കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കാലത്ത് ഇന്ത്യയില്‍ മരിച്ചത് 1,600ലധികം ആളുകള്‍

2019ലേത് 25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കാലം: ഇന്ത്യയില്‍ മരിച്ചത് 1,600ലധികം ആളുകള്‍, വടക്കന്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും മാത്രം മരിച്ചത് 149 പേര്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുണ്ടായ കനത്ത മഴയില്‍ ജൂണ്‍ മുതല്‍ മരിച്ചത് 1,600ല്‍ അധികം ആളുകള്‍. രണ്ട് വടക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായും ഒരു പ്രധാന നഗരത്തില്‍ ചെളി നിറഞ്ഞതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണഗതിയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മണ്‍സൂണില്‍ ഇത്തവണ 50 വര്‍ഷത്തെ ശരാശരിയേക്കാള്‍ 10% കൂടുതല്‍ മഴയും ലഭിച്ചു. ഒക്ടോബര്‍ തുടക്കത്തിനു ശേഷം മാത്രമേ ഇത് പിന്‍വാങ്ങുകയുള്ളൂ. അതായത് പതിവിലും ഒരു മാസത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. വടക്കന്‍ ഉത്തര്‍പ്രദേശിലും ബീഹാറിലുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ 144 പേരാണ് പ്രകൃതി ദുരന്തത്തില്‍പ്പെട്ട് മരിച്ചത്.

ശബരിമല വിധിക്ക് ശേഷം ഭീഷണിയുണ്ടായി; വിധിയില്‍ ഉറച്ചുനില്‍ക്കുന്നു- ജസ്റ്റിസ് ചന്ദ്രചൂഢ്ശബരിമല വിധിക്ക് ശേഷം ഭീഷണിയുണ്ടായി; വിധിയില്‍ ഉറച്ചുനില്‍ക്കുന്നു- ജസ്റ്റിസ് ചന്ദ്രചൂഢ്

ഏകദേശം 20 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ബീഹാറിലെ നദീതീര തലസ്ഥാന നഗരമായ പട്നയില്‍, ഭക്ഷണം, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ അരയ്‌ക്കൊപ്പം വെള്ളത്തില്‍ സഞ്ചരിക്കേണ്ട സ്ഥിതിയാണ്. പ്രദേശം മുഴുവന്‍ വെള്ളത്തില്‍ അകപ്പെട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നില്ലെന്നും സ്ഥിതി വളരെ ഗുരുതരമാണെന്നും പ്രദേശവാസികള്‍ പറയുന്നു.

bihar-floods-0

മൂന്ന് ദിവസമായി വീട്ടില്‍ കുടുങ്ങിപ്പോയ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിയെ തിങ്കളാഴ്ചയാണ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. പട്‌നയിലെ വീട്ടിലായിരുന്നു അദ്ദേഹം കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. നഗരത്തിലെ ബോറിംഗ് റോഡ് പ്രദേശത്ത് താമസിക്കുന്ന സാകേത് കുമാര്‍ സിംഗ് നാല് ദിവസമായി വീട്ടിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. വൈദ്യുതി ഇല്ലായിരുന്നു, പണമുണ്ടായിട്ടും താന്‍ നിസ്സഹായനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് 800 ലധികം വീടുകള്‍ തകരുകയും കൃഷിസ്ഥലങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.

2019 സെപ്റ്റംബര്‍ 29 വരെ വെള്ളപ്പൊക്കവും കനത്ത മഴയും കാരണം 1,673 പേര്‍ മരിച്ചുവെന്ന് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 ല്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് 371 മരണങ്ങളുണ്ടായി. ഇവയില്‍ ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും മരണങ്ങള്‍ക്ക് കാരണം മതിലുകളും കെട്ടിടങ്ങളും തകര്‍ന്നതാണെന്ന് അധികൃതര്‍ പറയുന്നു. വനനശീകരണം, ജലാശയങ്ങളുടെ തകര്‍ച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം രാജ്യത്തെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദശകങ്ങളായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും വെള്ളപ്പൊക്ക പ്രതിരോധവും പ്രവചന സംവിധാനങ്ങളും ഇന്ത്യയില്‍ കുറവാണ്.

English summary
More than 1600 dies in India during heavy monsoon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X