കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചികിത്സാ ഉപകരണങ്ങള്‍ക്ക് എംആര്‍പി നിര്‍ബന്ധം:ആശുപത്രികളുടെ കൊള്ളയ്ക്ക് അന്ത്യം!!

Google Oneindia Malayalam News

ദില്ലി: ചികിത്സാ ഉപകരണങ്ങളുടെ മേലുള്ള കൊള്ള തടയാനുള്ള നീക്കവുമായി ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റി. ഹൃദയ ശസ്ത്രക്രിയയ്ക്കാവശ്യമായ സ്‌റ്റെന്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് എംആര്‍പി രേഖപ്പെടുത്തി മാത്രമേ വിപണിയില്‍ എത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം. എംആര്‍പി രേഖപ്പെടുത്താതിനാല്‍ ആശുപത്രികളും ഇടനിലക്കാരും കൊള്ള ലാഭം കൊയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നീക്കം. ഇതോടെ ഹൃദയ വാല്‍വ്, ഓര്‍ത്തോ ഇംപ്ലാന്റുകള്‍, എന്നിങ്ങനെ 22 ഇനങ്ങള്‍ എംആര്‍പി രേഖപ്പെടുത്തിയ ശേഷം മാത്രമേ വില്‍പ്പന നടത്താന്‍ കഴിയൂ.

ഹൃദ്രോഗ ചികിത്സയിലും അസ്ഥിരോഗ ചികിത്സയിലും ഉപയോഗിക്കുന്ന കൃത്രിമ വാല്‍വ് സ്‌റ്റെന്റുകളില്‍ എംആര്‍പി രേഖപ്പെടുത്താത്തതുമൂലം വിതരണക്കാരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന വിതരണക്കാരും സ്വകാര്യ ആശുപത്രികളും തീവെട്ടിക്കൊള്ളാണ് ഇവയുടെ പേരില്‍ നടത്തുന്നത്. നേരത്തെ സ്റ്റെന്റുകളെ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തി ദേശീയ ഔഷധ വില നിര്‍ണയ അതോറിറ്റി വില നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് രോഗികള്‍ക്ക് അധിക ബാധ്യത വരുത്തുന്ന കൊള്ളയ്‌ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

stent-14

ഇവയ്ക്ക് പുറമേ സിറിഞ്ച്, സൂചി, രക്തം ശേഖരിക്കുന്നതിനുള്ള ബാഗുകള്‍ എന്നിവയിലും എംആര്‍പി രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ചട്ടപ്രകാരം മരുന്നിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 22 ചികിത്സാ ഉപകരണങ്ങള്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്. വില രേഖപ്പെടുത്താതെ ഉല്‍പ്പന്നം വിപണിയിലെത്തിയ്ക്കുന്ന കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡ്രഗ് കണ്‍ട്രോളര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
MRP mandatory for medical devices in India. According to official sources, price regulation on cardiac stents and implants is expected to be discussed when the department of pharmaceuticals meets medical device manufacturers and health ministry officials on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X