കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്‌ലിം സ്ത്രീകള്‍ തലാഖിനെതിരെന്ന് സര്‍വെ

  • By Aiswarya
Google Oneindia Malayalam News

ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളില്‍ ഭൂരിഭാഗവും സമുദായത്തിലെ വിവാഹമോചനരീതിയായ തലാഖിന് എതിരെന്ന് സര്‍വെ.. ഭാരതീയ മുസ്‌ലിം മഹിള അന്ദോളന്‍ എന്ന സംഘടന രാജ്യവ്യാപകമായി നടത്തിയ സര്‍വെയിലാണ് 92.1 ശതമാനം സ്ത്രീകളും ജീവനാംശമില്ലാത്ത ഏകപക്ഷീയമായ മൊഴിചൊല്ലലിനെ ഇഷ്ടപ്പെടുന്നില്ലെന്ന് വ്യക്തമാക്കിയത്.

ബഹുഭാര്യത്വത്തിനെ എതിര്‍ക്കുന്നു
91.2 ശതമാനം സ്ത്രീകളും ബഹുഭാര്യത്വത്തിന് തങ്ങള്‍ എതിരാണെന്നും തുറന്നു സമ്മതിക്കുകയും ചെയ്തു. 4500 സ്ത്രീകളെയാണ് സര്‍വെയ്ക്കായി തെരഞ്ഞെടുത്തത്.

വിവാഹമോചനത്തെ അനുകൂലിക്കുന്നു

വിവാഹമോചനത്തെ അനുകൂലിക്കുന്നു

സര്‍വെയില്‍ പങ്കെടുത്ത 88.3 ശതമാനം സ്ത്രീകളും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന രീതിയെ അനുകൂലിക്കുകയാണ് ചെയ്തത് എന്നതാണ് പ്രത്യേകത.

സ്ത്രീകള്‍ എല്ലാവരും വീട്ടമ്മമാര്‍

സ്ത്രീകള്‍ എല്ലാവരും വീട്ടമ്മമാര്‍

സര്‍വെയില്‍ പങ്കെടുത്ത 78.7 ശതമാനം സ്ത്രീകളും വീട്ടമ്മമാരാണ്. ഇവരില്‍ 73.1 ശതമാനം പേരുടെയും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയാണ്.

 പീഡനത്തിന് ഇരയാവുന്നു

പീഡനത്തിന് ഇരയാവുന്നു

55.3 ശതമാന സ്ത്രീകളും വിവാഹിതരായിരിക്കുന്നത് 18 വയസ്സിന് മുമ്പാണ്. 53.2 ശതമാനവും ഗാര്‍ഹിക പീഡനത്തിന് സ്ഥിരം വിധേയരാകുന്നവരാണെന്നും സര്‍വെ തെളിയിക്കുന്നു.

ഒന്നാം ത്വലാഖ് അനുകൂലിക്കുന്നു

ഒന്നാം ത്വലാഖ് അനുകൂലിക്കുന്നു

88.3 % സ്ത്രീകളും ഒന്നാം ത്വലാഖ് അഥവാ തലാഖ് ഇ അഹ്‌സാന്‍ ചൊല്ലലിനെ അനുകൂലിക്കുന്നവരാണ്. അതായത് ഒന്നാം ത്വലാഖ് ചൊല്ലിയാലും ഭര്‍ത്താവിന് ഭാര്യയെ കൂടെ നിര്‍ത്താം. പക്ഷെ ലൈംഗിക ബന്ധം പാടില്ല.

 ജീവനാംശം പ്രതീക്ഷിക്കുന്നവര്‍

ജീവനാംശം പ്രതീക്ഷിക്കുന്നവര്‍

88.9 ശതമാനം സ്ത്രീകള്‍ക്കു മൊഴിചൊല്ലപ്പെട്ട ശേഷം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ 95.6 ശതമാനവും കുട്ടികളുടെ ജീവിതച്ചെലവിനായി മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം പ്രതീക്ഷിക്കുന്നവരാണ്.

വിവാഹപ്രായം

വിവാഹപ്രായം

സര്‍വെയില്‍ പങ്കെടുത്ത 75.5 ശതമാനവും പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 18 വയസ്സെങ്കിലും ആക്കണമെന്ന അഭിപ്രായക്കാരാണ്. അതുപോലെ ആണ്‍കുട്ടികളുടെ വിവാഹപ്രായം 21 ല്‍ നിന്ന് ഉയര്‍ത്തണമെന്നും ഇവര്‍ പറയുന്നു

മൌലാന ഖുറൈശിപറഞ്ഞത്

മൌലാന ഖുറൈശിപറഞ്ഞത്

മുസ്‌ലിം വ്യക്തിനിയങ്ങളില്‍ അനാവശ്യ ഇടപെടല്‍ ആവശ്യമില്ലെന്ന വാദം വീണ്ടും ഉയര്‍ത്തുന്നു എന്നും ഇഷ്ടമില്ലാത്ത വിവാഹങ്ങളില്‍ നിന്നുള്ള രക്ഷയാണ് മുത്തലാഖ് നല്‍കുന്നതെന്നും മൌലാന ഖുറൈശിപറഞ്ഞു.

 നൂര്‍ജഹാന്‍ സഫിയ നിയാസ് പറയുന്നത് നോക്കൂ

നൂര്‍ജഹാന്‍ സഫിയ നിയാസ് പറയുന്നത് നോക്കൂ

മുസ്‌ലീം സ്ത്രീയുടെ ജീവിതത്തെ കുറിച്ചുള്ള യഥാര്‍ത്ഥ അവസ്ഥയാണ് ഈ സര്‍വെ വരച്ചിടുന്നതെന്നാണ് ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ സ്ഥാപകയായ നൂര്‍ജഹാന്‍ സഫിയ നിയാസ് പറയുന്നത്
തലാഖ്‌

English summary
An all India survey by the Bhartiya Muslim Mahila Andolan reveals that 92.1 per cent of the surveyed Muslim women were opposed to oral Talaq, a form of unilateral divorce that does not give room for reconciliation, and 91.2 per cent were against polygamy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X