ഹിന്ദുപ്രദേശത്ത് വള വിൽക്കാനെത്തിയ മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ
ഇൻഡോർ; മധ്യപ്രദേശിൽ ഹിന്ദുക്കൾ താമസിക്കുന്ന സ്ഥലത്ത് വളകൾ വിറ്റുവെന്ന് ആരോപിച്ച് മുസ്ലീം യുവാവിന് നേരേ ആക്രമണം. ഇന്റോറിലാണ് സംഭവം. അഫ്ഗാനിൽ ഹിന്ദുക്കൾ മുസ്ലീങ്ങൾ കാരണം ദുരിതം അനുഭവിക്കുകയാണെന്നും ഹിന്ദുപ്രദേശത്ത് വരരുതെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീം യുവാവിനെ ഒരു കൂട്ടം പേർ ചേർന്ന് മർദ്ദിച്ചത്. ഇതിന്റെ വീഡിയോയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സംഭവത്തിൽ മർദ്ദനമേറ്റയാൾ ഇന്റെോർ പോലീസിൽ പരാതി നൽകി.
ഞങ്ങളുടെ സഹോദരിമാരും പെൺമക്കളും അഫ്ഗാനിസ്ഥാനിൽ ദുരിതം അനുഭവിക്കുമ്പോൾ മുസ്ലീമായ നീ ഇവിടെ വളകൾ വിൽക്കുന്നോ എന്ന് ചോദിച്ചാണ് യുവാവിനെ മർദ്ദിച്ചത്. ഇയാളെ എല്ലാവരും ചേർന്ന് മർദ്ദിക്കുകയും ഇയാളുടെ സാധനങ്ങളും പണവും പിടിച്ച് വാങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിൽ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി ഇന്റോറിലാണ് പരസ്യമായി ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ബിജെപി രാജ്യത്തെ ഹിന്ദു-മുസ്ലീം ഐക്യം തകർത്തുകളഞ്ഞെന്ന് കോൺഗ്രസിന്റെ ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയർമാൻ ഇമ്രാൻ പ്രതാപ് ഗാർഹി പറഞ്ഞു. ഈ തീവ്രവാദികൾക്കെതിരെ സർക്കാർ എന്നാണ് നടപടികൾ കൈക്കൊള്ളുകയെന്നും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് പ്രതാപ് ചോദിച്ചു.
അതേസമയം രാജ്യത്ത് സമാന സംഭവങ്ങൾ ആവർത്തിക്കുകയാമ്. കഴിഞ്ഞാഴ്ച ബിജെപി ഭരിക്കുന്ന യുപിയിലെ കാൺപൂറിൽ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ ഓട്ടോ ഡ്രൈവറായ മുസ്ലീം യുവാവിനെ ഒരുകൂട്ടം പേർ ആക്രമിച്ചിരുന്നു.കാൺപൂരിലെ ബറാ പ്രദേശത്തായിരുന്നു സംഭവം. പ്രദേശത്ത് ഹിന്ദു പെൺകുട്ടിയെ മതംമാറ്റാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ബജ്റംഗ് പ്രവർത്തകരായിരുന്നു യുവാവിനെ മർദ്ദിച്ചത്. ഹിന്ദുവിനെ മതം മാറ്റാൻ ശ്രമിക്കുന്ന മുസ്ലീം കുടുംബവുമായി യുവാവിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.സംഭവത്തിൽ മര്‍ദ്ദനമേറ്റ യുവാവിന്റെ പരാതിയില്‍ 11 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മുസാഫർനഗററിൽ ഹരിയാലി തീജിന്റെ മറവിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷണ പ്രചരണം നടത്തിയ സംഭവവും കഴിഞ്ഞാഴ്ചയാണ് അരങ്ങേറിയത്.












Click it and Unblock the Notifications