Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപി ദേശീയ അധ്യക്ഷനായി വീണ്ടും ശരദ് പവാര്‍; നിയമനം അടുത്ത നാല് വര്‍ഷത്തേക്ക്

മുംബൈ: എന്‍ സി പി ( നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ) ദേശീയ അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും തെരഞ്ഞെടുത്തു. ശനിയാഴ്ച ന്യൂദല്‍ഹിയില്‍ നടന്ന എന്‍ സി പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

81 കാരനായ ശരദ് പവാര്‍ അടുത്ത നാല് വര്‍ഷത്തേക്ക് കൂടി എന്‍ സി പി ദേശീയ അധ്യക്ഷനാകും. ശരദ് പവാറിനെ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത് എതിരില്ലാതെ ആണ്. പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളാണ് ശരദ് പവാര്‍.

1

കോണ്‍ഗ്രസുകാരനായിരുന്ന ശരദ് പവാര്‍ 1999 ല്‍ ആണ് കോണ്‍ഗ്രസ് വിട്ട് എന്‍ സി പി രൂപീകരിച്ചത്. അന്ന് മുതല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമമന്ത്രി കൂടിയായ ശരദ് പവാര്‍. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തി മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശരദ് പവാര്‍ വഹിച്ച പങ്ക് അതുല്യമാണ്.

2

ഓണാഘോഷം കഴിഞ്ഞില്ലേ..? സാരിയില്‍ തിളങ്ങി പാര്‍വതി, വൈറല്‍ ചിത്രങ്ങള്‍

കോണ്‍ഗ്രസിനെയും ശിവസേനയെയും എന്‍ സി പിയെയും ഒരുമിച്ച് കൊണ്ട് വന്ന് സര്‍ക്കാര്‍ രൂപീകരിച്ച് അമ്പരപ്പിച്ച നേതാവാണ് ശരദ് പവാര്‍. 2024 ലെ പ്രതിപക്ഷ ഐക്യ ചര്‍ച്ചകള്‍ രൂപപ്പെടുന്നത് ശരദ് പവാറിനെ കേന്ദ്രീകരിച്ചാണ്. നേരത്തെ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശരദ് പവാറിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.

3

എന്നാല്‍ ശരദ് പവാര്‍ ആവശ്യം നിരസിക്കുകയായിരുന്നു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. പ്രായം കണക്കിലെടുത്ത് മറ്റൊരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബി ജെ പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യത്തിന് വേണ്ട എല്ലാ സഹായവും നല്‍കുമെന്ന് ശരദ് പവാര്‍ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയില്‍ കുടുംബ രാഷ്ട്രീയം എത്രത്തോളമുണ്ട്? മുഖ്യമന്ത്രിമാരായ ഈ അച്ഛന്‍മാരും മക്കളും അതിന്റെ ഉദാഹരണമാണോ?

4

2024 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരെ മുന്നണി കെട്ടിപ്പടുക്കുന്നതിലാണ് ശരദ് പവാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശരദ് പവാര്‍ മുമ്പും നിരവധി തവണ മൂന്നാം മുന്നണി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+