സിദ്ദുവിന് പുതിയ റോള്‍? ആദ്യ മുന്നറിയിപ്പ് ബാദല്‍ കുടുംബത്തിന്, പ്രിയങ്കയുടെ ഫോര്‍മുല ഏറ്റു!!
ദില്ലി: ഹൈക്കമാന്‍ഡിന് മുന്നില്‍ വന്ന് നവജ്യോത് സിദ്ദു തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അതില്‍ വീണു. നിര്‍ണായക റോളാണ് വരുന്നത്. സംസ്ഥാന അധ്യക്ഷ പദവിയാണ് ഉറപ്പായിരിക്കുന്നതെന്നാണ് സൂചന. അടുത്ത 48 മണിക്കൂറിനുള്ളില്‍ ആ പ്രഖ്യാപനങ്ങളുമുണ്ടാവും. രണ്ട് പവര്‍ ഹൗസുകളെ അണിനിരത്തി പഞ്ചാബ് നിലനിര്‍ത്താനാണ് രാഹുലിന്റെ പ്ലാന്‍. അതിന് സിദ്ദു വഴങ്ങി എന്നതാണ് സത്യം.
ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ

രാഹുല്‍ സിദ്ദുവിനെ കാണാന്‍ ആദ്യം തയ്യാറല്ലായിരുന്നു. ഇവിടെയാണ് പ്രിയങ്കയുടെ ഇടപെടല്‍ വിജയിച്ചത്. പ്രിയങ്ക നിര്‍ദേശിച്ച ഫോര്‍മുല അംഗീകരിക്കാന്‍ സിദ്ദു തയ്യാറായി. ഇതോടെ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തെ കാണാമെന്ന് സമ്മതിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ നിര്‍ണായക പ്രഖ്യാപനം വരുമെന്നാണ് ഗാന്ധി കുടുംബം നല്‍കുന്ന സൂചന.

അമരീന്ദര്‍ സിംഗിന് സ്വീകാര്യമല്ലാത്ത രണ്ട് കാര്യങ്ങളാണ് ഉള്ളത്. സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കുന്നതോ ഉപമുഖ്യമന്ത്രിയാക്കുന്നതോ അദ്ദേഹത്തിന് സ്വീകാര്യമല്ല. ഇതില്‍ ഉപമുഖ്യമന്ത്രി സിദ്ദു തന്നെ രാഹുലിനോടും സോണിയയോടും ആവശ്യപ്പെട്ടതാണ്. ഇത് അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറുമാണ്.

സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് അമരീന്ദര്‍ ക്യാമ്പ് ഹൈക്കമാന്‍ഡിനെ അംഗീകരിച്ചിരിക്കുകയാണ്. അതേസമയം അമരീന്ദറിന് അതില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദം സിദ്ദുവിന് നല്‍കേണ്ടി വരാം. അതിന് തല്‍ക്കാലം അമരീന്ദര്‍ തയ്യാറാണ്. അതേസമയം സംസ്ഥാന അധ്യക്ഷ പദവി നല്‍കിയാല്‍ പാര്‍ട്ടിയുടെ നിയന്ത്രണം മുഖ്യമന്ത്രിക്ക് മേലുണ്ടാവും. അത് സിദ്ദുവാണെങ്കില്‍ കടുപ്പമാകുമെന്ന് അമരീന്ദറിന് അറിയാം. അതുകൊണ്ട് സംസ്ഥാന അധ്യക്ഷ പദവിയെ ശക്തമായി അമരീന്ദര്‍ പക്ഷം എതിര്‍ക്കുന്നുണ്ട്.

സിദ്ദു ആജീവനാന്ത ശത്രുക്കളായി കാണുന്നത് ബാദല്‍ കുടുംബത്തെയാണ്. വഴിത്തെറ്റിപ്പോയ മിസൈലാണെന്ന് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞിരുന്നു. നിയന്ത്രണ വിധേയമല്ലാത്ത മിസൈലാണത്. എവിടെ വേണമെങ്കിലും അത് ഇടിക്കാം. സ്വയം നാശനഷ്ടം ഉണ്ടാക്കാം. എപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുന്ന ഒരാളെ പഞ്ചാബിന് ആവശ്യമില്ല. സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് ചിന്തിക്കുന്നയാളെയാണ് വേണ്ടതെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു.

കൃത്യമായ ലക്ഷ്യബോധമുള്ള മിസൈലാണ്, അത് ബാദല്‍ കുടുംബത്തിന്റെ അഴിമതി നിറഞ്ഞ വ്യവസായത്തെ തകര്‍ക്കുമെന്ന് സിദ്ദു മുന്നറിയിപ്പ് നല്‍കി. പഞ്ചാബിന്റെ കഷ്ടതയ്ക്ക് മേല്‍ നിങ്ങള്‍ കെട്ടിയ കോട്ട തകര്‍ക്കുന്നത് വരെ ഞാന്‍ പോരാടും. ആ സുഖവിലാസത്തെ ഒരു പബ്ലിക് സ്‌കൂളായോ ആശുപത്രിയായോ മാറ്റി ജനങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലാക്കി മാറ്റാതെ താന്‍ വിശ്രമിക്കില്ലെന്നും സിദ്ദു മറുപടി നല്‍കി. ഗുരുഗ്രന്ഥ് സാഹിബിലെ അക്രമങ്ങളില്‍ ഇപ്പോഴാണ് നീതി ലഭിക്കാന്‍ തുടങ്ങിയതെന്നും, രാഷ്ട്രീയ ഇടപെടലിലൂടെ ബാദല്‍ കുടുംബം അത് അട്ടിമറിക്കാന്‍ ശ്രമിച്ചതാണെന്നും സിദ്ദു ആരോപിച്ചു.












Click it and Unblock the Notifications