കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രോയുടെ മൂണ്‍ ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് നാസ; വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കിടും

ഇസ്രോയുടെ മൂണ്‍ ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് നാസ: വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കിടും!!

  • By S Swetha
Google Oneindia Malayalam News

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ (നാസ) ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍) വിക്രമിലേക്ക് റേഡിയോ സിഗ്‌നലുകള്‍ അയച്ചതായി റിപ്പോര്‍ട്ടുകള്‍. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്തിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ നാസ പങ്കിടുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹേന്ദ്ര സിംഗ് സിംഗ് വിരമിക്കും? കോലിയുടെ ട്വീറ്റില്‍ അഭ്യൂഹം, ബിസിസിഐയുടെ പ്രതികരണം ഇങ്ങനെമഹേന്ദ്ര സിംഗ് സിംഗ് വിരമിക്കും? കോലിയുടെ ട്വീറ്റില്‍ അഭ്യൂഹം, ബിസിസിഐയുടെ പ്രതികരണം ഇങ്ങനെ

നിലവില്‍ ചന്ദ്രനെ പരിക്രമണം ചെയ്യുന്ന ബഹിരാകാശവാഹനമായ നാസയുടെ ചാന്ദ്ര റീകണൈസന്‍സ് ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിംഗ് സൈറ്റിന് മുകളിലൂടെ സെപ്റ്റംബര്‍ 17 ന് പറക്കും. ഇതുവഴി ലഭിക്കുന്ന പ്രദേശത്തിന്റെ ചിത്രങ്ങള്‍ ഇസ്രോയെ വിശകലനത്തിന് സഹായിക്കാനാകുമെന്ന് നാസ വക്താവ് എന്‍വൈ ടൈംസിനോട് ഇമെയില്‍ വഴി സ്ഥിരീകരിച്ചു.

ശ്രമം തുടരുന്നുവെന്ന്...

ശ്രമം തുടരുന്നുവെന്ന്...


ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കുമായി (ഡിഎസ്എന്‍) ചേര്‍ന്ന് ആശയവിനിമയ സിഗ്‌നലുകള്‍ അയച്ച് ചന്ദ്ര ലാന്‍ഡറിലേക്ക് എത്തിച്ചേരാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ലാന്‍ഡിംഗിന് കേവലം 2.1 കിലോമീറ്റര്‍ ബാക്കിയിരിക്കെയാണ് ഇസ്റോയ്ക്ക് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ചന്ദ്രന്റെ ഉപരിതലത്തില്‍ തകര്‍ന്ന ലാന്‍ഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണിപ്പോള്‍.

 വിവരം പരിശോധിക്കുന്നുവെന്ന്

വിവരം പരിശോധിക്കുന്നുവെന്ന്

ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്ര പ്രതലത്തില്‍ ഇറങ്ങുന്ന അവസാന ഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാന്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്റോ) ആശയവിനിമയ ഡാറ്റ വിശകലനം ചെയ്യുകയാണ്. ലാന്‍ഡര്‍ വിക്രമുമായി ആശയവിനിമയ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിക്രം ഇറങ്ങിയ സ്ഥലത്ത് സൂര്യപ്രകാശം ലഭിക്കുന്ന സെപ്റ്റംബര്‍ 20 മുതല്‍ 21 വരെ ശ്രമം തുടരുമെന്ന് ഇസ്റോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്ക് (ഐഡിഎസ്എന്‍) വിക്രമുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബംഗളൂരുവിലെ ബിയാലാലുവില്‍ തുടരുകയാണ്.

 ഹാർഡ് ലാൻഡിംഗ്

ഹാർഡ് ലാൻഡിംഗ്

വിക്രം ലാൻഡറിന് സംഭവിച്ചത് ഹാർഡ് ലാന്‍ഡിംഗ് ആയിരിക്കാമെന്ന് വിക്രമിന്റെ സ്ഥാനം ഓര്‍ബിറ്റര്‍ കണ്ടെത്തിയപ്പോള്‍ ഇസ്റോ മേധാവി കെ ശിവന്‍ പറഞ്ഞിരുന്നു. ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്റെ ഓണ്‍ബോര്‍ഡ് ക്യാമറകള്‍ ഇതിന്റെ സ്ഥാനം കണ്ടെത്തി. എന്നാല്‍ നിലവിലെ അവസ്ഥ അജ്ഞാതമാണ്. എന്നിരുന്നാലും പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ലാന്‍ഡര്‍ തകര്‍ന്നിട്ടില്ല. പക്ഷേ യഥാര്‍ത്ഥ ലാന്‍ഡിംഗ് സൈറ്റിന് സമീപം ചാന്ദ്ര ഉപരിതലത്തില്‍ ചരിഞ്ഞ് കിടക്കുകയാണ്. ലാന്‍ഡറുമായി ആശയവിനിമയം പുനസ്ഥാപിക്കുന്നതിനായി ഇസ്റോയുടെ ടെലിമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്‍ക്ക് (ISTRAC) ടീം ആണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

 പുനഃസ്ഥാപിക്കാനാകുമെന്ന്

പുനഃസ്ഥാപിക്കാനാകുമെന്ന്

അതേസമയം വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് അമേരിക്കന്‍ അമേച്വര്‍ ശാസ്ത്രജ്ഞന്‍ രംഗത്തെത്തി. നഷ്ടപ്പെട്ടതായി കണക്കാക്കപ്പെട്ടിരുന്ന അമേരിക്കന്‍ കാലാവസ്ഥാ ഉപഗ്രഹമായ IMAGE 2018 ല്‍ കണ്ടെത്തിയ അമേച്വര്‍ ജ്യോതിശാസ്ത്രജ്ഞന്‍ സ്‌കോട്ട് ടില്ലെയാണ് ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചന്ദ്രയാന്‍ 2ന്റെ വിക്രം ലാന്‍ഡറുമായി ആശയ വിനിമയം സാധ്യമാക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 2000 ല്‍ നാസ വിക്ഷേപിച്ച ഇമേജ് ഉപഗ്രഹം അഞ്ച് വര്‍ഷത്തിന് ശേഷം ബന്ധം നഷ്ടപ്പെട്ട ഇമേജിനെയാണ് അദ്ദേഹം കണ്ടെത്തിയത്.

English summary
Nasa joins mission to find Vikram Lander from Moon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X