• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

57 വര്‍ഷത്തിന് ശേഷം സിന്ധ്യയുടെ കോട്ടയില്‍ മേയര്‍; കോണ്‍ഗ്രസിന്റെ മിന്നല്‍ പ്രകടനം, പേടി ഇവരെ

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസിനും കൂടി വലിയ ആശ്വാസം നല്‍കുന്ന ഫലങ്ങളാണ് മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. പക്ഷേ രണ്ട് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ ഇതിനിടയിലും കോണ്‍ഗ്രസിനുണ്ട്. ആദ്യത്തെ ദിവസത്തെ ഫലങ്ങളല്ല പിന്നീട് വന്നിരിക്കുന്നത്. പൂര്‍ണ ചിത്രം തെളിഞ്ഞതോടെ കോണ്‍ഗ്രസ് മികച്ച നേട്ടം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍ദില്‍ഷയുടെ വീഡിയോയ്ക്ക് പിന്നില്‍; റോബിന്‍ പറയുന്നു, വിഷമിപ്പിക്കുന്നുണ്ടെങ്കില്‍....മറുപടി വൈറല്‍

പക്ഷേ ആംആദ്മി പാര്‍ട്ടിയും മജ്‌ലിസ് പാര്‍ട്ടിയും നേടിയ വിജയങ്ങള്‍ കോണ്‍ഗ്രസിന് അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭയപ്പെടേണ്ടത് ഇവരെയാണ്. കോണ്‍ഗ്രസിന്റെ വോട്ട് ഭിന്നിപ്പിച്ച് എന്നും ജയിച്ച പാര്‍ട്ടികളാണ് ഇവര്‍ രണ്ട് പേരും. ബീഹാറും ദില്ലിയും പഞ്ചാബും ഗോവയിലുമെല്ലാം ഉദാഹരണം. വിശദമായ വിവരങ്ങളിലേക്ക്...

മാളവിക അമുല്‍ ബേബിയല്ല, ബുദ്ധിജീവിയാണ്, കൈയ്യിലെ പുസ്തകം കണ്ടാല്‍ ഞെട്ടും, വൈറലായി ചിത്രങ്ങള്‍

1

ബിജെപി ഏഴ് മേയര്‍ സ്ഥാനങ്ങളാണ് നേടിയത്. നാലെണ്ണത്തില്‍ തോറ്റു. ഗ്വാളിയോര്‍, ജബല്‍പൂര്‍, ചിന്ദ്വാര പഞ്ചായത്തുകളില്‍ ബിജെപിക്ക് മേയര്‍ സ്ഥാനം നഷ്ടമായി. സിംഗ്രോളിയില്‍ ഭരണം എഎപിയും പിടിച്ചെടുത്തു. 2015ല്‍ ബിജെപി പിടിച്ച മണ്ഡലമാണിത്. അതേസമയം ഗ്വാളിയോറിലെ തോല്‍വി വന്‍ തിരിച്ചടിയാണ് ബിജെപിക്ക്. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും നരേന്ദ്ര സിംഗ് തോമറിന്റെയും മണ്ഡലമാണിത്. കോണ്‍ഗ്രസ് ഇത് 57 വര്‍ഷത്തിന് ശേഷമാണ് പിടിക്കുന്നത്. സമാനമായ ജബല്‍പൂരിലെയും അവസ്ഥ. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് ജബല്‍പൂരില്‍ വിജയിക്കുന്നത്.

2

2015ല്‍ സിംഗ്രോലിയിലെ പതിനാറ് മുനിസിപ്പല്‍ കോര്‍പ്പറേഷനും ബിജെപി വിജയിച്ചതാണ്. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിയാണ് നേടിയത്. കോണ്‍ഗ്രസ് പൂജ്യത്തില്‍ നിന്നാണ് മൂന്നിലേക്ക് ഉയര്‍ന്നത്. കമല്‍നാഥിന് ഇത് വന്‍ ബൂസ്റ്റിംഗാണ്. സിന്ധ്യയോട് പ്രതികാരം തീര്‍ക്കാനും കമല്‍നാഥിനായി. സിന്ധ്യയും തോമറും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനായി നടത്തിയ സമ്മര്‍ദമാണ് ഗ്വാളിയോറിലെ തോല്‍വിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ബിജെപിയിലെ പൊതുവികാരം ഇവരുടെ ഇടപെടലിനെതിരെയാണ്.

3

133 തദ്ദേശ സ്ഥാപനങ്ങളില്‍ 108 എണ്ണവും വിജയിച്ചത് ബിജെപിയാണ്. ആ ഒരു നേട്ടം ബിജെപിക്ക് സ്വന്തമായിട്ടുണ്ട്. ഏഴ് നഗര പഞ്ചായത്തുകളും ബിജെപിക്കൊപ്പമാണ്. ചിലയിടത്ത് നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ കോണ്‍ഗ്രസിന്റെ നേട്ടം വലുതാവേണ്ടതായിരുന്നു അത് ഇല്ലാതാക്കിയത് എഎപിയും മജ്‌ലിസ് പാര്‍ട്ടിയുമാണ്. മജ്‌ലിസ് പാര്‍ട്ടിയുടെ നാല് സീറ്റുകള്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ബുര്‍ഹാന്‍പൂരിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിച്ചത് ഇവരാണ്. ബിജെപിക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായതും അതുകൊണ്ടാണ്.

4

സിംഗ്രോലിയില്‍ എഎപി ജയിക്കാന്‍ കാരണമുണ്ട്. സൗജന്യമായി വെള്ളം, അഴിമതിരഹിത കോര്‍പ്പറേഷന്‍ എന്നിവ ബിജെപിയുടെ സകല നീക്കത്തെയും പൊളിക്കുകയായിരുന്നു. പല തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി ആകെ 18 സീറ്റുകളാണ് എഎപിക്ക് നേടാനായത്. സിംഗ്രോലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ എഎപിക്ക് അഞ്ച് സീറ്റ് നേടാനായിട്ടുള്ളത്. ബിജെപിക്ക് ഇവിടെ 23 സീറ്റുണ്ട്. കോണ്‍ഗ്രസിന് 12 സീറ്റും നേടാനായി. സിംഗ്രോലിയില്‍ കെജ്രിവാലിന്റെ റോഡ് ഷോ അടക്കം ഉണ്ടായിരുന്നു. ഇത് എഎപിക്ക് ഗുണം ചെയ്തിട്ടുണ്ട്. ജബല്‍പൂരില്‍ രണ്ടും കാണ്ട്വയിലും ബുര്‍ഹാന്‍പൂരിലും ഓരോ സീറ്റ് വീതമാണ് മജ്‌ലിസ് പാര്‍ട്ടിക്ക് കിട്ടിയത്.

5

കാണ്ട്വയിലെ പതിനാലാം നമ്പര്‍ വാര്‍ഡി മജ്‌ലിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷക്കീറ ബിലാല്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നൂര്‍ജഹാന്‍ ബീഗത്തെയാണ്. ബുര്‍ഹാന്‍പൂരിലെ മേയര്‍ തിരഞ്ഞെടുപ്പിലാണ് മജ്‌ലിസ് പാര്‍ട്ടി ശരിക്കും കോണ്‍ഗ്രസിനെ വീഴ്ത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി മാധുരി പട്ടേല്‍ ഇവിടെ കോണ്‍ഗ്രസിന്റെ ഷനാസ് ഇസ്മയില്‍ 388 വോട്ടിന് മാത്രമാണ് തോല്‍പ്പിച്ചത്. ഇവിടെ പതിനായിരത്തിലേറെ വോട്ടാണ് ്മജ്്‌ലിസ് പാര്‍ട്ടി പിടിച്ചത്. കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണം ഇതാണ്. ഒവൈസി ജബപൂര്‍, കാണ്ഡ്വ, ബുര്‍ഹാന്‍പൂര്‍ എന്നിവിടങ്ങളില്‍ വന്‍ പ്രചാരണം തന്നെ നടത്തിയിരുന്നു.

6

എസ്പിയും ബിഎസ്പിയും ഉണ്ടായിട്ടും നേട്ടം ഇത്തവണ മജ്‌ലിസ് പാര്‍ട്ടിക്കും എഎപിക്കുമായി മാറുകയായിരുന്നു. 16 മാസം മാത്രമാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്. കോണ്‍ഗ്രസിന് ശരിക്കും തലവേദനയാണിത്. ബിജെപിയുടെ ബി ടീമാണ് മജ്‌ലിസ് പാര്‍ട്ടിയെന്ന് കമല്‍നാഥ് ആരോപിച്ചു. ബുര്‍ഹാന്‍പൂരില്‍ നന്നായി തന്നെയാണ് പോരാടിയത്. പക്ഷേ മജ്‌ലിസ് പാര്‍ട്ടി ഞങ്ങളെ തോല്‍പ്പിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാം ഘട്ടത്തില്‍ തിരിച്ചുവരാന്‍ സാധിച്ചാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിക്കൊരു വെല്ലുവിളിയാവും. കമല്‍നാഥിന്റെ നേതൃത്വത്തിന് വന്‍ ബൂസ്റ്റിംഗും കിട്ടും. ബിജെപി തോല്‍വിയെ ജാഗ്രത പുലര്‍ത്തേണ്ട കാര്യമായിട്ടാണ് കാണുന്നത്.

മധ്യപ്രദേശില്‍ 11ല്‍ ഏഴ് മേയറും ബിജെപിക്ക്; കോണ്‍ഗ്രസിനെ ഞെട്ടിച്ച് എഎപിയും മജ്‌ലിസ് പാര്‍ട്ടിയും!!മധ്യപ്രദേശില്‍ 11ല്‍ ഏഴ് മേയറും ബിജെപിക്ക്; കോണ്‍ഗ്രസിനെ ഞെട്ടിച്ച് എഎപിയും മജ്‌ലിസ് പാര്‍ട്ടിയും!!

English summary
mp local body election results 2022: congress wrests scindia fort after 57 years but challenges ahead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X