• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോക്സഭയിൽ മോദിയുടെ മറുപടി പ്രസംഗം; രാഹുൽ‍ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാൻ തിടുക്കമെന്ന് മോദി

  • By Desk

ദില്ലി: ലോക്സഭയിലെ അ്വിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തി പ്രതിപക്ഷ എംപിമാരുടെ മുദ്രാവാക്യം വിളിച്ചു. ടിഡിപി എംപിമാരാണ് നടുത്തളത്തിലിറങ്ങിയത്‌.

രാഹുൽ ഗാന്ധിക്ക് തന്റെ കസേരയിലിരിക്കാൻ തിടുക്കമായെന്ന് മോദി പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രീണനം നടത്തിയല്ല തന്റെ സർക്കാർ നിലനിൽക്കുന്നത്, വികസത്തിലൂന്നിയുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസുരക്ഷ നല്‍കാന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി കൊണ്ടുവന്ന സര്‍ക്കാരാണ് ഇതെന്നും മോദി പറഞ്ഞു. മോദി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ എണ്ണി എണ്ണി പറഞ്ഞാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി മറുപടി പറയുന്നത്.

പ്രധാനമന്ത്രിയാകാനുള്ള പിന്തുണ തേടുകയെന്നതാണ് ഈ അവിശ്വാസം കൊണ്ട് ഉദ്ദേശിക്കുന്നത്. സർക്കാരിന് ഇതൊരു അവിശ്വാസമല്ലെന്നും, കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും നിർബന്ധിച്ചുണ്ടാക്കിയ ചർച്ചയാണിതെന്നും മോദി പറഞ്ഞു. റാഫേൽ വിവാദ പരാമർശസത്തിലൂടെ പ്രതിപക്ഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷനിലും ആന്താരാഷ്ട്ര ഏജൻസികളിലും വിശ്വാസമില്ലെന്ന് മോദി ആരോപിച്ചു. മുദ്ര യോജന പദ്ധതി നിരവധി യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. കള്ളപ്പണം പിടിച്ചെടുക്കുന്നതിനുള്ള പ്രവർത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കൊണ്ട് എനിക്ക് നിരവധി ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. അതിൽ കുഴപ്പമില്ലെന്ന് മോദി ലോക്സഭയിലെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. പതിനഞ്ച് കോടി ഹെൽത്ത് കാർഡ് സർക്കാർ വിതരണം ചെയ്തു. പക്ഷേ അവർ ഞങ്ങളെ വിശ്വസിക്കുന്നില്ല. ഞങ്ങൾ കർഷകർക്കുള്ള യുറിയ വിതരണം വർധിപ്പിക്കുമെന്നും മോദി പറഞ്ഞു.

ദേശീയ സുരക്ഷയിൽ രാഷ്ട്രീയം കൊണ്ടു വരരുതെന്നാണ് എനിക്ക് കോൺഗ്രസിനോട് അഭ്യർത്ഥിക്കാനുള്ളത്. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അപമാനിക്കാം. എന്നാൽ ഇന്ത്യയിലെ ജവന്മാരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് മോദി ലോക്സഭയിൽ പറഞ്ഞു.

റഫാൽ ഇടപാടിനെപ്പറ്റി അശ്രദ്ധമായ ഒരു ആരോപണം സഭയിലുണ്ടായി. റഫേൽ ഇടപാടിൽ ബാലിശമായ ആരോപണങ്ങളുന്നയിച്ച് രണ്ടു രാജ്യങ്ങളെയാണ് ഈ നേതാവ് അവഹേളിച്ചതെന്നും മോദി.

ഒരു നേതാവ് ഇവിടെ ദോക്ലാമിനെ കുറിച്ച് സംസാരിച്ചു. മ്മുടെ സൈന്യത്തേക്കാൾ ചൈനീസ് അംബാസഡറെയാണ് അദ്ദേഹത്തിന് വിശ്വാസമെന്നും മോദി പരിഹസിച്ചു.

രാഹുലിന്റെ കണ്ണിറുക്കല്‍ രാജ്യം മുഴുവന്‍ കാണുകയാണ്. കോണ്‍ഗ്രസിന്റെ പാവങ്ങളോടുള്ള നിലപാടാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു. പിന്നോക്ക ജാതിക്കാരനായ തനിക്ക് രാഹുലിന്റെ കണ്ണിലേക്ക് നോക്കാനായിട്ടില്ലെന്ന് മോദി പറഞ്ഞു.

ജനാധിപത്യത്തെ അട്ടിമറിക്കുകയെന്നതാണ് കോൺഗ്രസിന്റെ രണ്ടാമത്തെ സ്വഭാവം. ചൗധരി ചരൺ സിങിന് അവർ തെറ്റായ വാഗ്ദാനങ്ങൾ നൽകി. ഒടുവിൽ പിന്തുണ പിൻവലിച്ചു. ദേവഗൗഡയോടും എകെ ഗുജറാളോടും കോൺഗ്രസ് എന്താണ് ചെയ്തതെന്നും മോദി ലോക്സഭയിൽ ചേദിച്ചു.

അടൽജി ഉത്തരാഖണ്ഡ്, ചത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ പുതുതായി സൃഷ്ടിച്ചു. ഈ സംസ്ഥാനങ്ങളെല്ലാം സാമാധനത്തോടെ പുരോഗതിയിലേക്ക് ഉയരുകയാണ്. കോൺഗ്രസ് ആന്ധ്രപ്രദേശിനെ രണ്ടായി വിഭജിച്ചു. പിന്നീട് മോശമായ പെരുമാറ്റത്തിലുടെ ജനങ്ങളെ അപമാനിക്കുകയാണെന്നും മോദി പറഞ്ഞു.

എനിക്ക് ആന്ധ്രപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്, ഞങ്ങൾ നിങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ആന്ധ്രപ്രദേശിന്റെ വികസനത്തിനായി ഞങ്ങളെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

എന്‍ഡിഎ മുന്നണി ടിഡിപി വിട്ടുപോയപ്പോള്‍ ഞാന്‍ ചന്ദ്രബാബു നായിഡുവിനെ വിളിച്ചിരുന്നു. നിങ്ങള്‍ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ കെണിയില്‍ വീഴുകയാണെന്ന് മുന്നറിയിപ്പ് നൽകിയിരുന്നനെന്നും മോദി ലോക്സഭയിലെ അവിശ്വാസ പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു.

English summary
PM Narendra Modi begins speech in Lok Saba

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more