30 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈനിലേക്ക്, മോദി സെലിന്‍സ്‌കിയെ കാണും
ന്യൂഡല്‍ഹി: യുക്രൈന്‍ സന്ദര്‍ശനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 23ന് മോദി യുക്രൈനില്‍ എത്തും. പ്രസിഡന്റ് വ്‌ളാദിമിര്‍ സെലിന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് മോദി യുക്രൈനില്‍ എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോളണ്ടും മോദി സന്ദര്‍ശിക്കും. ഓഗസ്റ്റ് 21ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കുമായി മോദി കൂടിക്കാഴ്ച്ച നടത്തും.
നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന. അതേസമയം ഇന്ത്യയും യുക്രൈനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ട് മുപ്പത് വര്‍ഷമായി. ഇതുവരെ ഒരിന്ത്യന്‍ പ്രധാനമന്ത്രിയും യുക്രൈന്‍ സന്ദര്‍ശിച്ചിട്ടില്ല. മോദിയാണ് യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രി. ചരിത്ര നേട്ടമാണിത്.

അടുത്തിടെ സെലിന്‍സ്‌കിയും മോദിയും തമ്മിലുള്ള ഉന്നതല തല ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തന്മയ ലാല്‍ പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദര്‍ശനം. സമാധാന ചര്‍ച്ചകളില്‍ അടക്കം ഇത് നിര്‍ണായകമാകും.
യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുയാണ്. റഷ്യന്‍ മേഖലയായ കുര്‍സ്‌കിലേക്ക് യുക്രൈന്‍ സൈന്യം എത്തിയത് റഷ്യയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഡൊണെട്‌സ്‌ക് മേഖലയില്‍ റഷ്യ കൂടുതല്‍ കരുത്ത് കാണിച്ചിരിക്കുകയാണ്. നേരത്തെ റഷ്യയില്‍ സന്ദര്‍ശനം നടത്തിയ മോദി, 22ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലും വ്്‌ളാദിമിര്‍ പുടിനൊപ്പം പങ്കെടുത്തിരുന്നു.
യുക്രൈനിലെ ദേശീയ പതാക ദിനത്തിലാണ് മോദി സന്ദര്‍ശനത്തിനെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രേഖകളില്‍ ഒപ്പുവെക്കുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ഉഭയകക്ഷി ചര്‍ച്ചകളും നടക്കും.
നിരവധി കരാറുകളിലും ഒപ്പിടാന്‍ സാധ്യതയുണ്ട്. യുക്രൈന്‍-റഷ്യ സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവുമെന്ന് തന്‍മയ ലാല്‍ പറഞ്ഞു. യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്രവും ചര്‍ച്ചകളും ആവശ്യമാണ്. ഇന്ത്യ എപ്പോഴും അതിനായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ എത്തുന്നതിന് മുമ്പാണ് മോദി പോളണ്ടിലെത്തുക.
മാര്‍ച്ചില്‍ യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മോദിയും സെലിന്‍സ്‌കിയും തമ്മില്‍ രണ്ട് തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രണ്ടും ജി7 ഉച്ചകോടിയുടെ സ മയത്തായിരുന്നു. ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്തിന്റെ സമയത്തും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications