• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

14ാം വയസിൽ വിവാഹം, 18ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; 'ഐപിഎസ് ശിങ്കം' അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കും

Google Oneindia Malayalam News

മുംബൈ: പതിനാലാം വയസില്‍ വിവാഹം, പതിനെട്ട് വയസായതോടെ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ ജനിച്ച സാധാരണക്കാരിയായ വീട്ടമ്മയുടെ മനസില്‍ ഐപിഎസ് മോഹം വന്നെത്തിയത് ഏവരെയും പ്രചോദിപ്പിക്കും. ഒരു പൊലീസുകാരന്റെ ഭാര്യയായി വീട്ടില്‍ മാത്രം ജീവിതം ഒതുങ്ങാന്‍ അംബിക തയ്യാറായിരുന്നില്ല.

cmsvideo
  Real-Life Story of Lady Singham DCP N Ambika: From Victim Of Child Marriage To IPS Officer

  പറഞ്ഞുവരുന്നത് 2019ല്‍ മഹാരാഷ്ട്രയില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരിക്കവെ ലോക്മത് മഹാരാഷ്ട്ര ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ എന്‍ അംബികയെ കുറിച്ചാണ്. ജീവിതത്തില്‍ ദൃഢനിശ്ചയവും പ്രേയത്‌നവും ഉണ്ടെങ്കില്‍ ഏത് ഉയരവും കീഴടക്കാന്‍ സാധിക്കുമെന്ന തെളിയിച്ചു തന്ന അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കുന്നതാണ്.

  ജീവിതത്തില്‍ വഴിത്തിരിവായത്

  ജീവിതത്തില്‍ വഴിത്തിരിവായത്

  അംബികയുടെ ഭര്‍ത്താവ് തമിഴ്‌നാട് പൊലീസില്‍ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഒരു ദിവസം വിശേഷ പൊലീസ് പരേഡിന് അംബികയും ഭര്‍ത്താവിനൊപ്പം പോയി. അന്ന് അവിടെ കണ്ട കാഴ്ച അംബികയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് സൃഷ്ടിച്ചത്.

  എന്നെയും സല്യൂട്ട് ചെയ്യണം

  എന്നെയും സല്യൂട്ട് ചെയ്യണം

  പരേഡ് ഗ്രൗണ്ടില്‍ ആകര്‍ഷകമായ യൂണിഫോമിട്ട, രണ്ട് പേരെ എല്ലാവരും സല്യൂട്ട് ചെയ്യുന്നു. എല്ലാവരും അവരോട് ബഹുമാനത്തോട് പെരുമാറുന്നു. അന്ന് അംബിക തന്റെ ഭര്‍ത്താവിനോട് പറഞ്ഞു. എന്നെയും ഇതുപോലെ പലരും സല്യൂട്ട് ചെയ്യണം. നടക്കാത്ത കാര്യമാണെന്ന് പൊലീസുകാരന് അറിയാവുന്നത് കൊണ്ട് അദ്ദേഹം ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.

  ഐപിഎസ്

  ഐപിഎസ്

  അവര്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണെന്നും വലിയ മത്സര പരീക്ഷ ജയിച്ച് ഐപിഎസ് പരീക്ഷ ജയിച്ചവരാണെന്നും പറഞ്ഞു മനസിലാക്കി. അന്ന് 18കാരി അമ്മ പത്താം ക്ലാസ് പോലും പാസായിട്ടില്ല. എന്നാലും അംബിക വിടാന്‍ തയ്യാറായില്ല. ഐപിഎസ് എങ്കില്‍ ഐപിഎസ്, തന്നെ ആളുകള്‍ സല്യൂട്ട് ചെയ്യണമെന്ന ദൃഢനിശ്ചയത്തില്‍ അംബിക ഉറച്ച് നിന്നു.

  പ്രൈവറ്റായി പഠിച്ചു

  പ്രൈവറ്റായി പഠിച്ചു

  ലക്ഷ്യ ബോധം ഉള്ളില്‍ കൊണ്ട് നടന്ന അംബിക പത്താം ക്ലാസ് പ്രൈവറ്റായി പഠിച്ച് ജയിച്ചു. പിന്നീട് പ്രീഡിഗ്രിയും ഡിഗ്രിയും നേടി. എന്നാല്‍ സ്വന്തം നാട്ടില്‍ സിവില്‍ സര്‍വീസിന് കോച്ചിംഗില്ലെന്ന് അറിഞ്ഞതോടെ തമിഴ്‌നാടിന്റെ മഹാനഗരത്തില്‍ അവര്‍ പ്രവേശിച്ചു. എല്ലാത്തിനും കൂട്ടായും താങ്ങായും ഭര്‍ത്താവും നിന്നു.

  ചെന്നൈയില്‍ വീട്

  ചെന്നൈയില്‍ വീട്

  ഭാര്യയ്ക്ക് താമസിക്കുന്നതിനായി ചെന്നൈയില്‍ ഒരു വീട് ഏര്‍പ്പാട് ചെയ്തു. കുട്ടികളുടെ എല്ലാ ചുമതലയും ഭര്‍ത്താവ് ഏറ്റെടുത്തതോടെ അംബിക സിവില്‍ സര്‍സീലിലേക്കുള്ള പഠനം ആരംഭിച്ചു. എന്നാല്‍ ആദ്യ പരീക്ഷയില്‍ പരാജയമാണ് അംബികയെ തേടിയെട്ടിയത്. എന്നാലും നിരാശരാകാന്‍ ദമ്പതികള്‍ തയ്യാറായില്ല.

  വീണ്ടും തോറ്റു

  വീണ്ടും തോറ്റു

  പരീക്ഷയ്ക്കായി വീണ്ടും തയ്യാറെടുത്തെങ്കിലും പരാജയമായിരുന്നു വീണ്ടും തേടിയെത്തിയത്. തോല്‍വി മൂന്നായതോടെ നിര്‍ത്താമെന്ന് ഭര്‍ത്താവും പറഞ്ഞു. എന്നാല്‍ തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് അംബിക പറഞ്ഞതോടെ ഭര്‍ത്താവും അതിന് സമ്മതിച്ചു. എന്നാല്‍ നാലാമത് സംഭവിച്ചത് മറ്റൊന്നായിരുന്നു.

  ലക്ഷ്യത്തിലേക്ക്

  ലക്ഷ്യത്തിലേക്ക്

  നാലാം തവണ അംബിക സിവില്‍ സര്‍വീസില്‍ വിജയിച്ച് കയറി. പ്രിലിമിനറിയും മെയിനും അഭിമുഖവും എല്ലാം വിജയകരമായി കടന്നു. 2008 ബാച്ചിലെ ഐപിഎസ് ലിസ്റ്റില്‍ അംബിക ഇടംനേടി. മഹാരാഷ്ട്രയില്‍ സര്‍വീസില്‍ കയറിയ അംബിക ഇന്ന് കാര്യക്ഷമത കൊണ്ട് ലേഡി ശിങ്കം എന്നാണ് അറിയപ്പെടുന്നത്.

  ഭര്‍ത്താവിന്റെ ത്യാഗം

  ഭര്‍ത്താവിന്റെ ത്യാഗം

  ഭാര്യയുടെ സ്വപ്‌നത്തിന് വേണ്ടി കൂടെ നിന്ന് ത്യാഗം സഹിച്ച ഭര്‍ത്താവിനെ ഇവിടെ ഒരിക്കലും അഭിന്ദിക്കാതെ പോവാന്‍ കഴിയില്ല. ജീവിതത്തില്‍ സംഭവിച്ചതിനെ പഴിച്ച് മുന്നോട്ട് പോകാതെ പകരം ദൃഢനിശ്ചയത്തോടെ പ്രേയത്‌നിച്ച് മുന്നേറുകയാണ് അംബിക ചെയ്തത്. പരിശ്രമിച്ചാല്‍ എന്തും നേടിയെടുക്കാമെന്ന് അ്ംബിക തെളിയിച്ച് തന്നു.

  30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്30 മണ്ഡലങ്ങളില്‍ ബിജെപിയുടെ രണ്ട് സര്‍വ്വെ; മല്‍സരിക്കാനില്ലെന്ന് സുരേന്ദ്രന്‍, ജെപി നദ്ദ കേരളത്തിലേക്ക്

  കെവി തോമസ് ഇടതിന് വേണ്ട; എറണാകുളത്ത് യുവ നേതാക്കളെ പരിഗണിക്കണമെന്ന് എംഎം ലോറന്‍സ്കെവി തോമസ് ഇടതിന് വേണ്ട; എറണാകുളത്ത് യുവ നേതാക്കളെ പരിഗണിക്കണമെന്ന് എംഎം ലോറന്‍സ്

  മുല്ലപ്പള്ളിയുടെ 'വല്ലാത്തൊരു'വരവ്; സീറ്റ് പോവുമെന്ന ആശങ്കയില്‍ ടി സിദ്ധീഖ് ഉള്‍പ്പടേയുള്ള പ്രമുഖര്‍മുല്ലപ്പള്ളിയുടെ 'വല്ലാത്തൊരു'വരവ്; സീറ്റ് പോവുമെന്ന ആശങ്കയില്‍ ടി സിദ്ധീഖ് ഉള്‍പ്പടേയുള്ള പ്രമുഖര്‍

  കളി മാറ്റിപ്പിടിക്കാന്‍ സിപിഎം; കൈവിട്ട അരൂരില്‍ കെവി തോമസിനെ വജ്രായുധമാക്കും, ഇടത് പരീക്ഷണം ഇങ്ങനെകളി മാറ്റിപ്പിടിക്കാന്‍ സിപിഎം; കൈവിട്ട അരൂരില്‍ കെവി തോമസിനെ വജ്രായുധമാക്കും, ഇടത് പരീക്ഷണം ഇങ്ങനെ

  English summary
  Mother Of two children at the age of 18, Unknown story of N Ambika IPS Mumbai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X