കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിയറില്‍ നഖം;നഷ്ടപരിഹാരം 30,000

  • By Soorya Chandran
Google Oneindia Malayalam News

കോയമ്പത്തൂര്‍: ചായയില്‍ ഈച്ചയെ കിട്ടിയാല്‍ എന്ത് ചെയ്യും. ഹോട്ടലുടമയെ രണ്ട് ചീത്തപറയും. പിന്നെ കുടിച്ച ചായയുടെ കാശ് കൊടുക്കാതെ ഇറങ്ങിപ്പോകും അല്ലേ. എന്നാല്‍ അങ്ങനെ ചെയ്താല്‍ പോര. ഇവിടെ ഒരു ഉപഭോക്തൃ സംരക്ഷണ നിയമമൊക്കെ ഉണ്ട്.

ഈ നിയമം ഉപയോഗിച്ചപ്പോള്‍ തിരുപ്പൂരുകാരന്‍ നാഗരാജിന് കിട്ടിയത് 30,000 രൂപ. നാഗരാജ് കുടിച്ചത് ചായയല്ല, ചാരായവും അല്ല. ഒരു ബോട്ടില്‍ ബിയര്‍ ആയിരുന്നു.

Beer

ബിയര്‍ ബോട്ടിലില്‍ നിന്ന് ഈച്ചയെ കിട്ടാന്‍ സാധ്യത കുറവാണ്. നാഗരാജിന് കിട്ടിയത് നഖമായിരുന്നു. കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കി. ഒടുവില്‍ 30000 രൂപ നഷ്ടപരിഹാരവും നല്‍കി.

ഒന്നര വര്‍ഷം മുമ്പാണ് നാഗരാജും കൂട്ടുകാരും കൂടി തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ഷോപ്പില്‍ നിന്ന് ബിയര്‍ വാങ്ങിച്ചത്. ബിയര്‍ കുടിച്ച് കുറച്ച് കഴിഞ്ഞതും നാഗരാജിന് കലശലായ വയറുവേദന തുടങ്ങി. പരിശോധിച്ചപ്പോഴാണ് ബിയര്‍ ബോട്ടിലില്‍ നഖം കണ്ടെത്തിയത്.

ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു നാഗരാജ് പരാതി നല്‍കിയത്. അത്രക്കൊന്നും കോടതി വഴങ്ങിയില്ല. മുപ്പതിനായിരം രൂപയും കോടതിച്ചെലവും നല്‍കാന്‍ ഉത്തരവിട്ടു.

English summary
Nail in Beer bottle, consumer got 30,000 compensation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X