ബംഗാളും ത്രിപുരയും വീഴുന്നു? മുകുള്‍ റോയിയെ തിരിച്ച് പൂട്ടാന്‍ ബിജെപി, 3 ചാണക്യ തന്ത്രങ്ങള്‍!!
ദില്ലി: ബംഗാളില്‍ ബിജെപി 35 എംഎല്‍എമാരായി ചുരുങ്ങുമെന്ന് സൂചന. പല എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. ഒപ്പം ത്രിപുരയും സേഫല്ലാത്ത നിലയിലാണ്. ബംഗാളില്‍ സുവേന്ദു അധികാരിയാണ് പ്രശ്നക്കാരനായി മാറിയിരിക്കുന്നത്. എന്നാല്‍ മുകുള്‍ റോയിയെ പൂട്ടാന്‍ പുതിയ മൂന്ന് തന്ത്രങ്ങളും ബിജെപിയുടെ ആവനാഴിയില്‍ റെഡിയാണ്. ബംഗാളില്‍ മമതാ ബാനര്‍ജിയെ തല്ക്കാലം ടാര്‍ഗറ്റ് ചെയ്യാതെയുള്ള നീക്കമാണ് ബിജെപിക്കുള്ളത്.

മുകുള്‍ റോയ് രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ഉപരി കഴിവുള്ള ടീം മാനേജരാണ്. ആരെ വേണമെങ്കിലും അടര്‍ത്തി എടുക്കാന്‍ കഴിയുന്ന ചാണക്യനാണ് അദ്ദേഹം. ബിജെപി ഭയപ്പെടുന്നതും അതിനെയാണ്. 35ലധികം നേതാക്കള്‍ എങ്ങോട്ട് വേണമെങ്കിലും പോകാമെന്ന അവസ്ഥയിലാണ്. എന്നാല്‍ ഇവരെ തൃണമൂലില്‍ എത്തിക്കില്ല. അതിന് മമത സമ്മതം മൂളിയിട്ടില്ല. പകരം ബിജെപിയെ ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് മുകുള്‍ റോയ് പയറ്റുന്നത്.

സുവേന്ദു അധികാരി ഗവര്‍ണറെ കാണാന്‍ പോയപ്പോള്‍ ഉത്തര ബംഗാളിലുള്ളവര്‍ പങ്കെടുത്തില്ലെന്നാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ സത്യമതല്ല. 30 എംഎല്‍എമാര്‍ ഉത്തര ബംഗാളില്‍ നിന്നുണ്ട്. ഇവിടെ നിന്നുള്ള കുറച്ച് പേര് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ കൊല്‍ക്കത്തയുടെ സമീപമുള്ള മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ പോലും സുവേന്ദുവിനൊപ്പം വന്നില്ല എന്നതാണ്. നോര്‍ത്ത് 24 പര്‍ഗാനാസ്, ബര്‍ദ്വാന്‍ എന്നീ മണ്ഡലങ്ങളിലുള്ളവരൊന്നും ഉണ്ടായിരുന്നില്ല. അസന്‍സോളില്‍ നിന്ന് വിജയിച്ച അഗ്നിമിത്ര പോളും ഇക്കൂട്ടത്തിലില്ല. ഇവരാണ് ബിജെപി വിടാന്‍ ഒരുങ്ങുന്നത്.

ബിജെപിയില്‍ ഇപ്പോഴുള്ള എംഎല്‍എമാരില്‍ നല്ലൊരു ഭാഗം മുകുള്‍ റോയ് പക്ഷമാണ്. അഗ്നിമിത്രയെ ഒക്കെ സുവേന്ദു പക്ഷേ ഒതുക്കിയിരിക്കുകയാണ്. ഇവര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു പദവിയുമില്ല. മുകുള്‍ റോയ് ക്യാമ്പിലുള്ള നേതാവാണ് ഇവര്‍. മമതയുടെ അടുത്തേക്ക് ഇവര്‍ മടങ്ങും. അതിനുള്ള നീക്കമാണ് മുകുള്‍ റോയ് നടത്തുന്നത്. എംഎല്‍എ സീറ്റ് ലഭിക്കാത്തവരെ ആദ്യം ചാടിക്കാനാണ് തൃണമൂലിന്റെ ശ്രമം. എന്നാല്‍ ഇവരെ പാര്‍ട്ടിയില്‍ ഇപ്പോഴൊന്നും എടുക്കില്ല. മത്സരിച്ചാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള ജനപിന്തുണയുള്ളവരെ മാത്രമാണ് മമത എടുക്കാന്‍ തയ്യാറുള്ളത്.

ബിജെപി തിരിച്ചുള്ള പണിയും കൊടുത്ത തുടങ്ങിയിട്ടുണ്ട്. ആദ്യ ഘട്ടമായി മുകുള്‍ റോയിയുടെ സെഡ് കാറ്റഗറി സുരക്ഷ അങ്ങ് നീക്കിയിരിക്കുകയാണ് ബിജെപി. സിആര്‍പിഎഫ് സുരക്ഷയാണ് മുകുള്‍ റോയിക്കുണ്ടായിരുന്നത്. 33 സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയായിരുന്നു മുകുള്‍ റോയിക്ക് ഉണ്ടായിരുന്നത്. അതോടൊപ്പം റോയിയുടെ മകന്റെ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചു. വൈ കാറ്റഗറി സുരക്ഷയായിരുന്നു ശുഭാങ്ഷുവിന് ഉണ്ടായിരുന്നത്. പകരം ബംഗാള്‍ പോലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കും.

മുകുള്‍ റോയിയെ അയോഗ്യനാക്കാനുള്ള നീക്കമാണ് അടുത്തത്. സുവേന്ദു അധികാരി ഇതിനുള്ള നടപടികള്‍ തുടങ്ങിയതായും വ്യക്തമാക്കി. താമര ചിഹ്നത്തിലാണ് റോയ് ജയിച്ചത്. അത് രാജിവെക്കുന്നതാണ് നല്ലതെന്നും സുവേന്ദു പറഞ്ഞു. നിയമസഭയ്ക്ക് അയോഗ്യതയ്ക്കുള്ള എല്ലാ രേഖകളും നല്‍കാനാണ് സുവേന്ദു തീരുമാനിച്ചിരിക്കുന്നത്. അതേസമയം സുവേന്ദുവിന്റെ പിതാവ് ശിശിര്‍ അധികാരി ആദ്യം എംപി സ്ഥാനം രാജിവെക്കട്ടെയെന്നും തൃണമൂല്‍ തിരിച്ചടിച്ചു. ഇയാള്‍ കാന്തിയില്‍ നിന്ന് ടിഎംസി ടിക്കറ്റിലാണ് വിജയിച്ചത്.

പാര്‍ട്ടി വിട്ട മുകുള്‍ റോയിക്കെതിരെ പഴയ കേസ് കുത്തിപ്പൊക്കാനാണ് അമിത് ഷായുടെ നീക്കം. പെട്ടെന്ന് കേസ് വന്നാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുകുള്‍ റോയിയെ അകത്താക്കുന്ന തരത്തിലാണ് നീക്കങ്ങള്‍. അഴിമതി കേസില്‍ ശക്തമായ തെളിവുകള്‍ മുകുള്‍ റോയിക്കെതിരെ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശമുണ്ടെന്നും സൂചനയുണ്ട്. രാഷ്ട്രീയമായി തന്നെ മുകുള്‍ റോയിയെ തകര്‍ക്കാനാണ് അമിത് ഷായുടെ നീക്കം.

ത്രിപുരയില്‍ ബിജെപി പരാജയപ്പെടുമെന്ന് തന്നെയാണ് നേതൃത്വവും കരുതുന്നത്. ബിപ്ലവ് ദേവ് വളരെ മോശം മുഖ്യമന്ത്രിയാണെന്ന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാര്‍ക്കും മനസ്സിലായിട്ടുണ്ട്. സുദീപ് റോയ് ബര്‍മനും അദ്ദേഹത്തിനൊപ്പമുള്ളവരും തൃണമൂലിലേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്. ദില്ലിയില്‍ നിന്ന് ബിഎല്‍ സന്തോഷ് അടക്കം എത്തിയാണ് ഇവിടെ പ്രശ്നങ്ങളില്‍ ഇടപെട്ടത്. ബിജെപി വിജയിച്ച 36 സീറ്റുകളില്‍ കടുത്ത വികാരം മുഖ്യമന്ത്രിക്കെതിരെയുണ്ട്. ഐപിഎഫ്ടിയും ഇത്തവണ തിരിച്ചടി നേടുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.
സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ഇഷാ ഗുപ്ത; കാണാം ചിത്രങ്ങള്‍
Recommended Video
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications