടക്കം മഴ തകര്‍ത്ത് പെയ്തു. ആന്‍ഡമാന്‍ നിക്കോബാര്‍, കേരളം, ലക്ഷദ്വീപ്, മാഹി, തമിഴ്നാട്, പുതുച്ചേരി, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ എല്ലാം ശക്തമായ മഴ ലഭിച്ചു. ജൂണ്‍ പത്തോടെ ആന്ധ്രപ്രദേശിലെയും മഹാരാഷ്ട്രയിലെയും പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ടായിരുന്നു.
36.5 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂണ്‍ പത്ത് വരെയുള്ള കാലയളവില്‍ മൂന്ന് ശതമാനം അധികം മഴയാണ് ലഭിച്ചത്. ജൂണ്‍ 11 മുതലാണ് കാര്യങ്ങള്‍ മാറിയത്. മഴ വല്ലാതെ കുറയുന്നതാണ് കണ്ടത്. ചൂട് പൂര്‍വാധികം ശക്തിയോടെ തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചെത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്താകെ പെയ്ത മഴ ശരാശരിയില്‍ താഴെയാണ്.
ഒഡീഷ, പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കാലര്‍ഷം വൈകിയതും മഴ കുറയാന്‍ കാരണമായിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കനത്ത ചൂട് തിരിച്ചെത്തിയതും പ്രതീക്ഷിച്ച മഴ കുറയാന്‍ കാരണമായിട്ടുണ്ട്. അതിശക്തമായ കിഴക്കന്‍ കാറ്റ് ആഞ്ഞുവീശിയാല്‍ മാത്രമേ ബംഗാള്‍ ഉള്‍ക്കടലില്‍ കാലവര്‍ഷം ശക്തമാകൂ എന്ന് കാലാവസ്ഥ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡി ശിവാനന്ദ പൈ പറഞ്ഞു.
കാലവര്‍ഷം നിലവില്‍ അരുണാചല്‍ പ്രദേശ്, അസം, മേഘാലയം, സിക്കിം, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുരം, എന്നിവിടങ്ങളിലാണ് ഉള്ളത്. ഈ ആഴ്ച്ചയുടെ അവസാനത്തോടെ മഴ സജീവമാകും. അതിന് ശേഷം ബംഗാള്‍, ഒഡീഷ മേഖലയിലേക്ക് പ്രവേശിക്കും. ജൂണ്‍ അവസാനത്തോടെ കാലവര്‍ഷം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൈ പറഞ്ഞു. പക്ഷേ ജൂണിലെ മഴ പ്രതീക്ഷിച്ചതും താഴെ തന്നെയാണ്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications