Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിന് പകരം കുത്തിവെച്ചത് ഉപ്പുവെള്ളം, മുംബൈയില്‍ തട്ടിപ്പില്‍ വീണത് രണ്ടായിരത്തിധികം പേര്‍

മുംബൈ: ബംഗാളിന് പിന്നാലെ വാക്‌സിന്‍ തട്ടിപ്പ് മുംബൈയിലും. തട്ടിപ്പിനിരയായവരുടെയെല്ലാം ശരീരത്തില്‍ ഉപ്പുവെള്ളമാണ് കുത്തിവെച്ചിരിക്കുന്നത്. ഇക്കാര്യം അന്വേഷണത്തിലൂടെ വ്യക്തമായി. അതേസമയം മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ തട്ടിപ്പിന് ഇരയായ എല്ലാവരെയും ആന്റിബോഡി ടെസ്റ്റിന് വിധേയരാക്കുമെന്ന് വ്യക്തമാക്കി. അതിന് ശേഷം രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നും തോപ്പെ പറഞ്ഞു.

1

അതേസമയം മുംബൈയിലെ തട്ടിപ്പ് സര്‍ക്കാരിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. വാക്‌സിന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കാന്തിവലി എരിയയിലെ ഹൗസിംഗ് സൊസൈറ്റിയെ താമസിക്കാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് വ്യാജ വാക്‌സിനാണെന്നും, വലിയ തട്ടിപ്പാണ് ഇവിടെ നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. അതേസമയം തങ്ങള്‍ക്ക് രോഗലക്ഷണമോ പാര്‍ശ്വഫലങ്ങളോ ഇതുകൊണ്ട് ഉണ്ടായിട്ടില്ലെന്നും ഹൗസിംഗ് സൊസൈറ്റിയിലുള്ളവര്‍ പറഞ്ഞു.

2040 പേര്‍ വ്യാജ വാക്‌സിനേഷന്‍ ഇരകളായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുന്നു. ജൂലായില്‍ തന്നെ എല്ലാവരെയും ആന്റിബോഡി ടെസ്റ്റുകള്‍ക്ക് വിധേയരാക്കാനാണ് തീരുമാനം. ടെസ്റ്റുകള്‍ക്ക് ശേഷം കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കും. ഇവര്‍ക്ക് എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് രാജേഷ് തോപ്പെ പറഞ്ഞു. ഇതുവരെ സംഭവത്തില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും തോപ്പെ വ്യക്തമാക്കി.

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    വാക്‌സിന്‍ ഗ്യാംഗ് മറ്റൊരു സംസ്ഥാനത്തിന് നിന്ന് വാക്‌സിന്‍ ബോട്ടിലുകള്‍ നിര്‍മിച്ച് അതിനുള്ള ഉപ്പ് കലര്‍ന്ന വെള്ളം നിറയ്ക്കുകയായിരുന്നു. ഇതാണ് വാക്‌സിനെന്ന പേരില്‍ ഇത്രയും പേര്‍ക്ക് നല്‍കിയത്. ഇവര്‍ക്കെല്ലാം ആദ്യ ഡോസ് നല്‍കിയെന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. ഗുജറാത്തില്‍ നിന്നാണ് ഇവര്‍ വാക്‌സിന്‍ ബോട്ടിലുകള്‍ നിര്‍മിച്ചതെന്ന് തോപ്പെ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+