Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിനൊപ്പം സിപിഎമ്മും... കൂടെ 4 പാര്‍ട്ടികള്‍; 18 പ്രഖ്യാപനങ്ങള്‍, മണിപ്പൂരില്‍ മല്‍സരം കടുക്കും

ഇംഫാല്‍: ബിജെപിക്കെതിരെ മണിപ്പൂരില്‍ പുതിയ സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. ബിജെപിയും കോണ്‍ഗ്രസും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളായിട്ടാണ് വോട്ടിങ്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പമുണ്ട്. ആറ് പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതായും 18 ഇന പൊതുമിനിമം പരിപാടി തയ്യാറാക്കിയതായും കോണ്‍ഗ്രസ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

മണിപ്പൂര്‍ പുരോഗമന മതേതര സഖ്യം (എംപിഎസ്എ) എന്ന പേരിലാണ് ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇതില്‍ സിപിഎമ്മും സിപിഐയും ജെഡിസുമെല്ലാം ഉള്‍പ്പെടും. വളരെ വ്യത്യസ്തമായ പോരാട്ടത്തിനാണ് ഇത്തവണ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സാക്ഷിയാകുക...

1

ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എംപിഎസ്എ രൂപീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി, ജെഡിഎസ് എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ളത്. ആറ് പാര്‍ട്ടികളുടെയും നേതാക്കള്‍ കോണ്‍ഗ്രസ് ഭവനില്‍ യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കി. അധികാരത്തിലെത്തിയാല്‍ പൊതുമിനിമം പരിപാടി അടിസ്ഥാനമാക്കിയാകും പ്രവര്‍ത്തിക്കുക.

2

ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുമെന്നാണ് സിപിഎം നിലപാട്. ബിജെപിയാണ് പ്രധാന ശത്രു. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ചിലയിടങ്ങില്‍ കോണ്‍ഗ്രസുമായി സഹകിരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ സിപിഎം അഖിലേഷ് യാദവിനെയാണ് പിന്തുണയ്ക്കുക. പഞ്ചാബില്‍ ബിജെപിക്കെതിരെ ജയിക്കാന്‍ സാധ്യതയുള്ളവരെയും പിന്തുണയ്ക്കും.

3

അതേസമയം, മണിപ്പൂരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടാണ് മല്‍സരം. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് സിപിഎം തീരമാനം. മറ്റു ഇടതുപക്ഷ സംഘടനകളും കോണ്‍ഗ്രസിനൊപ്പം അണിചേരും. എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. സഖ്യത്തിന് വേണ്ടി 18 ഇന പൊതുമിനിമം പരിപാടി തയ്യാറാക്കി. ഇതുപ്രകാരമായിരിക്കും അധികാരം ലഭിച്ചാല്‍ ഭരണം നടത്തുക.

4

മണിപ്പൂരിലെ എഐസിസി നിരീക്ഷകന്‍ ജയറാം രമേശ്, മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഓക്രാം ഇബോബി സിങ്, ഇടതു പാര്‍ട്ടികളുടെ പ്രതിനിധി മൊയ്‌റംഗ്ദം നാരാ സിങ് എന്നിവര്‍ ചേര്‍ന്നാണ് സഖ്യത്തിന്റെ സുപ്രധാന തീരമാനങ്ങള്‍ എടുത്തത്. മണിപ്പൂരിന്റെ ഭൂപരിധി സംരക്ഷിക്കും, സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിക്കും, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് അലവന്‍സ് നല്‍കുമെന്നും സഖ്യം പ്രഖ്യാപിച്ചു.

5

മണിപ്പൂരിലെ സാമുദായിക സൗഹാര്‍ദം കാത്തുസൂക്ഷിക്കും. സാമ്പത്തിക നീതി ഉറപ്പാക്കും. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 (സി) സമ്പൂര്‍ണമായി നടപ്പാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും വെള്ളവും വൈദ്യുതിയും, മയക്കുമരുന്നിനെതിരായ പോരാട്ടം എന്നിവയും സഖ്യത്തിന്റെ പ്രഖ്യാപനങ്ങളാണ്.

6

60 അംഗ നിയമസഭയാണ് മണിപ്പൂരിലേത്. രണ്ട് ഘട്ടങ്ങളായിട്ടാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിര്‍ത്തി സംസ്ഥാനമായതിനാല്‍ കനത്ത സുരക്ഷയിലാണ് പോളിങ്. ഫെബ്രുവരി 27, മാര്‍ച്ച് മൂന്ന് തിയ്യതികളിലാണ് വോട്ടിങ് നടക്കുക. വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനായിരിക്കും. ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്താരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും മാര്‍ച്ച് പത്തിനാണ് ഫലം പ്രഖ്യാപിക്കുക.

ഭര്‍ത്താവിനെയും കുഞ്ഞു ലൂക്കയെയും ചേര്‍ത്ത് പിടിച്ച് മിയ ജോര്‍ജ്; ഫോട്ടോ പങ്കുവച്ച് താരം

7

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നാണ് മല്‍സരിച്ചത്. തമിഴ്‌നാട്ടിലും ഇരുപാര്‍ട്ടികളും ഒരു സഖ്യത്തിലാണ്. ബിഹാറില്‍ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ആര്‍ജെഡിയും തമിഴ്‌നാട്ടില്‍ ഡിഎംകെയുമാണ്. അതേസമയം, കേരളത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത മല്‍സരമാണ്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസുമായി സഹകരിക്കാനാണ് സിപിഎം തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+